Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
ഒ​രു കോ​ടിയി​ൽ കൂ​ടു​ത​ൽ കാ​ഷ് ആയി പി​ൻ​വ​ലി​ച്ചാ​ൽ 2% സ്രോത​സി​ൽ നി​കു​തി
2019ലെ ​​യൂ​​ണി​​യ​​ൻ ബ​​ജ​​റ്റി​​ൽ കാ​​ഷാ​​യി ന​​ട​​ത്തു​​ന്ന പ​​ണ​​മി​​ട​​പാ​​ടു​​ക​​ൾ​​ക്കു നി​​യ​​ന്ത്ര​​ണം വ​​രു​​ത്തു​​ന്ന​​തി​​നു നി​​യ​​മം​​ കൊ​​ണ്ടു​​വ​​ന്നു. അ​​ത​​നു​​സ​​രി​​ച്ച് ഒ​​രു വ​​ർ​​ഷം ഒ​​രു കോ​​ടി രൂ​​പ​​യി​​ൽ കൂ​​ടു​​ത​​ലാ​​യി ഒ​​രു ബാ​​ങ്കി​​ലെ ഒ​​രു അ​​ക്കൗ​​ണ്ടി​​ൽ​നി​​ന്നു​പി​​ൻ​​വ​​ലി​​ച്ചാ​​ൽ ര​ണ്ടു ശ​ത​മാ​നം തു​​ക സ്രോ​ത​​സി​​ൽ​ത​​ന്നെ നി​​കു​​തി​​യാ​​യി പി​​ടി​​ക്കും. ഇ​​ത് 2019 സെ​​പ്റ്റം​​ബ​​ർ ഒ​​ന്നാം തീ​​യ​​തി പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​ന്നു. അ​​ത​​നു​​സ​​രി​​ച്ച് 01-04-2019നു​ശേ​​ഷം ഒ​​രു ബാ​​ങ്കി​​ൽ​നി​​ന്നും എ​​ത്ര ത​​വ​​ണ ആ​​യി​ട്ടാ​യാ​ലും ഒ​​രു കോ​​ടി രൂ​​പ​​യി​​ൽ കൂ​​ടു​​ത​​ൽ പി​​ൻ​​വ​​ലി​​ച്ചാ​​ൽ സെ​​പ്റ്റം​​ബ​​ർ ഒ​ന്നി​നു​ശേ​​ഷം പി​​ൻ​​വ​​ലി​​ക്കു​​ന്ന തു​​ക​​യി​​ൽ​നി​​ന്നും ര​ണ്ടു ശ​ത​മാ​നം തു​​ക സ്രോ​​ത​​സി​​ൽ പി​​ടി​​ക്കു​​ന്ന​​താ​​ണ്.

