Tax
കന്പനികളിലെ സ്വതന്ത്ര ഡയറക്ടർമാർ ഇനി യോഗ്യതാ പരീക്ഷ പാസാകണം
കന്പനികളിലെ സ്വതന്ത്ര ഡയറക്ടർമാർ  ഇനി യോഗ്യതാ പരീക്ഷ പാസാകണം
ക​ന്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ൾ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ ലി​സ്റ്റ് ചെ​യ്യ​ണ​മെ​ങ്കി​ൽ, ലി​സ്റ്റിം​ഗ് എ​ഗ്രി​മെ​ന്‍റി​ലെ 49-ാമ​ത്തെ ക്ലോ​സ് അ​നു​സ​രി​ച്ച് സ്വ​ത​ന്ത്ര ഡ​യ​റ​ക്ട​ർ​മാ​രെ ക​ന്പ​നി​യു​ടെ ബോ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. 2013 ലെ ​ക​ന്പ​നി നി​യ​മ​ത്തി​ൽ ഇ​ക്കാ​ര്യം വ​ള​രെ കൃ​ത്യ​ത​യോ​ടെ ക​ർ​ക്ക​ശ​മാ​ക്കി​യി​ട്ടു​ണ്ട്.

ക​ന്പ​നി​നി​യ​മ​ത്തി​ലെ വ​കു​പ്പ് 149(6) ൽ ​സ്വ​ത​ന്ത്ര ഡ​യ​റ​ക്ട​ർ​മാ​രു​ടെ യോ​ഗ്യ​ത​ക​ളെ​ക്കു​റി​ച്ചു പ​റ​ഞ്ഞി​ട്ടു​ണ്ട്. ക​ന്പ​നിഭ​ര​ണ​ത്തി​ൽ പ​രി​ച​യ​വും പ​ക്വ​ത​യും ഉ​ണ്ടാ​യി​രി​ക്ക​ണം, ക​ന്പ​നി​യു​ടെ പ്ര​മോ​ട്ട​ർ​മാ​രോ ഹോ​ൾ​ഡിം​ഗ് ക​ന്പ​നി​ക​ളു​ടെ​യോ സ​ഹോ​ദ​രക​ന്പ​നി​ക​ളു​ടെയോ പ്ര​മോ​ട്ട​ർ​മാ​രോ ആ​യി​രി​ക്ക​രു​ത്. പ്ര​മോ​ട്ട​ർ​മാ​രും ഡ​യ​റ​ക്ട​ർ​മാ​രോ ആ​യും ബ​ന്ധു​ത ഉ​ണ്ടാ​യി​രി​ക്ക​രു​ത്, ക​ന്പ​നി​യു​മാ​യോ ഹോ​ൾ​ഡിം​ഗ് / സ​ഹോ​ദ​ര ക​ന്പ​നി​ക​ളു​മാ​യോ ധ​ന​പ​ര​മാ​യ യാ​തൊ​രു​ബ​ന്ധ​വും ഉ​ണ്ടാ​വ​രു​ത്, ബ​ന്ധു​ക്ക​ളാ​രും ക​ന്പ​നി​യു​ടെ പ്ര​ധാ​ന​പ്പെ​ട്ട ത​സ്തി​ക​യി​ൽ ജോ​ലി​യി​ലു​ണ്ടാ​വ​രു​ത്, ക​ന്പ​നി​യി​ലെ ഓ​ഡി​റ്റ​ർ ആ​യോ ലീ​ഗ​ൽ അ​ഡ്വൈ​സ​ർ ആ​യോ ക​ന്പ​നി സെ​ക്ര​ട്ട​റി ആ​യോ പ്ര​വ​ർ​ത്തി​ച്ചി​രി​ക്ക​രു​ത്. സ്വ​ന്ത​മാ​യോ ബ​ന്ധു​ക്ക​ളു​മാ​യി ചേ​ർ​ന്നോ ര​ണ്ടു ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ വോ​ട്ട​വ​കാ​ശം ക​ന്പ​നി​യി​ൽ ഉ​ണ്ടാ​യി​രി​ക്ക​രു​ത്, ആ​വ​ശ്യ​ത്തി​നു​ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യും ഉ​ണ്ടാ​യി​രി​ക്ക​ണം തു​ട​ങ്ങി​ ഒ​ട്ട​ന​വ​ധി നി​ബ​ന്ധ​ന​ക​ൾ സ്വ​ത​ന്ത്ര ഡ​യ​റ​ക്ട​ർ ആ​കു​ന്ന​തി​ലേ​ക്ക് ക​ന്പ​നി​നി​യ​മം നി​ഷ്കർ​ഷി​ച്ചി​ട്ടു​ണ്ട്.

സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചി​ൽ ലി​സ്റ്റ് ചെ​യ്തി​ട്ടു​ള്ള എ​ല്ലാ ക​ന്പ​നി​ക​ളും, 100 കോ​ടി രൂ​പ​യി​ൽ കൂ​ടു​ത​ൽ അ​ട​ച്ചു​തീ​ർ​ത്ത മൂ​ല​ധ​നം ഉ​ള്ള പ​ബ്ലി​ക് ക​ന്പ​നി​ക​ൾ, 300 കോ​ടി രൂ​പ​യി​ൽ കൂ​ടു​ത​ൽ വി​റ്റു​വ​ര​വു​ള്ള പ​ബ്ലി​ക് ക​ന്പ​നി​ക​ൾ, 200 കോ​ടി രൂ​പ​യി​ൽ കൂ​ടു​ത​ൽ ക​ട​മു​ള്ള പ​ബ്ലി​ക് ക​ന്പ​നി​ക​ളും നി​ർ​ബ​ന്ധ​മാ​യും ആ​കെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ ഉ​ള്ള​തി​ൽ മൂ​ന്നി​ലൊ​ന്ന് പേ​ർ സ്വ​ത​ന്ത്ര ഡ​യ​റ​ക്ട​ർ​മാ​ർ ആ​യി​രി​ക്ക​ണം.

ഇ​ങ്ങ​നെ​യൊ​ക്കെ​യു​ള്ള നി​ബ​ന്ധ​ന​ക​ൾ ക​ന്പ​നി​നി​യ​മ​ത്തി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും ചി​ല ക​ന്പ​നി​ക​ളെങ്കി​ലും അ​വ​യെ കാ​റ്റി​ൽ പ​റ​ത്തി ഇ​ഷ്ട​മു​ള്ള​വ​രെ യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ൾ നോ​ക്കാ​തെ, സ്വ​ത​ന്ത്ര ഡ​യ​റ​ക്ട​ർ​മാ​ർ ആ​യി നി​യ​മി​ക്കാ​റു​ണ്ട്. ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ സു​പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കേ​ണ്ടി വ​രു​ന്പോ​ൾ ഇ​വ​ർ അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളു​ടെ താ​ത്പ​ര്യ​മനു​സ​രിച്ചു പ്രവ​ർ​ത്തി​ക്കു​ക​യും ക​ന്പ​നി​യെ സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്യു​ന്ന ഒ​ട്ട​ന​വ​ധി സം​ഭ​വ​ങ്ങ​ൾ അ​ടു​ത്ത​കാ​ല​ത്ത് ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​ങ്ങ​നെ​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ന്പ​നി കാ​ര്യാ​ല​യം 22-10-2019ൽ ​സ്വ​ത​ന്ത്ര ഡ​യ​റ​ക്ട​ർ​മാ​രു​ടെ നി​യ​മ​ന​ത്തി​നും വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യ്ക്കു​മു​ള്ള നി​ബ​ന്ധ​ന​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​ വി​ജ്ഞാ​പ​നം ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ത് 01-12-2019 ൽ ​പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

പു​തി​യ നി​യ​മം അ​നു​സ​രി​ച്ച് നി​ല​വി​ലു​ള്ള എ​ല്ലാ സ്വ​ത​ന്ത്ര ഡ​യ​റ​ക്ട​ർ​മാ​രും 01-12-2019നു​ശേ​ഷം സ്വ​ത​ന്ത്ര ഡ​യ​റ​ക്ട​ർ ആ​കാ​ൻ പോ​കു​ന്ന​വ​രും 2020 ഫെ​ബ്രു​വ​രി മാ​സം അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​ന്പ് “ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കോ​ർ​പറേ​റ്റ് അ​ഫ​യ​ർ, മ​നേ​സ്വ​ർ ഹ​രി​യാ​ന’ എ​ന്ന വി​ലാ​സ​ത്തി​ലേ​ക്ക് അ​വി​ടെ സൂ​ക്ഷി​ക്കു​ന്ന ഡാ​റ്റാ ബാ​ങ്കി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നുവേ​ണ്ടി​യു​ള്ള അ​പേ​ക്ഷ​ക​ൾ, നി​ശ്ചി​ത തു​ക ഫീ​സ​ട​ച്ച് സ​മ​ർ​പ്പി​ച്ചവരുമായിരിക്ക​ണം. ഡേ​റ്റാ ബാ​ങ്കി​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്കോ അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്കോ അ​ല്ലെ​ങ്കി​ൽ ജീ​വി​ത​കാ​ലം മു​ഴു​വ​നോ അനുസൃതമായ ഫീ​സ​ട​ച്ചാ​ൽ ഉ​ൾ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. ഒ​രു വ​ർ​ഷ​ത്തേ​ക്കും അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്കുമുള്ള ഫീ​സ​ട​ച്ച് ഡാ​റ്റാ ബാ​ങ്കി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​വ​ർ പ്ര​സ്തു​ത കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ൽ 30 ദി​വ​സ​ത്തി​ന​കം വീ​ണ്ടും ഫീ​സ​ട​ച്ച് അ​പേ​ക്ഷ പു​തു​ക്കി​യി​രി​ക്ക​ണം. പു​തു​ക്കി​യി​ല്ലെ​ങ്കി​ൽ ഡാ​റ്റാ ബാ​ങ്കി​ൽ​നി​ന്നും പേ​ര് ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്ന​താ​ണ്.

