വി.​​​​എ​​​​ന്‍. വാ​​​​സ​​​​വ​​​​ന്‍ (ദേ​​​​വ​​​​സ്വം ​​​​മ​​​​ന്ത്രി)

മ​​​​ണ്ണി​​​​ലും മ​​​​ന​​​​സി​​​​ലും നൈ​​​​ര്‍മ​​​​ല്യം പ​​​​ക​​​​രു​​​​ന്ന സ​​​​മ​​​​ഭാ​​​​വ​​​​ന​​​​യു​​​​ടെ സ​​​​ങ്ക​​​​ല്‍പം ആ​​​​ഴ​​​​ത്തി​​​​ല്‍ കോ​​​​ര്‍ത്തി​​​​ണ​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള ശ​​​​ബ​​​​രി​​​​മ​​​​ല​​​​യെ​​​​പ്പോ​​​​ലെ മ​​​​റ്റൊ​​​​രു ആ​​​​രാ​​​​ധ​​​​നാ​​​​ല​​​​യം ലോ​​​​ക​​​​ത്തി​​​​ല്ല. ഒ​​​​രു സാ​​​​ധാ​​​​ര​​​​ണ ക്ഷേ​​​​ത്ര​​​​സ​​​​ങ്കേ​​​​ത​​​​ത്തി​​​​ലേ​​​​ക്ക് എ​​​​ന്ന​​​​പോ​​​​ലെ ജ​​​​ന​​​​സ​​​​ഹ​​​​സ്ര​​​​ങ്ങ​​​​ള്‍ ഒ​​​​ത്തു​​​​ചേ​​​​രു​​​​ന്ന ഒ​​​​ന്ന​​​​ല്ല ശ​​​​ബ​​​​രി​​​​മ​​​​ല തീ​​​​ര്‍ഥാ​​​​ട​​​​നം. ലോ​​​​ക​​​​ത്തി​​​​ന് മ​​​​ത​​​​മൈ​​​​ത്രി​​​​യു​​​​ടെ മ​​​​ഹ​​​​ദ് സന്ദേ​​​​ശം പ​​​​ക​​​​ര്‍ന്നു ന​​​​ല്‍കു​​​​ന്ന മ​​​​ഹാ​​​​തീ​​​​ര്‍ത്ഥാ​​​​ട​​​​ന കേ​​​​ന്ദ്രം കൂ​​​​ടി​​​​യാ​​​​ണി​​​​ത്. ലോ​​​​ക​​​​ത്തി​​​ന്‍റെ വി​​​​വി​​​​ധ കോ​​​​ണു​​​​ക​​​​ളി​​​​ല്‍ നി​​​​ന്നെ​​​​ത്തു​​​​ന്ന നാ​​​​നാ​​​​ജാ​​​​തി മ​​​​ത​​​​സ്ഥ​​​​രാ​​​​യ ഭ​​​​ക്ത​​​​ര്‍ പ​​​​ങ്കു​​​​വ​​​​യ്ക്കു​​​​ന്ന മൈ​​​​ത്രി​​​​യു​​​​ടെ സാ​​​​ഹോ​​​​ദ​​​​ര്യ​​​​ഭാ​​​​വ​​​​മാ​​​​ണ് ഈ ​​​​സ​​​​ങ്കേ​​​​തം പ​​​​ക​​​​ര്‍ന്നുന​​​​ല്‍കു​​​​ന്ന സ​​​​ന്ദേ​​​​ശം.

