x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​വി​ലത്തെ അ​ല​ർജി ല​ക്ഷ​ണ​ങ്ങ​ൾ എങ്ങനെ പ്രതിരോധിക്കാം?

ഹെൽത്ത് ഡെസ്ക്
Published: November 10, 2026 01:51 PM IST | Updated: November 10, 2026 01:51 PM IST

പ്രതീകാത്മകചിത്രം

രാ​വി​ലെ ഉ​റ​ക്കം എ​ഴു​ന്നേ​ല്ക്കു​മ്പോ​ഴു​ള്ള തു​മ്മ​ൽ, അ​തോ​ടൊ​പ്പം മൂ​ക്കൊ​ലി​പ്പും മൂ​ക്ക​ട​പ്പും, ചു​മ, ക​ഫം കൂ​ടു​മ്പോ​ൾ മൂ​ക്കി​ന്‍റെ ഉ​ള്ളി​ലെ ദ്വാ​ര​ത്തി​ൽ നി​ന്നു തൊ​ണ്ട​യി​ലേ​ക്ക് ക​ഫം വ​രി​ക, ക​ണ്ണി​നു ചു​റ്റും മൂ​ക്കി​ലും ചൊ​റി​ച്ചി​ൽ അ​നു​ഭ​വ​പ്പെ​ടു​ക, തൊ​ണ്ട​യും അ​ണ്ണാ​ക്കും ചൊ​റി​യു​ക എ​ന്നീ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ അ​ത് അലർജിക് റൈനൈറ്റിസ് (Allergic Rhinitis) ആ​കാം.

രാ​വി​ലത്തെ അ​ല​ർജി ല​ക്ഷ​ണ​ങ്ങ​ൾ എങ്ങനെ പ്രതിരോധിക്കാം?

1. കി​ട​പ്പു​മു​റി​യി​ൽ കാർപെറ്റ് ഒ​ഴി​വാ​ക്കു​ക. ഒ​ഴി​വാ​ക്കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ങ്കി​ൽ കു​റ​ഞ്ഞ​ത് ആ​ഴ്ച​യിൽ ഒ​രു ദി​വ​സമെ​ങ്കി​ലും വാക്വം ക്ലീൻ (Vaccum clean) ചെ​യ്യു​ക.
2. ത​ല​യി​ണ ഉ​റ​യും കി​ട​ക്കവി​രി​യും പ​തി​വാ​യി ചൂ​ടു​വെ​ള്ളം ഉ​പ​യോ​ഗി​ച്ച് ക​ഴു​കു​ക.
3. കി​ട​പ്പുമു​റി​യി​ലോ കി​ട​ക്കു​ന്ന സ്ഥ​ല​ത്തോ വ​ള​ർത്തുമൃ​ഗ​ങ്ങ​ളെ അ​നു​വ​ദി​ക്ക​രു​ത്.
4. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, ഉ​റ​ങ്ങു​ന്ന സ്ഥ​ലം, കി​ട​ക്ക എ​ന്നി​വ പൊ​ടി തു​ട​ച്ചുക​ള​ഞ്ഞ് വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ക.
5. ഈ​ർപ്പ​മു​ള്ള മു​റി​യി​ൽ ഉ​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
6. കി​ട​പ്പു​മു​റി​യി​ൽ ഈ​ർപ്പ​മു​ള്ള​തോ ന​ന​വു​ള്ള​തോ ആ​യ വ​സ്ത്ര​ങ്ങ​ൾ ഉ​ണ​ക്കാ​നാ​യി വ​യ്ക്ക​രു​ത്.
7. രൂക്ഷ​മാ​യ ഗ​ന്ധ​മു​ള്ള സു​ഗ​ന്ധ ദ്ര​വ്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
8. സലൈൻ നാസൽ ഡ്രോപ്സ്‍്/ സലൈൻ ഇറിഗേഷൻ (Saline nasal drops/Saline irrigation) ഉ​പ​യോ​ഗി​ക്കു​ക.

ഡോ​ക്ട​റെ സ​ന്ദർശി​ക്കേ​ണ്ട​ത് എ​പ്പോ​ൾ?

1. രോ​ഗ​ല​ക്ഷ​ണ​ങ്ങൾ നി​ല​നി​ല്ക്കു​കയാണെങ്കിൽ/എ​ല്ലാ മു​ൻക​രു​ത​ലു​ക​ളും
പാ​ലി​ച്ചി​ട്ടും ല​ക്ഷ​ണ​ങ്ങ​ളു​ടെ തോ​ത് വ​ർധി​ച്ചാൽ.
2. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​റ​ക്ക​ത്തെ​യോ, ദൈ​നം​ദി​ന പ്ര​വ​ർത്തി​ക​ളെ​യോ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ
3. മു​ഖ​ത്ത് വേ​ദ​ന, സ്ഥി​ര​മാ​യ ചു​മ, ചെ​വി​യി​ൽ ത​ട​സം നേ​രി​ടു​ക തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ.

അ​ല​ർജി​ക്കു കാ​ര​ണ​മാ​കു​ന്ന വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി അ​വയെ ജീ​വി​ത​ച​ര്യ​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​തോ​ടൊ​പ്പം മു​ക​ളി​ൽ സൂ​ചി​പ്പി​ച്ച കാ​ര്യ​ങ്ങൾകൂ​ടി ശ്ര​ദ്ധി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​ല​ർജി മൂ​ലം രാ​വി​ലെ ഉ​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളൊക്കെ ഒ​രു പ​രി​ധി വ​രെ മാ​റ്റി നി​ർത്താ​നാകും.

നോൺ - അലർജിക് റൈനൈറ്റിസ്

അലർജിക് റൈനൈറ്റിസിന്‍റെ സ​മാ​ന​മാ​യ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​കു​ന്ന മ​റ്റൊ​രു അ​വ​സ്ഥ​യാ​ണ് നോൺ - അലർജിക് റൈനൈറ്റിസ്(Non-allergic Rhinitis).
ഗ​ർഭ​ധാ​ര​ണ സ​മ​യത്തും മു​ല​യൂ​ട്ടു​ന്ന നാ​ളു​ക​ളി​ലും ആർത്ത​വ സ​മ​യ​ത്തി​ലുമൊക്കെ​യു​ള്ള ഹോ​ർമോ​ൺ വ്യ​തി​യാ​നം, ഗർഭ നി​രോ​ധ​ന ഗു​ളി​ക​കൾ എ​ന്നി​വ നേസൽ മ്യൂകോസൽ(nasal mucosal) ര​ക്ത​ക്കു​ഴ​ലു​ക​ളെ ബാ​ധി​ക്കും.

 

വിവരങ്ങൾ: ഡോ. ​ധനശ്രീ എ. അയ്യങ്കാർ
ജൂണിയർ ക​ൺ​സ​ൾ​ട്ട​ന്‍റ് , ഇഎൻടി,
എ​സ്‌​യു​ടി ഹോ​സ്പി​റ്റ​ൽ,
പ‌​ട്ടം, തി​രു​വ​ന​ന്ത​പു​രം

Tags : Allergic rhinitis prevention Allergic rhinitis Healthnews FamilyHealth

Recent News

Corehub Up