Services & Questions
എക്സ്ഗ്രേഷ്യ പെൻഷന് അർഹതയില്ല
Monday, December 9, 2019 12:09 PM IST
സിവിൽ സപ്ലൈസ് വകുപ്പിൽ ജോലി ചെയ്തുവരവേ ശൂന്യവേതനാവധി എടുത്ത് വിദേശത്ത് ജോലിക്കുപോയി. ആദ്യം അഞ്ചു വർഷവും പിന്നീട് 15 വർഷവും വിദേശത്ത് ജോലി ചെയ്തു. 2018ൽ തിരികെ ജോലിയിൽ പ്രവേശിച്ചു. 2019 ഡിസംബർ 31ന് സർവീസിൽനിന്ന് വിരമിക്കും. എനിക്ക് എട്ടു വർഷവും ഏഴു മാസവും മാത്രമേ സർവീസുള്ളൂ. പത്തു വർഷത്തെ സർവീസ് ഇല്ലാത്തതിനാൽ മിനിമം പെൻഷൻ ലഭിക്കില്ല. മിനിമം പെൻഷൻ ലഭിക്കാത്തവർക്ക് എക്സ്ഗ്രേഷ്യ പെൻഷൻ ലഭിക്കുമല്ലോ? ഇതിനുള്ള അർഹതയുണ്ടോ?
ഉസ്മാൻ, മലപ്പുറം
മിനിമം പെൻഷന് പത്തു വർഷത്തെ (ഒന്പതു വർഷവും ഒരു ദിവസവുമെങ്കിലോ) സേവനകാലം ഇല്ലാത്തവർക്ക് എക്സ്ഗ്രേഷ്യ പെൻഷന് അർഹതയുണ്ട്. എന്നാൽ പത്തു വർഷത്തെ സേവനകാലം പൂർത്തീകരിക്കാൻ സാധിക്കാതെ വന്നത് ജീവനക്കാരൻ ശൂന്യവേതനാവധി എടുത്തതുമൂലമാണെങ്കിൽ എക്സ് ഗ്രേഷ്യ പെൻഷന് അർഹതയുണ്ടാകില്ല. താങ്കൾ വിദേശത്തു ജോലി ചെയ്യുന്നതിനുവേണ്ടിയാണ് അവധി എടുത്തത്. അതിനാൽ താങ്കൾക്ക് എക്സ്ഗ്രേഷ്യ പെൻഷന് അർഹതയില്ല.