ഇ​ങ്ങ​നെ ഡാ​റ്റാ ബാ​ങ്കി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ ഒ​രു വ​ർ​ഷ​ത്തി​ന​കം ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കോ​ർ​പറേ​റ്റ് അ​ഫ​യേ​ഴ്സ് ന​ട​ത്തു​ന്ന ഓ​ണ്‍ലൈ​ൻ യോ​ഗ്യ​താപ​രീ​ക്ഷ ചു​രു​ങ്ങി​യ​ത് 60% മാ​ർ​ക്കോ​ടെ പാ​സാ​യി​രി​ക്കു​ക​യും ചെ​യ്യ​ണം. എ​ത്ര ത​വ​ണ വേ​ണ​മെ​ങ്കി​ലും പ​രീ​ക്ഷ​യ്ക്ക് ഇ​രി​ക്കു​ന്ന​തി​നു സാ​ധി​ക്കും.

നി​യ​മ​ത്തി​ൽ​നി​ന്നു ഒ​ഴി​വു​ള്ള​വ​ർ

പത്തു കൊ​ല്ല​ത്തി​ൽ കു​റ​യാ​തെ ലി​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന പ​ബ്ലി​ക് ക​ന്പ​നി​യി​ലോ ലി​സ്റ്റ് ചെ​യ്യ​പ്പെ​ടാ​ത്ത​തും 10 കോ​ടി രൂ​പ​യി​ൽ കൂ​ടു​ത​ൽ അ​ട​ച്ചു​തീ​ർ​ത്ത മൂ​ല​ധ​നമുള്ള പ്രൈ​വ​റ്റ് ക​ന്പ​നി​യി​ലോ ഡ​യ​റ​ക്ട​ർ ആ​യോ പ്ര​ധാ​ന ഉ​ദ്യോ​ഗ​സ്ഥ​നാ​യോ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ള്ള വ്യ​ക്തി​ക​ൾ​ക്ക് മു​ക​ളി​ൽ സൂ​ചി​പ്പി​ച്ചി​രി​ക്കു​ന്ന വ്യ​വ​സ്ഥ​ക​ളി​ൽ​നി​ന്ന് ഒ​ഴി​വു​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

പു​തി​യ നി​യ​മമനു​സ​രി​ച്ച് ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കോ​ർ​പറേ​റ്റ് അ​ഫ​യേ​ഴ്സ് സ്വ​ത​ന്ത്ര ഡ​യ​റ​ക്ട​ർ ആകാ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്ന​വ​രു​ടെ ഡാ​റ്റാ ബാ​ങ്ക് ഉ​ണ്ടാ​ക്കു​ക​യും അ​വ സൂ​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന ഉ​ത്ത​ര​വാ​ദി​ത്വം വ​ഹി​ക്ക​ണം. കൂ​ടാ​തെ, പ​രീ​ക്ഷ ന​ട​ത്തി അ​ർ​ഹ​രാ​യ​വ​രെ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വംകൂ​ടി അ​വ​രി​ൽ‌ നി​ക്ഷി​പ്ത​മാ​ണ്. പു​തു​ക്കി​യ പ​രി​ഷ്കാര​ങ്ങ​ൾ ചി​ല ക​ന്പ​നി​ക​ളി​ൽ എ​ങ്കി​ലും സ്വ​ത​ന്ത്ര ഡ​യ​റ​ക്ട​ർ​മാ​രു​ടെ നി​യ​മ​ന​ത്തി​ൽ ന​ട​ന്നി​രു​ന്ന സ്വ​ജ​ന പ​ക്ഷ​പാ​ത​വും അ​ഴി​മ​തി​യും അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നും സ​മ​ർ​ഥരാ​യ വ്യ​ക്തി​ക​ളെ പ്ര​സ്തു​ത പോ​സ്റ്റി​ലേ​ക്ക് നി​യ​മി​ക്കാ​നും ഇ​ട​യാ​ക്കുമെന്നു ക​രു​തു​ന്നു.