ഈ ​​നി​​യ​​മം മു​​ൻ​​കാ​​ല പ്രാ​​ബ​​ല്യ​​ത്തോ​​ടെ​​യു​​ള്ള​​ത​​ല്ലാ​​ത്ത​​തി​​നാ​​ൽ സെ​​പ്റ്റം​​ബ​​ർ ഒ​ന്നി​നു ​മു​​ന്പ് പി​​ൻ​​വ​​ലി​​ച്ച തു​​ക​യ്ക്ക് നി​​കു​​തി ഈ​​ടാ​​ക്കു​​ന്ന​​ത​​ല്ല. പ​​ക്ഷേ ആ​​കെ ത്തുക ക​​ണ​​ക്കാ​​ക്കു​​ന്ന​​തി​​നു സെ​​പ്റ്റം​​ബ​​ർ ഒ​ന്നി​നു​​മു​​ന്പ് പി​​ൻ​​വ​​ലി​​ച്ച തു​​ക​​യും ക​​ണ​​ക്കി​​ലെ​​ടു​​ക്കും. ഇ​​തു ഉ​​ദാ​​ഹ​​ര​​ണ​​സ​​ഹി​​തം വ്യ​​ക്ത​​മാ​​ക്കാം. ഒ​​രു വ്യ​​ക്തി 2019 ഏ​​പ്രി​​ൽ ഒ​ന്നു​മു​​ത​​ൽ ഓ​ഗ​​സ്റ്റ് 31 വ​​രെ ഇ​​ന്ത്യ​​ൻ ബാ​​ങ്കി​​ൽ​നി​​ന്നും 95 ല​​ക്ഷം രൂ​​പ ക​​റ​​ന്‍റ് അ​​ക്കൗ​​ണ്ടി​​ൽ​നി​​ന്നും ആ​​കെ പി​​ൻ​​വ​​ലി​​ച്ചി​​ട്ടു​​ണ്ട് എ​​ന്ന് ക​​രു​​തു​​ക. സെ​​പ്റ്റം​​ബ​​ർ ര​ണ്ടാം തീ​​യ​​തി അ​​ദ്ദേ​​ഹ​​ത്തി​​ന് ആ​റു ല​​ക്ഷം രൂ​​പ ക​​റ​​ന്‍റ് അ​​ക്കൗ​​ണ്ടി​​ൽനി​​ന്നു പി​​ൻ​​വ​​ലി​​ക്കേ​​ണ്ടിവ​​ന്നു എ​​ന്നും ക​​രു​​തു​​ക. അ​​ങ്ങ​​നെ വ​​ന്നാൽ അ​​ദ്ദേ​​ഹം ഇ​​ന്ത്യ​​ൻ ബാ​​ങ്കി​​ൽനി​​ന്നുത​​ന്നെ ഒ​​രു കോ​​ടി ഒ​​രു ല​​ക്ഷം രൂ​​പ ആ​​കെ പി​​ൻ​​വ​​ലി​​ച്ച​താ​​യി കാ​​ണാം. അ​​തി​​ൽനി​​ന്നു ഒ​​രു കോ​​ടി രൂ​​പ കു​​റ​​ച്ച് ബാ​​ക്കി തു​​ക​​യാ​​യ ഒ​​രു ല​​ക്ഷം രൂ​​പ​​യു​​ടെ ര​ണ്ടു​ശ​ത​മാ​നം വ​​രു​​ന്ന തു​​ക ബാ​​ങ്കു​​ക​​ൾ സ്രോ​ത​​സി​​ലു​​ള്ള നി​​കു​​തി​​യാ​​യി പി​​ടി​​ച്ചി​​ട്ട് ബാ​​ക്കി 5,98,000/- രൂ​​പ മാ​​ത്ര​​മേ ത​​രി​​ക​​യു​​ള​​ളൂ.

ആ​​ർ​​ക്കൊ​​ക്കെ ബാ​​ധ​​ക​​മാ​​കും

എ​​ല്ലാ വ്യ​​ക്തി​​ക​​ൾ​​ക്കും ഹി​​ന്ദു അ​​വി​​ഭ​​ക്ത​​കു​​ടും​​ബ​​ങ്ങ​​ൾ​​ക്കും ക​​ന്പ​​നി​​ക​​ൾ​​ക്കും എ​​ൽ​​എ​​ൽ​​പി ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള പാ​​ർ​​ട്ണ​​ർ​​ഷി​​പ്പ് സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കും ലോ​​ക്ക​​ൽ അ​​ഥോ​​റി​​റ്റി​​ക​​ൾ​​ക്കും എ​ഒ​പി​ക​​ൾ​​ക്കും എ​​ല്ലാം ബാ​​ധ​​ക​​മാ​​ണ്. ബാ​​ങ്കു​​ക​​ളി​​ൽ​നി​​ന്നും കോ​​-ഓ​​പ്പ​​റേ​​റ്റീ​​വ് ബാ​​ങ്കു​​ക​​ളി​​ൽ​നി​​ന്നും പോ​​സ്റ്റ് ഓ​​ഫീ​​സു​​ക​​ളി​​ൽനി​​ന്നും പി​​ൻ​​വ​​ലി​​ക്കു​​ന്ന തു​​ക​​ക​​ൾ​​ക്കും ഈ ​​നി​​യ​​മം ബാ​​ധ​​ക​​മാ​​ണ്.