ശ​​​​ബ​​​​രി​​​​മ​​​​ല സ​​​​ന്നി​​​​ധാ​​​​ന​​​​ത്ത് ഒ​​​​രു​​​​വ​​​​ട്ട​​​​മെ​​​​ങ്കി​​​​ലും പോ​​​​യി​​​​ട്ടു​​​​ള്ള​​​​വ​​​​രു​​​​ടെ മ​​​​ന​​​​സി​​​​ല്‍ തെ​​​​ളി​​​​ഞ്ഞു നി​​​​ല്‍ക്കു​​​​ന്ന ഒ​​​​ന്നാ​​​​ണ് ക്ഷേ​​​​ത്ര​​​​ത്തി​​​​നു മു​​​​ന്‍പി​​​​ല്‍ എ​​​​ഴു​​​​തി​​​​യി​​​​രി​​​​ക്കു​​​​ന്ന ത​​​​ത്വ​​​​മ​​​​സി എ​​​​ന്ന വാ​​​​ക്യം. മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ല്‍ ഇ​​​​തി​​​​ന​​​​ര്‍ഥം ‘അ​​​​തു നീ​​​​യാ​​​​കു​​​​ന്നു’ എ​​​​ന്നാ​​​​ണ്. അ​​​​ഹ​​​​ങ്കാ​​​​ര​​​​വും അ​​​​റി​​​​വി​​​​ല്ലാ​​​​യ്മ​​​​യു​​​​മെ​​​​ല്ലാം ഇ​​​​ല്ലാ​​​​താ​​​​യി ഈ​​​​ശ്വ​​​​ര​​​​നും ഭ​​​​ക്ത​​​​നും ഒ​​​​ന്നാ​​​​കു​​​​ന്ന സ​​​​മ​​​​ത്വ​​​​ത്തി​​​​ന്‍റെ പു​​​​ണ്യം ലോ​​​​ക​​​​മൊ​​​​ട്ടാ​​​​കെ എ​​​​ത്തി​​​​ക്കു​​​​ക​​​​യാ​​​​ണ് ആ​​​​ഗോ​​​​ള അ​​​​യ്യ​​​​പ്പ സം​​​​ഗ​​​​മ​​​​ത്തി​​​​ലൂ​​​​ടെ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്.

ആ​​​​ഗോ​​​​ള അ​​​​യ്യ​​​​പ്പ​​​​സം​​​​ഗ​​​​മ​​​​ത്തി​​​​ന് വേ​​​​ദി​​​​യാ​​​​യി പ​​​​മ്പ​​​​യെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​ത് ശ​​​​ബ​​​​രി​​​​മ​​​​ല​​​​യു​​​​ടെ പ​​​​വി​​​​ത്ര​​​​മാ​​​​യ ക​​​​വാ​​​​ട​​​​മെ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​ണ്. സ​​​​ന്നി​​​​ധാ​​​​ന​​​​ത്തേ​​​​ക്കു​​​​ള്ള യാ​​​​ത്ര​​​​യ്ക്ക് ത​​​​യാ​​​​റെ​​​​ടു​​​​ക്കു​​​​ന്ന ഈ ​​​​ശാ​​​​ന്ത​​​​മാ​​​​യ തീ​​​​രം തീ​​​​ര്‍ഥാ​​​​ട​​​​ന​​​​ത്തി​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന മൂ​​​​ല്യ​​​​ങ്ങ​​​​ളാ​​​​യ അ​​​​ച്ച​​​​ട​​​​ക്കം, സ​​​​മ​​​​ത്വം, വി​​​​ന​​​​യം, ഐ​​​​ക്യം, ശു​​​​ചി​​​​ത്വം എ​​​​ന്നി​​​​വ പ്ര​​​​തി​​​​ഫ​​​​ലി​​​​പ്പി​​​​ക്കു​​​​ന്ന സ​​​​ങ്കേ​​​​ത​​​​മാ​​​​ണ്.

