x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന്യുമോണിയ നിസാരമല്ല, വിദഗ്ധ ചികിത്സ വൈകിപ്പിക്കരുത്

ഹെൽത്ത് ഡെസ്ക്
Published: November 11, 2026 06:25 PM IST | Updated: November 11, 2026 06:25 PM IST

പ്രതീകാത്മകചിത്രം

ജീ​വ​നു ഭീ​ഷ​ണി​യാ​യ ഈ ​ഗു​രു​ത​ര ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​യാ​ണു ന്യു​മോ​ണി​യ. ന്യു​മോ​ണി​യ വി​വി​ധ രോ​ഗ​കാ​രി​ക​ള്‍ മൂ​ല​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത്-​പ്രാ​ഥ​മി​ക​മാ​യി വൈ​റ​സ്, ബാ​ക്ടീ​രി​യ, അ​ല്ലെ​ങ്കി​ല്‍ ഫം​ഗ​സ്. ഇ​ത് രോ​ഗി​യി​ല്‍ നി​ന്ന് മ​റ്റൊ​രാ​ളി​ലേ​ക്ക് എ​ളു​പ്പ​ത്തി​ല്‍ പ​ക​രു​ന്നു. പ്രാ​യ​മാ​യ​വ​രി​ല്‍ (55 വ​യ​സും അ​തി​നു​മു​ക​ളി​ലും പ്രാ​യ​മു​ള്ള​വ​രി​ല്‍), ന്യു​മോ​ണി​യ ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ക്കാ​നു​ള്ള സാ​ദ്ധ്യ​ത ചെ​റു​പ്പ​ക്കാ​രേ​ക്കാ​ള്‍ 13 മ​ട​ങ്ങ് കൂ​ടു​ത​ലാ​ണ് (പ്രാ​യം 18-49).

ദൗ​ര്‍​ഭാ​ഗ്യ​വ​ശാ​ല്‍, അ​ഞ്ച് വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍​ക്കി​ട​യി​ലെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ പ്ര​ധാ​ന പ​ക​ര്‍​ച്ച​വ്യാ​ധി​യാ​യി ന്യു​മോ​ണി​യ തു​ട​രു​ന്നു. ഓ​രോ വ​ര്‍​ഷ​വും ഏ​ക​ദേ​ശം 1.6 ദ​ശ​ല​ക്ഷം ജീ​വ​ന്‍ ന്യു​മോ​ണി​യ മൂ​ലം ന​ഷ്ട​പ്പെ​ടു​ന്നു. മെ​ഡി​ക്ക​ല്‍ പു​രോ​ഗ​തി​ക​ള്‍ മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ ന​ല്‍​കു​ന്നു​ണ്ടെ​ങ്കി​ലും, ന്യു​മോ​ണി​യ​യും മ​റ്റ് ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​ണു​ബാ​ധ​ക​ളും ഒ​രു മ​ര​ണ​കാ​ര​ണ​മാ​യി തു​ട​രു​ന്നു, പ്ര​ത്യേ​കി​ച്ചും 2021 ലെ COVID-19 ​മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍.

ന്യൂ​മോ​ണി​യ സം​ബ​ന്ധ​മാ​യ മ​ര​ണ​ങ്ങ​ള്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ബാ​ധി​ക്കു​ന്ന​ത് താ​ഴ്ന്ന വ​രു​മാ​ന​മു​ള്ള രാ​ജ്യ​ങ്ങ​ളെ ആ​യ​തി​നാ​ല്‍, ആ​രോ​ഗ്യ പ​രി​പാ​ല​ന അ​സ​മ​ത്വ​ങ്ങ​ളും ലോകശ്രദ്ധ നേടേണ്ടതുണ്ട്. വാ​ക്‌​സി​നു​ക​ള്‍, ആ​ന്‍റിബ​യോ​ട്ടി​ക്കു​ക​ള്‍, ഓ​ക്‌​സി​ജ​ന്‍ തെ​റാ​പ്പി, ജ​ന​ങ്ങ​ള്‍​ക്ക് മെ​ച്ച​പ്പെ​ട്ട പോ​ഷ​കാ​ഹാ​രം തു​ട​ങ്ങി​യ അ​വ​ശ്യ​ങ്ങ​ളാ​ണ് ഇ​തി​ലൂ​ടെ മു​ന്നോ​ട്ടു വ​യ്ക്കു​ന്ന​ത്.

 ന്യു​മോ​ണി​യ​യു​ടെ ആ​ഘാ​തം മ​ര​ണ​നി​ര​ക്കി​നും അ​പ്പു​റ​മാ​ണ്; രോ​ഗം അ​തി​ജീ​വി​ക്കു​ന്ന​വ​ര്‍​ക്ക്, പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ള്‍​ക്ക്, ശ്വാ​സ​കോ​ശ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം കു​റ​യു​ക, ബു​ദ്ധി വി​കാ​സ​ത്തി​ന് കാ​ല​താ​മ​സം, ആ​വ​ര്‍​ത്തി​ച്ചു​ള്ള ശ്വ​സ​ന അ​ണു​ബാ​ധ​ക​ള്‍ എ​ന്നീ ദീ​ര്‍​ഘ​കാ​ല ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ അ​നു​ഭ​വ​പ്പെ​ടാം.