വി​​വി​​ധ ബാ​​ങ്കു​​ക​​ളി​​ൽ അ​​ക്കൗ​​ണ്ടു​​ക​​ൾ ഉ​​ണ്ടെ​​ങ്കി​​ൽ

നി​​കു​​തി​​ദാ​​യ​​ക​​നു വി​​വി​​ധ ബാ​​ങ്കു​​ക​​ളി​​ൽ അ​​ക്കൗ​​ണ്ടു​​ക​​ൾ ഉ​​ണ്ടെ​​ങ്കി​​ൽ ഓ​​രോ ബാ​​ങ്കി​​ൽ​നി​​ന്നും നി​​കു​​തി​​യി​​ല്ലാ​​തെ ഓ​​രോ കോ​​ടി രൂ​​പ വ​​രെ പി​​ൻ​​വ​​ലി​​ക്കു​​ന്ന​​തി​​നു സാ​​ധി​​ക്കും. ഉ​​ദാ​​ഹ​​ര​​ണ​​ത്തി​​ന് ഒ​​രു ക​​ന്പ​​നി​​ക്ക് നാ​ലു ബാ​​ങ്കു​​ക​​ളി​​ൽ ക​​റ​​ന്‍റ് അ​​ക്കൗ​​ണ്ടു​​ക​​ൾ ഉ​​ണ്ടെ​​ങ്കി​​ൽ ആ​​കെ നാ​ലു കോ​​ടി രൂ​​പ ഒ​​രു വ​​ർ​​ഷ​​ത്തി​​ൽ നി​​കു​​തി​​യി​​ല്ലാ​​തെ പി​​ൻ​​വ​​ലി​​ക്കാം.

ബെ​​യ​​റ​​ർ ചെ​​ക്കു​​ക​​ൾ ന​​ൽ​​കി​​യാ​​ൽ

നി​​കു​​തി​​ദാ​​യ​​ക​​ന​​ല്ലാ​​ത്ത മൂ​​ന്നാ​​മ​​തൊ​​രാ​​ൾ​​ക്കു ബെ​​യ​​റ​​ർ ചെ​​ക്ക് ന​​ൽ​​കി​​യാ​​ൽ അ​​തി​​ൽ​നി​​ന്നും സ്രോ​​ത​​സി​​ൽ നി​​കു​​തി പി​​ടി​​ക്കു​​മോ?
ഇ​​വി​​ടെ പ​​ണം ല​​ഭി​​ക്കു​​ന്ന​​തു നി​​കു​​തി​​ദാ​​യ​​ക​​ന​​ല്ല. മ​​റി​​ച്ച് മൂ​​ന്നാ​​മ​​തൊ​​രാ​​ൾ​​ക്കാ​​ണ്. അ​​ങ്ങ​​നെ വ​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഒ​​രു കോ​​ടി രൂ​​പ​​യു​​ടെ പ​​രി​​ധി ക​​ഴി​​ഞ്ഞി​​രി​​ക്കു​​ക​​യാ​​ണെ​​ങ്കി​​ലും സ്രോ​​ത​​സി​​ൽ​നി​​ന്നും നി​​കു​​തി പി​​ടി​​ക്കി​​ല്ല.

പ​​രി​​ധി​​യി​​ൽ വ​​രി​​ല്ലാ​​ത്ത​​വ​​ർ

1) ഗ​​വ​​ണ്‍​മെ​​ന്‍റ് ഇ​​ട​​പാ​​ടു​​ക​​ൾ
2) കോ-​​ഓ​​പ്പ​​റേ​​റ്റീ​​വ് ബാ​​ങ്കു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ബാ​​ങ്കു​​ക​​ൾ
3) ബാ​​ങ്കി​​ന്‍റെ ബി​​സി​​ന​​സ് ക​​റ​​സ്പോ​​ണ്ട​​ന്‍റ്മാ​​ർ
4) ബാ​​ങ്കു​​ക​​ളു​​ടെ എ​ടി​​എം ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​ർ
5) ഗ​​വ​​ണ്‍​മെ​​ന്‍റ് വി​​ജ്ഞാ​​പ​​നം ചെ​​യ്യു​​ന്ന മ​​റ്റി​​ട​​പാ​​ടു​​കാ​​ർ

സ്രോ​​ത​​സി​​ൽ​നി​​ന്നും നി​​കു​​തി പി​​ടി​​ക്കു​​ന്ന​​ത് വ​​രു​​മാ​​ന​​ത്തി​​ൽനി​​ന്ന​​ല്ലേ!

