Tax
Services & Questions
മെഡിക്കൽ റീ ഇംബേഴ്സ്മെന്‍റ് ആനുകൂല്യം കിട്ടില്ല
മെഡിക്കൽ റീ ഇംബേഴ്സ്മെന്‍റ് ആനുകൂല്യം കിട്ടില്ല
പാ​ർ​ട്ട്ടൈം ജീ​വ​ന​ക്കാ​ർ​ക്ക് മെ​ഡി​ക്ക​ൽ റീ​ഇംബേ​ഴ്സ്മെ​ന്‍റ്, ആ​ശ്രി​ത നി​യ​മ​നം എ​ന്നി​വ ല​ഭി​ക്കു​മോ? ആ​ശ്രി​ത നി​യ​മ​നം ല​ഭി​ച്ചാ​ൽ അ​ത് പാ​ർ​ട്ട്ടൈം ത​സ്തി​ക​യി​ലേ​ക്ക് മാ​ത്ര​മാ​യി​ട്ടാ​ണോ നി​യ​മി​ക്കു​ന്ന​ത്? എ​സ്എ​സ്എ​ൽ​സി​യും പ്ല​സ്ടു​വും പാ​സാ​യ ആ​ളി​ന് ക്ല​റി​ക്ക​ൽ ത​സ്തി​ക​യി​ൽ നി​യ​മ​നം ല​ഭി​ക്കു​മോ?
ജി​ജോ​മോ​ൾ, പ​ത്ത​നം​തി​ട്ട

നി​ല​വി​ൽ പാ​ർ​ട്ട്ടൈം ജീ​വ​ന​ക്കാ​ർ​ക്ക് മെ​ഡി​ക്ക​ൽ റീ​ഇം​ബേ​ഴ്സ്മെ​ന്‍റ് ആ​നു​കൂ​ല്യം ഇ​ല്ല. സ​ർ​വീ​സി​ലി​രി​ക്കെ മ​രി​ക്കു​ന്ന​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് ജോ​ലി ന​ൽ​കു​ന്ന​തു സം​ബ​ന്ധി​ച്ച് ഒ​രു ഏ​കീ​കൃ​ത ഉ​ത്ത​ര​വു​ണ്ട്. 21/01/1970ലെ ​സ.ഉ(​എംഎസ്) 20/1970/പി.ഡി. എ​ന്ന ഉ​ത്ത​ര​വാ​ണ് ഇ​തി​നു​ബാ​ധ​കം. ഇ​തു കൂ​ടാ​തെ 28/5/1971നു ​പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​ർ മെ​മ്മോ​റാ​ണ്ടം ന​ന്പ​ർ 18778/71/പി.ഡി. പ്ര​കാ​രം ഇ​ത് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പാ​സാ​യ ആ​ശ്രി​ത നി​യ​മ​ന​ത്തി​ന് അ​ർ​ഹ​ത​യു​ള്ള ആ​ളി​ന് ക്ല​റി​ക്ക​ൽ ത​സ്തി​ക​യി​ൽ നി​യ​മ​നം ല​ഭി​ക്കു​ന്ന​താ​ണ്.