ലോ​​​​ക​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍ നി​​​​ന്ന് വ്ര​​​​ത​​​​നി​​​​ഷ്ഠ​​​​യോ​​​​ടെ ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ല്‍ ദ​​​​ര്‍ശ​​​​നം ന​​​​ട​​​​ത്താ​​​​ന്‍ എ​​​​ത്തി​​​​ച്ചേ​​​​രു​​​​ന്ന അ​​​​യ്യ​​​​പ്പ​​​​ഭ​​​​ക്ത​​​​ര്‍ക്കാ​​​​യി ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ളൊ​​​​ന്നും കൂ​​​​ടാ​​​​തെ ദ​​​​ര്‍ശ​​​​നം സാ​​​​ധ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ണ് സം​​​​സ്ഥാ​​​​ന സ​​​​ര്‍ക്കാ​​​​രും ദേ​​​​വ​​​​സ്വം ബോ​​​​ര്‍ഡും ചേ​​​​ര്‍ന്ന് ന​​​​ട​​​​പ്പാ​​​​ക്കി​​​​വ​​​​രു​​​​ന്ന​​​​ത്.

2016-17 കാ​​​​ല​​​​യ​​​​ള​​​​വ് മു​​​​ത​​​​ല്‍ സം​​​​സ്ഥാ​​​​ന സ​​​​ര്‍ക്കാ​​​​ര്‍ ശ​​​​ബ​​​​രി​​​​മ​​​​യ്ക്ക് വേ​​​​ണ്ടി ന​​​​ല്‍കി​​​​യ​​​​ത് 220.78 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ്. ശ​​​​ബ​​​​രി​​​​മ​​​​ല മാ​​​​സ്റ്റ​​​​ര്‍ പ്ലാ​​​​ന്‍ പ​​​​ദ്ധ​​​​തി​​​​ക്ക് 83.95 കോ​​​​ടി, ശ​​​​ബ​​​​രി​​​​മ​​​​ല സാ​​​​നി​​​​റ്റേഷ​​​​ന്‍ സൊ​​​​സൈ​​​​റ്റി​​​​ക്ക് 20.42 കോ​​​​ടി, ശ​​​​ബ​​​​രി​​​​മ​​​​ല ഇ​​​​ട​​​​ത്താ​​​​വ​​​​ളം പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ക്കാ​​​​യി 116.41 കോ​​​​ടി എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് തു​​​​ക അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്. ഇ​​​​തി​​​​നു പു​​​​റ​​​​മെ​​​​യാ​​​​ണ് കി​​​​ഫ്ബി ഫ​​​​ണ്ട് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ന​​​​ട​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന വി​​​​ക​​​​സ​​​​ന പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ള്‍. നി​​​​ല​​​​യ്ക്ക​​​​ലി​​​​ല്‍ കി​​​​ഫ്ബി പ​​​​ദ്ധ​​​​തി​​​​യി​​​​ല്‍ പ​​​​ണി​​​​ത ഇ​​​​ട​​​​ത്താ​​​​വ​​​​ളം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു​​​​ക​​​​ഴി​​​​ഞ്ഞു. ശ​​​​ബ​​​​രി​​​​മ​​​​ല തീ​​​​ര്‍ഥാട​​​​ക​​​​ര്‍ക്കും തീ​​​​ര്‍ത്ഥാ​​​​ട​​​​ന കാ​​​​ല​​​​ത്തി​​​​നു ശേ​​​​ഷം പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ള്‍ക്കും ഒ​​​​രു​​​​പോ​​​​ലെ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ന്ന അ​​​ഞ്ച് ഇ​​​​ട​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ള്‍ വേ​​​​റെ​​​​യു​​​​ണ്ട്. കി​​​​ഫ്ബി​​​​യി​​​​ല്‍നി​​​​ന്നു 145 കോ​​​​ടി രൂ​​​​പ ചെ​​​​ല​​​​വി​​​​ട്ടാ​​​​ണ് ചെ​​​​ങ്ങ​​​​ന്നൂ​​​​ര്‍, ക​​​​ഴ​​​​ക്കൂ​​​​ട്ടം, ചി​​​​റ​​​​ങ്ങ​​​​ര, എ​​​​രു​​​​മേ​​​​ലി, മ​​​​ണി​​​​യം​​​​കോ​​​​ട് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ല​​​​ട​​​​ക്കം ഇ​​​​ട​​​​ത്താ​​​​വ​​​​ളം നി​​​​ര്‍മി​​​​ക്കു​​​​ന്ന​​​​ത്.