സാ​​ധാ​​ര​​ണ​​ഗ​​തി​​യി​​ൽ സ്രോ​​ത​​സി​​ൽ നി​​കു​​തി പി​​ടി​​ക്കു​​ന്ന​​ത് ല​​ഭി​​ക്കു​​ന്ന തു​​ക​​യു​​ടെ ഒ​​രു ഭാ​​ഗം അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ വ​​രു​​മാ​​നം ആ​​യ​​തി​​നാ​​ലാ​​ണ്. ടി​ഡി​എ​​സി​​ന്‍റെ ഉ​​ത്ഭ​​വം ത​​ന്നെ “​പേ ​ആ​​സ് യു ​​ഏ​​ണ്‍’ എ​​ന്ന ക​​ണ്‍​സെ​​പ്റ്റി​​നെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​ണ്. നി​​കു​​തി ന​​ഷ്ട​​പ്പെ​​ട്ടു പോ​​കാ​​തെ സ്രോ​​ത​​സി​​ൽ​നി​​ന്നു​ത​​ന്നെ പി​​ടി​​ക്കു​​ക​​യാ​​ണ് ഇ​​വി​​ടെ ചെ​​യ്യു​​ന്ന​​ത്. എ​​ന്നാ​​ൽ, പ​​ണം പി​​ൻ​​വ​​ലി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ൽ അ​​തി​​ൽ വ​​രു​​മാ​​ന​​ത്തി​​ന്‍റെ ഒ​​രം​​ശം പോ​​ലും ഉ​​ണ്ടാ​​വു​​ന്നി​​ല്ല. വാ​​ഹ​​നം വാ​​ങ്ങു​​ന്പോ​​ൾ ഒ​രു​ശ​ത​മാ​നം തു​​ക വാ​​ഹ​​ന​​വി​​ല 10 ല​​ക്ഷ​​ത്തി​​ൽ കൂ​​ടു​​ത​​ൽ ആ​​ണെ​​ങ്കി​​ൽ ടി​​സി​എ​​സ് ആ​​യി പി​​ടി​​ക്കു​​ന്ന​​തു​പോ​​ലെ‌​ത​​ന്നെ ഇ​​വി​​ടെ​​യും ക​​രു​​തി​​യാ​​ൽ മ​​തി. പി​​ൻ​​വ​​ലി​​ക്കു​​ന്ന തു​​ക​​ക​​ൾ​​ക്ക് ഈ ​​നി​​യ​​മം ബാ​​ധ​​ക​​മാ​​ണ്.

ഒ​​രു ബാ​​ങ്കി​​ൽ​ത​​ന്നെ വി​​വി​​ധ അ​​ക്കൗ​​ണ്ടു​​ക​​ൾ ഉ​​ണ്ടെ​​ങ്കി​​ൽ

നി​​യ​​മ​​ത്തി​​ൽ സൂ​​ചി​​പ്പി​​ക്കു​​ന്ന വ്യ​​വ​​സ്ഥ അ​​നു​​സ​​രി​​ച്ചാ​​ണെ​​ങ്കി​​ൽ ഒ​​രു അ​​ക്കൗ​​ണ്ടി​​ൽ​നി​​ന്നും ഒ​​രു കോ​​ടി രൂ​​പ​​യി​​ൽ കൂ​​ടു​​ത​​ൽ പി​​ൻ​​വ​​ലി​​ച്ചാ​​ലാ​​ണ് അ​​ധി​​കം വ​​രു​​ന്ന തു​​ക​​യ്ക്ക് സ്രോ​​ത​​സി​​ൽ നി​​കു​​തി പി​​ടി​​ക്കേ​​ണ്ട​​ത്. പ​​ക്ഷേ നി​​യ​​മ​​ത്തി​​ന്‍റെ ഉ​​ദ്ദേ​​ശ്യം അ​​ത​​ല്ലാ​​യി​​രു​​ന്നു. അ​​തു​​പോ​​ലെ​ത​​ന്നെ ഒ​​രു സ്ഥാ​​പ​​ന​​ത്തി​​ന് വി​​വി​​ധ ബ്രാ​​ഞ്ചു​​ക​​ൾ ഉ​​ണ്ടെ​​ങ്കി​​ലും എ​​ല്ലാ ബ്രാ​​ഞ്ചു​​ക​​ൾ​​ക്കും സ്വ​​ന്ത​​മാ​​യി അ​​ക്കൗ​​ണ്ടു​​ക​​ൾ ഉ​​ണ്ടാ​​യി​​രി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന അ​​വ​​സ​​ര​​ത്തി​​ൽ എ​​ല്ലാ ബ്രാ​​ഞ്ചു​​ക​​ളി​​ലെ പി​​ൻ​​വ​​ലി​​ക്ക​​ലു​​ക​​ൾ പ്ര​​ത്യേ​​കം പ്ര​​ത്യേ​​ക​​മാ​​യി മാ​​ത്ര​​മേ ക​​രു​​തു​​ക​​യു​​ള്ളൂ.