ന്യു​മോ​ണി​യ​യു​ടെ കാ​ര​ണ​ങ്ങ​ള്‍

· ബാ​ക്ടീ​രി​യ: സ്‌​ട്രെ​പ്‌​റ്റോ​കോ​ക്ക​സ് ന്യു​മോ​ണി​യ​യാ​ണ് ഏ​റ്റ​വും സാ​ധാ​ര​ണ​മാ​യ കാ​ര​ണം.
· വൈ​റ​സ്: RSV, ഇ​ന്‍​ഫ്‌​ളു​വ​ന്‍​സ, കൊ​റോ​ണ വൈ​റ​സു​ക​ള്‍.
· ഫം​ഗ​സ്: പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ വ്യ​ക്തി​ക​ളെ ബാ​ധി​ക്കു​ന്നു.

 

അ​പ​ക​ട ഘ​ട​ക​ങ്ങ​ള്‍


· പ്രാ​യം: അ​ഞ്ച് വ​യ​സിനു താ​ഴെ​യു​ള്ള കു​ട്ടി​ക​ളും 65 വ​യ​സി​നു മു​ക​ളി​ലു​ള്ള മു​തി​ര്‍​ന്ന​വ​രും.

· പോ​ഷ​കാ​ഹാ​ര​ക്കു​റ​വ്

· വി​ട്ടു​മാ​റാ​ത്ത രോ​ഗ​ങ്ങ​ള്‍: ആ​സ്ത്മ, സി​ഒ​പി​ഡി, പ്ര​മേ​ഹം, ഹൃ​ദ്രോ​ഗം, ക​ര​ള്‍, വൃ​ക്ക രോ​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ അ​വ​സ്ഥ​ക​ള്‍.
· പ​രി​സ്ഥി​തി ഘ​ട​ക​ങ്ങ​ള്‍: വാ​യു മ​ലി​നീ​ക​ര​ണം, പു​ക​വ​ലി, മു​ത​ലാ​യ​വ.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍

ക​ടു​ത്ത പ​നി, വി​റ​യ​ല്‍, ക​ഫ​ത്തോ​ടു​കൂ​ടി​യ ചു​മ, ശ്വാ​സ​ത​ട​സം, ക്ഷീ​ണം, തു​ട​ങ്ങി​യ​വ.

വ്യാ​പ​നം

ന്യു​മോ​ണി​യ ഒ​രു സാം​ക്ര​മി​ക രോ​ഗ​മാ​ണ്. ചു​മ, തു​മ്മ​ല്‍, മ​ലി​ന​മാ​യ പ്ര​ത​ല​ങ്ങ​ളു​മാ​യു​ള്ള സ​മ്പ​ര്‍​ക്കം എ​ന്നി​വ​യി​ലൂ​ടെ പ​ട​രു​ന്നു.

ചി​കി​ത്സ

1930-ല്‍, ​ആ​ദ്യ​ത്തെ ആ​ന്‍റി ബാ​ക്ടീ​രി​യ​ല്‍ ഏ​ജ​ന്‍റാ​യ സ​ള്‍​ഫാ​പി​രി​ഡി​ന്‍, ബാ​ക്ടീ​രി​യ ന്യു​മോ​ണി​യ​യെ ചി​കി​ത്സി​ക്കു​ന്ന​തി​നാ​യി വി​ന്‍​സ്റ്റ​ണ്‍ ച​ര്‍​ച്ചി​ല്‍ വി​ക​സി​പ്പി​ച്ചെ​ടു​ത്തു. 1928-ല്‍ ​പെ​ന്‍​സി​ലി​ന്‍ ക​ണ്ടു​പി​ടി​ച്ചെ​ങ്കി​ലും, 1941 വ​രെ ഇ​ത് ചി​കി​ത്സാ സം​ബ​ന്ധ​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ല. ഇ​ന്ന്, ബാ​ക്ടീ​രി​യ​ല്‍ ന്യു​മോ​ണി​യ ആന്‍റി​ബ​യോ​ട്ടി​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ചി​കി​ത്സി​ക്കു​ന്ന​ത്. അ​തേ​സ​മ​യം വൈ​റ​ല്‍ അ​ണു​ബാ​ധ​യാ​ണെ​ങ്കി​ല്‍ ആ​ന്‍റി​വൈ​റ​ല്‍ മ​രു​ന്നു​ക​ള്‍ ആ​വ​ശ്യ​മാ​ണ്. കൂ​ടാ​തെ ക​ഫം നീ​ക്കം ചെ​യ്യാ​ന്‍ സ​ഹാ​യി​ക്കു​ന്ന ബ്രോ​ങ്കോ​ഡ​യ​ലേ​റ്റ​റു​ക​ളും മ്യൂ​ക്കോ​ലൈ​റ്റി​ക്‌​സും അ​നു​ബ​ന്ധ ചി​കി​ത്സ​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

 

വിവരങ്ങൾ - ഡോ. സോഫിയ സലിം മാലിക്
സീനിയർ കൺസൾട്ടന്‍റ് പൾമോണജിസ്റ്റ്
അലർജി, ഇമ്യൂണോളജി, സ്ളീപ് കൺസൾട്ടന്‍റ്
എസ്‌യുറ്റി ആശുപത്രി, പട്ടം, തിരുവനന്തപുരം

Tags : Pneumonia Pneumonia symptoms Health news

Recent News

Corehub Up