ഒ​​​​രു തീ​​​​ര്‍ഥാട​​​​ന​​​​കാ​​​​ലം മാ​​​​ത്രം ല​​​​ക്ഷ്യ​​​​മി​​​​ട്ട​​​​ല്ല സം​​​​സ്ഥാ​​​​ന സ​​​​ര്‍ക്കാ​​​​രി​​​​ന്‍റെ പ്ര​​​​വ​​​​ര്‍ത്ത​​​​നം. കാ​​​​ല്‍ നൂ​​​​റ്റാ​​​​ണ്ട് മു​​​​ന്നി​​​​ല്‍ ക​​​​ണ്ടു​​​​ള്ള പ​​​​ദ്ധ​​​​തി​​​​ക​​​​ളാ​​​​ണ് സ​​​​ര്‍ക്കാ​​​​ര്‍ വി​​​​ഭാ​​​​വ​​​​നം ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.​ സ​​​​ന്നി​​​​ധാ​​​​ന​​​​ത്തി​​​​ന്‍റെ ആ​​​​ത്മീ​​​​യ​​​​വും സാം​​​​സ്‌​​​​കാ​​​​രി​​​​ക​​​​വു​​​​മാ​​​​യ പൈ​​​​തൃ​​​​ക​​​​ത്തെ മാ​​​​നി​​​​ച്ചു​​​​കൊ​​​​ണ്ട് അ​​​​തി​​​​നു​​​​ള്ള ലേ​​​​ഔ​​​​ട്ട് പ്ലാ​​​​ന്‍ ത​​​​യാ​​​​റാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

സ​​​​ന്നി​​​​ധാ​​​​ന​​​​ത്തി​​​​ന്‍റെ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നാ​​​​യി ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ന് 600.47 കോ​​​​ടി രൂ​​​​പ​​​​യും 2028-33 വ​​​​രെ​​​​യു​​​​ള്ള ര​​​​ണ്ടാം ഘ​​​​ട്ട​​​​ത്തി​​​​ന് 100.02 കോ​​​​ടി​​​​രൂ​​​​പ​​​​യും 2034-39 വ​​​​ര​​​​യു​​​​ള്ള മൂ​​​​ന്നാം ഘ​​​​ട്ട​​​​ത്തി​​​​ന് 77.68 കോ​​​​ടി രൂ​​​​പ​​​​യും ഉ​​​​ള്‍പ്പെ​​​​ടെ ആ​​​​കെ 778.17 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് ലേ​​​​ഔ​​​​ട്ട് പ്ലാ​​​​ന്‍ പ്ര​​​​കാ​​​​രം ചെ​​​​ല​​​​വ് ക​​​​ണ​​​​ക്കാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പ​​​​മ്പ​​​​യു​​​​ടെ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നാ​​​​യി ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ന് 184.75 കോ​​​​ടി രൂ​​​​പ​​​​യും 2028-33 വ​​​​രെ​​​​യു​​​​ള്ള ര​​​​ണ്ടാം ഘ​​​​ട്ട​​​​ത്തി​​​​ന് 22.73 കോ​​​​ടി രൂ​​​​പ​​​​യും ഉ​​​​ള്‍പ്പെ​​​​ടെ ആ​​​​കെ 207.48 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് ചെ​​​​ല​​​​വ് ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്. ട്ര​​​​ക്ക്റൂ​​​​ട്ടി​​​​ന്‍റെ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നാ​​​​യി ആ​​​​ദ്യ ഘ​​​​ട്ട​​​​ത്തി​​​​ന് 32.88 കോ​​​​ടി രൂ​​​​പ​​​​യും ര​​​​ണ്ടാം ഘ​​​​ട്ട​​​​ത്തി​​​​ന് 15.50 കോ​​​​ടി​​​​രൂ​​​​പ​​​​യും ഉ​​​​ള്‍പ്പെ​​​​ടെ ആ​​​​കെ 47.97 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് ചെ​​​​ല​​​​വ് ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്. പ​​​​മ്പ​​​​യു​​​​ടെ​​​​യും ട്ര​​​​ക്ക്റൂ​​​​ട്ടി​​​​ന്‍റെ​​​​യും വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നാ​​​​യി ലേ​​​​ഔ​​​​ട്ട് പ്ര​​​​കാ​​​​രം ആ​​​​കെ ചെ​​​​ല​​​​വ് ക​​​​ണ​​​​ക്കാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത് 255.45 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ്.