ബാ​​ങ്കു​​ക​​ൾ സ​​ർ​​വീ​​സ് ചാ​​ർ​​ജ് ഈ​​ടാ​​ക്കു​​മോ?

ഓ​​രോ ഇ​​ട​​പാ​​ടു​​കാ​​ര​​ന്‍റെ​​യും അ​​ക്കൗ​​ണ്ട് എ​​ടു​​ത്ത് അ​​തി​​ൽ​നി​​ന്നും ഒ​​രു കോ​​ടി രൂ​​പ​​യി​​ൽ കൂ​​ടു​​ത​​ലാ​​യു​​ള്ള പി​​ൻ​​വ​​ലി​​ക്ക​​ൽ വ​​രു​​ന്പോ​​ൾ സ്രോ​​ത​​സി​​ൽ​നി​​കു​​തി പി​​ടി​​ക്കു​​ക​​യും പി​​ടി​​ച്ച നി​​കു​​തി ഗ​​വ​​ണ്‍​മെ​​ന്‍റി​​ൽ അ​​ട​​യ്ക്കു​​ക​​യും അ​​തി​​നു യ​​ഥാ​​ക്ര​​മം റി​​ട്ടേ​​ണു​​ക​​ൾ ഫ​​യ​​ൽ ചെ​​യ്യു​​ക​​യും നി​​കു​​തി പി​​ടി​​ച്ച സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് നി​​കു​​തി​​ദാ​​യ​​ക​​നു ബാ​​ങ്കു​​ക​​ൾ ന​​ൽ​​കു​​ക​​യും ചെ​​യ്യ​​ണം.

ഇ​​തു ബാ​​ങ്കു​​ക​​ളു​​ടെ ജോ​​ലി​​ഭാ​​രം വ​​ർ​​ധി​​പ്പി​​ക്കും. സേ​​വ​​ന​​ത്തി​​നു​​ള്ള പ്ര​​തി​​ഫ​​ലം ചാ​​ർ​​ജ് ചെ​​യ്യു​​ക​​യാ​​ണെ​​ങ്കി​​ൽ നി​​കു​​തി​​ദാ​​യ​​ക​​ന്‍റെ ചെ​ല​​വ് അ​​ത്ര​​യും കൂ​​ടി വ​​ർ​​ധി​​ക്കും.


ആ​ദാ​യനി​കു​തിനി​ർ​ണ​യം ര​ണ്ടു​വി​ധം
2020-21 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ പ്ര​തീ​ക്ഷി​ത വ​രു​മാ​ന​ത്തി​ന്‍റെ നി​കു​തി (Anticipa tory Income Tax) മു​ൻ​കൂ​ർ ക​ണ​ക്കാ​ക്കി മാ​ർ​ച്ചു​മാ​സ​ത്തെ ശ​ന്പ​ള​ത്തി​ൽ​നി​ന്നും നി​കു​തി അ​ട​ച്ചു തു​ട​ങ
ജിഎ​സ്​ടി 2018-19 വാർഷിക റി​ട്ടേ​ണ്‍: സ​മ​യ​പ​രി​ധി നീ​ട്ടി, ഓ​ഡി​റ്റ് പ​രി​ധി ഉ​യ​ർ​ത്തി
ജി​​​​എ​​​​സ്ടി കൗ​​​​ണ്‍​സി​​​​ൽ 14- 03 -2020 ൽ ​​​​കൂ​​​​ടി​​​​യ 39-ാമ​​​​ത്തെ മീ​​​​റ്റിം​​​​ഗി​​​​ൽ ജി​​​എ​​​​സ്ടി നി​​​​യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ ചി​​​​ല മാ​​​​റ്റ​​​​ങ്ങ​​​​ൾ വേ​​​​ണ്ട​​​​താ​​​​യ
ജി​എ​സ്ടി ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ക്കേ​ണ്ട​തി​ല്ലാ​യി​രു​ന്നു, എ​ങ്കി​ൽ കാ​ൻ​സ​ൽ ചെ​യ്യു​ക
ച​​ര​​ക്കു​​സേ​​വ​​ന​​നി​​കു​​തി​​യു​​ടെ ര​​ജി​​സ്ട്രേ​​ഷ​​ൻ എ​​ടു​​ത്ത​​തി​​നു​​ശേ​​ഷം അ​​ത് ആ​​വ​​ശ്യ​​മി​​ല്ലാ​​യി​​രു​​ന്നു എ​​ന്നു മ​​ന​​സി​​ലാ​​ക്കി​​യാ​​ൽ ര​​ജി​​സ്ട്രേ​​ഷ​​ൻ കാ​​ൻ​​സ​​ൽ ചെ​​യ്
2019-20 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ മു​ൻ​കൂ​ർ നി​കു​തി​യു​ടെ അ​വ​സാ​ന​ ഗ​ഡു മാ​ർ​ച്ച് 15 ന് ​മു​ന്പ്
ആ​​ദാ​​യ​​നി​​കു​​തി​​നി​​യ​​മം അ​​നു​​സ​​രി​​ച്ച് എ​​ല്ലാ നി​​കു​​തി​​ദാ​​യ​​ക​​രും നാലു ത​​വ​​ണ​​ക​​ളാ​​യി മു​​ൻ​​കൂ​​ർ നി​​കു​​തി അ​​ടയ്​​ക്ക​​ണം എ​​ന്ന് വ്യ​​വ​​സ്ഥ ചെ​​യ്തി​​ട്ടു​​ണ്ട്.
അ​​വ
‘വി​വാ​ദ് സെ ​വി​ശ്വാ​സ്’
കു​​റ​​ച്ചു​​കാ​​ല​​മായി ആ​​ദാ​​യ​​നി​​കു​​തി ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റി​​ൽ അ​​പ്പീ​​ൽ കേ​​സു​​ക​​ളു​​ടെ എ​​ണ്ണം വ​​ൻ​​തോ​​തി​​ൽ വ​​ർ​​ധി​​ച്ചു വ​​രി​​ക​​യാ​​ണ്. ഇ​​ൻ​​കം ടാ​​ക്സ് അ​​പ്പ​​ലേ​​റ്റ് ക​
വ്യാജബില്ലുകൾക്കു വൻപിഴ
ആ​​ദാ​​യ​​നി​​കു​​തി​​നി​​യ​​മ​​ത്തി​​ൽ 271 എ​​എ​​ഡി എ​​ന്നൊ​​രു വ​​കു​​പ്പ് 2020 ലെ ​​ഫി​​നാ​​ൻ​​സ് ബി​​ൽ വ​ഴി കൂ​​ട്ടി​​ച്ചേ​​ർ​​ത്തി​​ട്ടു​​ണ്ട്. അ​​ത​​നു​​സ​​രി​​ച്ച് ക​​ണ​​ക്കു​​ക​​ളി​​ൽ തെ​​റ്റ
മ​ത-ധ​ർ​മ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​കു​തി നി​യ​മ​ങ്ങ​ളി​ലും മാ​റ്റ​ങ്ങ​ൾ
മ​​ത- ധ​​ർ​​മ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് ആ​​ദാ​​യ​​നി​​കു​​തി​​യി​​ൽ​നി​​ന്നും ഒ​​ഴി​​വു ല​​ഭി​​ക്കു​​ന്ന​​തി​​ന് അ​​വ നി​​കു​​തി​​നി​​യ​​മ​​ത്തി​​ലെ 12 എ​​എ വ​​കു​​പ്പ​​നു​​സ​​രി​​ച്ച് ക​​മ്മീ​​ഷ​​ണ​​ർ
ബ​ജ​റ്റ് 2020 - 21 : ര​ണ്ടു ത​രം നി​കു​തി​നി​ര​ക്കു​ക​ൾ
2020 ലെ ​​ബ​​ജ​​റ്റ് ആ​​ദാ​​യ​​നി​​കു​​തി നി​​യ​​മ​​ത്തി​​ൽ പു​​തു​താ​​യി 115 ബി​​എ​​സി എ​​ന്നൊ​​രു വ​​കു​​പ്പ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