ഏ​​​​റെ​​​​ക്കാ​​​​ല​​​​മാ​​​​യു​​​​ള്ള അ​​​​നി​​​​ശ്ചി​​​​ത​​​​ത്വ​​​​ങ്ങ​​​​ള്‍ക്ക് വി​​​​രാ​​​​മ​​​​മി​​​​ട്ട് ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ല്‍ റോ​​​​പ്‍വേ പ​​​​ദ്ധ​​​​തി യാ​​​​ഥാ​​​​ര്‍ഥ്യ​​​​ത്തി​​​​ലേ​​​​ക്ക് എ​​​​ത്തു​​​​ക​​​​യാ​​​​ണ്. വ​​​​നം​​​​വ​​​​കു​​​​പ്പി​​​​ന്‍റെ ത​​​​ര്‍ക്ക​​​​ങ്ങ​​​​ള്‍ ഉ​​​​ള്‍പ്പെ​​​​ടെ പ​​​​രി​​​​ഹ​​​​രി​​​​ച്ചു​​​​കൊ​​​​ണ്ടും ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ന്ന വ​​​​ന​​​​ഭൂ​​​​മി​​​​ക്ക് പ​​​​ക​​​​രം ഭൂ​​​​മി ന​​​​ല്‍കി​​​​യു​​​​മാ​​​​ണ് സ​​​​ര്‍ക്കാ​​​​ര്‍ റോ​​​​പ്‍വേ യാ​​​​ഥാ​​​​ര്‍ഥ്യ​​​​മാ​​​​ക്കു​​​​ന്ന​​​​ത്. ശ​​​​ബ​​​​രി​​​​മ​​​​ല​​​​യെ​​​​ന്ന ആ​​​​ഗോ​​​​ള തീ​​​​ര്‍ത്ഥാ​​​ട​​​​ന കേ​​​​ന്ദ്ര​​​​ത്തി​​​​നു​​​​വേ​​​​ണ്ടി ത​​​​യാ​​​​റാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ ഭ​​​​ക്ത​​​​ര്‍ക്കു മു​​​​ന്നി​​​​ല്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള വേ​​​​ദി​​​​യാ​​​​വും പ​​​​മ്പ​​​​യി​​​​ലെ അ​​​​യ്യ​​​​പ്പ സം​​​​ഗ​​​​മം. ലോ​​​​ക​​​​ത്ത് വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍ നി​​​​ന്നു​​​​ള്ള അ​​​​യ്യ​​​​പ്പ​​​​ഭ​​​​ക്ത​​​​ര്‍ക്ക് ത​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ശ​​​​യ​​​​ങ്ങ​​​​ള്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും അ​​​​ങ്ങ​​​​നെ ഒ​​​​രു പൊ​​​​തു​​​​ന​​​​യം രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മു​​​​ള്ള ഇ​​​​ട​​​​മാ​​​​യി സം​​​​ഗ​​​​മം മാ​​​​റും.