വ്യ​​ക്തി​​ക​​ൾ​​ക്കും ഹി​​ന്ദു​​കൂ​​ട്ടു​​കു​​ടും​​
റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ റീ​ഫ​ണ്ട് തു​ക ന​ഷ്ട​മാ​യോ?
ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ൾ നി​​ർ​​ദി​​ഷ്ട തീ​​യ​​തി​​ക്ക​​കം ഫ​​യ​​ൽ ചെ​​യ്തി​​ല്ലെ​​ങ്കി​​ൽ സാ​​ധാ​​ര​​ണ​​ഗ​​തി​​യി​​ൽ പി​​ന്നീ​​ട് ഫ​​യ​​ൽ ചെ​​യ്യാ​​ൻ സാ​​ധി​​ക്കി​​ല്ല. റി​​ട്ടേ​​ണ്‍ ഫ
ജിഎസ്ടി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരേ ഉടൻ നടപടികൾ
നി​കു​തി​ദാ​യ​ക​ർ ഫ​യ​ൽ ചെ​യ്യു​ന്ന റി​ട്ടേ​ണു​ക​ളാ​ണ് നി​കു​തി​യെ സം​ബ​ന്ധി​ച്ചും ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റി​നെ സം​ബ​ന്ധി​ച്ചും മ​റ്റും ഗ​വ​ണ്‍മെ​ന്‍റി​ന്‍റെ പ​ക്ക​ലു​ള്ള വി​വ​ര​ങ്ങ​ൾ. അ​തി​നെ
സ്രോതസി​ൽ നി​കു​തി-റി​ട്ടേ​ണു​ക​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​ക​ണം
2019 ഒ​​ക്ടോ​​ബ​​ർ മാ​​സം 1 മു​​ത​​ൽ ഡി​​സം​​ബ​​ർ മാ​​സം 31 വ​​രെ ന​​ട​​ക്കു​​ന്ന ഇ​​ട​​പാ​​ടു​​ക​​ൾ​​ക്ക് സ്ത്രോ​​ത​​സി​​ൽ പി​​ടി​​ച്ച് അ​​ട​​ച്ച നി​​കു​​തി​​യു​​ടെ റി​​ട്ടേ​​ണ്‍ ഫോ​​മു​​ക​​ൾ (201
ശ​ന്പ​ള കു​ടി​ശി​കയ്ക്ക് ആ​ദാ​യ​നി​കു​തി​യി​ൽ റി​ബേ​റ്റ്
താ​​ഴെ​​പ്പ​​റ​​യു​​ന്ന വ​​രു​​മാ​​ന​​ങ്ങ​​ൾ ആ​​ദാ​​യ​​നി​​കു​​തി നി​​യ​​മ​​ത്തി​​ൽ ശ​​ന്പ​​ളം ആ​​യാ​​ണ് ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്.

1) ത​​ന്നാ​​ണ്ടി​​ൽ പു​​തി​​യ​​തോ പ​​ഴ​​യ​​തോ ആ​​യ തൊ​​
മ​ത/ധ​ർ​മ സ്ഥാ​പ​ന​ങ്ങ​ൾ ജിഎ​സ്ടിയു​ടെ പ​രി​ധി​യി​ൽ വ​രു​മോ?
ച​​ര​​ക്കു​​സേ​​വ​​ന​​നി​​കു​​തി പ്രാ​​ബ​​ല്യ​​ത്തി​​ലാ​​കു​​ന്ന​​തി​​നു​മു​​ന്പ് സേ​​വ​​ന​​നി​​കു​​തി​​യാ​​ണു നി​​ല​​നി​​ന്നി​​രു​​ന്ന​​ത്. സേ​​വ​​ന​​നി​​കു​​തി​​യി​​ൽ മ​​ത/​​ധ​​ർ​​മ സ്ഥാ​​പ​​ന​​ങ്ങ​
ഹ്ര​സ്വ​കാ​ല മൂ​ല​ധ​ന​ നേ​ട്ട​വും ആ​ദാ​യ​നി​കു​തി​യും
മൂ​​​​​ല​​​​​ധ​​​​​ന ആ​​​​​സ്തി​​​​​ക​​​​​ൾ (ക്യാ​​​​​പ്പി​​​​​റ്റ​​​​​ൽ അ​​​​​സ​​​​​റ്റ്) വി​​​​​റ്റ് കി​​​​​ട്ടു​​​​​ന്പോ​​​​​ൾ ല​​​​​ഭി​​​​​ക്കു​​​​​ന്ന ലാ​​​​​ഭ​​​​​ത്തി​​​​​നാ​​​​​ണ് മൂ​​​​​ല​​​
സ്രോ​ത​സ് വി​ശ​ദീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത നി​ക്ഷേ​പ​ങ്ങ​ളു​ടെ നി​കു​തി
നി​​കു​​തി​​ദാ​​യ​​ക​​ന്‍റെ ബു​​ക്കി​​ൽ നി​​ക്ഷേ​​പം / ഡെ​​പ്പോ​​സി​​റ്റാ​​യി കാ​​ണി​​ക്കു​​ക​​യും ആ ​​പ​​ണ​​ത്തി​​ന്‍റെ ഉ​​റ​​വി​​ടം ആ​​ദാ​​യ​​നി​​കു​​തി ഉ​​ദ്യോ​​ഗ​​സ്ഥ​​നു തൃ​​പ്തി​​ക​​ര​​മാ​​യ വ
ജനനത്തീയതി തിരുത്തേണ്ടത് അഞ്ചു വർഷത്തിനകം വേണം
കമ്യൂട്ടേഷൻ പുനഃസ്ഥാപിച്ച് പെൻഷൻ കിട്ടാൻ പ്രത്യേക അപേക്ഷ വേണ്ട
പിശകുകൾ തിരുത്താനാവും
ഗാർഡിയൻ മുഖേന ലഭിക്കും
യാത്രാപ്പടിക്ക് അർഹതയുണ്ട്
കൂടുതൽ വാങ്ങിയ പെൻഷൻ തുക തിരിച്ചുനൽകേണ്ടി വരും
ഹയർ ഗ്രേഡ് ലഭിക്കും
കുടിശിക ലഭിക്കാൻ അർഹതയുണ്ടോ ‍?
പാർട്ട്ടൈം ജീവനക്കാർക്ക് 70 വയസുവരെ ജോലി ചെയ്യാം
ഏൺഡ് ലീവിൽ വ്യത്യാസമുണ്ട്
എംഒപി പാസായ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ഇൻക്രിമെന്‍റുകൾ ലഭിക്കും
ഡ്രോയിംഗ് ഒാഫീസർമാർ മുഖേന ബില്ല് മാറിയെടുക്കാം
20 വർഷം പൂർത്തിയാക്കിയാൽ സ്വയം വിരമിക്കാം
സമയബന്ധിത ഗ്രേഡിനു തടസമില്ല
മെഡിക്കൽ സർട്ടിഫിക്കറ്റ് വേണം
മരണ, അവകാശ സർട്ടിഫിക്കറ്റുകൾ വേണം
ആദ്യം ഇൻക്രിമെന്‍റിന് യോഗ്യകാലമാവണം
പേ ​സ്ലി​പ്പ് ല​ഭി​ക്കു​ന്ന​തി​നു മു​ന്പാ​യി ലീ​വ് സാ​ല​റി മാ​റാ​വു​ന്ന​താ​ണ്
ഹ​യ​ർഗ്രേ​ഡ് പ​രി​ഗ​ണി​ക്കാ​തെ ശ​ന്പ​ളം ഫി​ക്സ് ചെ​യ്യാം
ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കാനാവും
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.