ശ​​​​ബ​​​​രി​​​​മ​​​​ല​​​​യു​​​​ടെ പ​​​​വി​​​​ത്ര​​​​ത കാ​​​​ത്ത് സൂ​​​​ക്ഷി​​​​ച്ചു​​​കൊ​​​​ണ്ട് സ​​​​മ്പൂ​​​​ര്‍ണ ഹ​​​​രി​​​​ത തീ​​​​ര്‍ത്ഥാ​​​​ട​​​​ന കേ​​​​ന്ദ്ര​​​​മാ​​​​ക്കി ശ​​​​ബ​​​​രി​​​​മ​​​​ല​​​​യെ മാ​​​​റ്റു​​​​ന്ന​​​​തി​​​​ന് സം​​​​സ്ഥാ​​​​ന സ​​​​ര്‍ക്കാ​​​​രും തി​​​​രു​​​​വി​​​​താം​​​​കൂ​​​​ര്‍ ദേ​​​​വ​​​​സ്വം ബോ​​​​ര്‍ഡും ന​​​​ട​​​​ത്തു​​​​ന്ന പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ള്‍ക്കും അ​​​​യ്യ​​​​പ്പ​​​​ഭ​​​​ക്ത​​​​രു​​​​ടെ പി​​​​ന്തു​​​​ണ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക, ശ​​​​ബ​​​​രി​​​​മ​​​​ല​​​​യെ ലോ​​​​ക നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ലേ​​​ക്ക് ഉ​​​​യ​​​​ര്‍ത്തു​​​​ന്ന​​​​തി​​​​ലേ​​​​ക്ക് വേ​​​​ണ്ട അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ള്‍ ഒ​​​​രു​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​വേ​​​​ണ്ട നി​​​​ക്ഷേ​​​​പ സാ​​​​ധ്യ​​​​ത​​​​യും ഇ​​​​തി​​​​ലൂ​​​​ടെ ക​​​​ണ്ട​​​​ത്തു​​​​ക എ​​​​ന്ന​​​​തും ബോ​​​​ര്‍ഡ് ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്നു​​​​ണ്ട്. അ​​​​തി​​​​നൊ​​​​പ്പം വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ അ​​​​യ്യ​​​​പ്പ​​​​ഭ​​​​ക്ത​​​​രെ ഉ​​​​ള്‍പ്പെ​​​​ടു​​​​ത്തി ഒ​​​​രു ഡാ​​​​റ്റാ​​​​ബേ​​​​സ് ത​​​​യാ​​​​റാ​​​​ക്കു​​​​ക, ലോ​​​​ക​​​​ത്ത് എ​​​​വി​​​​ടെ നി​​​​ന്നു​​​​ള്ള അ​​​​യ്യ​​​​പ്പ​​​​ഭ​​​​ക്ത​​​​ര്‍ക്കും ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ലെ എ​​​​ത്തി​​​​ച്ചേ​​​​രു​​​​ന്ന​​​​തി​​​​നും, സു​​​​ഗ​​​​മ​​​​ദ​​​​ര്‍ശ​​​​നം ന​​​​ട​​​​ത്തി മ​​​​ട​​​​ങ്ങു​​​​ന്ന​​​​തി​​​​നും നൂ​​​​ത​​​​ന സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍ സം​​​​യോ​​​​ജി​​​​പ്പി​​​​ച്ചു​​​​ള്ള ഒ​​​​രൊ​​​​റ്റ പ്ലാ​​​​റ്റ്ഫോം സൃ​​​ഷ്ടി​​​ക്കു​​​ക, ലോ​​​​ക​​​​ത്തി​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​ലു​​​​ള്ള അ​​​​യ്യ​​​​പ്പ​​​ഭ​​​​ക്ത​​​​രെ കോ​​​​ര്‍ത്തി​​​​ണ​​​​ക്കി വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ല്‍ ശ​​​​ബ​​​​രി​​​​മ​​​​ല തീ​​​​ര്‍ഥാട​​​​ന കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ ദ​​​​ര്‍ശ​​​​ന​​​​ത്തി​​​​ന് എ​​​​ത്തി​​​​ച്ചേ​​​​രു​​​​ന്ന അ​​​​യ്യ​​​​പ്പ​​​​ഭ​​​​ക്ത​​​​ര്‍ക്കാ​​​​യി ഹെ​​​​ല്‍പ്ഡെ​​​​സ്‌​​​​കു​​​​ക​​​​ള്‍ ആ​​​​രം​​​​ഭി​​​​ക്കു​​​​ക, പ​​​​രി​​​​പാ​​​​വ​​​​ന​​​​ത​​​​യും ആ​​​​ചാ​​​​ര അ​​​​നു​​​​ഷ്ടാ​​​​ന​​​​ങ്ങ​​​​ളും സം​​​​ര​​​​ക്ഷി​​​​ച്ചു​​​​കൊ​​​​ണ്ട് പി​​​​ല്‍ഗ്രിം ടൂ​​​​റി​​​​സം സാ​​​​ധ്യ​​​​ത​​​​ക​​​​ള്‍ ക​​​​ണ്ട​​​​ത്തു​​​​ക​​​​യും വി​​​​ക​​​​സി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ക തു​​​​ട​​​​ങ്ങി വി​​​​പു​​​​ല​​​​മാ​​​​യ ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് ആ​​​​ഗോ​​​​ള അ​​​​യ്യ​​​​പ്പ സം​​​​ഗ​​​​മം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

മൂ​​​​ന്നു​​​​വേ​​​​ദി​​​​ക​​​​ളി​​​​ലാ​​​​യാ​​​​ണ് ഇ​​​​ക്കാ​​​​ര്യ​​​​ങ്ങ​​​​ള്‍ ച​​​​ര്‍ച്ച ചെ​​​​യ്യു​​​​ക. അ​​​​താ​​​​ത് മേ​​​​ഖ​​​​ല​​​​യി​​​​ലെ വി​​​​ദ​​​​ഗ്ധ​​​​രാ​​​​യ ആ​​​​ളു​​​​ക​​​​ളാ​​​​ണ് ഇ​​​​ക്കാ​​​​ര്യ​​​​ങ്ങ​​​​ള്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. തി​​​​രു​​​​വി​​​​താം​​​​കൂ​​​​ര്‍ ദേ​​​​വ​​​​സ്വം ബോ​​​​ര്‍ഡി​​​​ന്‍റെ പ്ലാ​​​​റ്റി​​​​നം ജൂ​​​​ബി​​​​ലി​​​​യി​​​​ലെ ഏ​​​​റ്റ​​​​വും സു​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​യ ചു​​​​വ​​​​ടു​​​​വ​​​​യ്പാ​​​​ണി​​​​ത്. വി​​​​ഭാ​​​​വ​​​​നം ചെ​​​​യ്യു​​​​ന്ന കാ​​​​ര്യ​​​​ങ്ങ​​​​ള്‍ ന​​​​ട​​​​പ്പി​​​​ലാ​​​​വു​​​​മ്പോ​​​​ള്‍ ഇ​​​​പ്പോ​​​​ഴ​​​​ത്തേ​​​​തി​​​ന്‍റെ ഇ​​​​ര​​​​ട്ടി​​​​യോ അ​​​​തി​​​​ലും അ​​​​ധി​​​​ക​​​​മോ തീ​​​​ര്‍ഥാട​​​​ക​​​​ര്‍ക്ക് ദ​​​​ര്‍ശ​​​​നം സാ​​​​ധ്യ​​​​മാ​​​​കും. ലോ​​​​ക​​​​മെ​​​​മ്പാ​​​​ടു​​​​മു​​​​ള്ള അ​​​​യ്യ​​​​പ്പ​​​​ഭ​​​​ക്ത​​​​ര്‍ക്ക് ദ​​​​ര്‍ശ​​​​നം കൂ​​​​ടു​​​​ത​​​​ല്‍ സു​​​​ഗ​​​​മ​​​​മാ​​​​യി സാ​​​​ധ്യ​​​​മാ​​​​വു​​​​ക​​​​യും ചെ​​​​യ്യും. അ​​​​തി​​​​നാ​​​​യി ഒ​​​​ന്നി​​​​ച്ച് നീ​​​​ങ്ങാം.