x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തു​ർ​ക്കി​യി​ൽ ബോ​ട്ട് മു​ങ്ങി 14 അ​ഭ​യാ​ർ​ഥി​ക​ൾ മ​രി​ച്ചു


Published: March 10, 2026 01:24 AM IST | Updated: March 10, 2026 01:25 AM IST

അ​​​​ങ്കാ​​റ: തു​​​​ർ​​​​ക്കി​​​​യി​​​​ൽ മെ​​​​ഡി​​​​റ്റ​​റേ​​നി​​​​യ​​​​ൻ തീ​​​​ര​​​​ത്ത് കോ​​​​സ്റ്റ് ഗാ​​​​ർ​​​​ഡ് ബോ​​​​ട്ടു​​​​മാ​​​​യി കൂ​​​​ട്ടി​​​​യി​​​​ടി​​​​ച്ച് അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ൾ സ​​​​ഞ്ച​​​​രി​​​​ച്ച ബോ​​​​ട്ട് മു​​​​ങ്ങി 14 പേ​​​​ർ മ​​​​രി​​​​ച്ചു. കോ​​​​സ്റ്റ് ഗാ​​​​ർ​​​​ഡ് കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​രു​​​​ടെ ബോ​​​​ട്ടി​​​​നെ പി​​​​ന്തു​​​​ട​​​​രു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​യി​​രു​​ന്നു അ​​​​പ​​​​ക​​​​ടം. അ​​​​ന്‍റാ​​​​ലി​​​​യ പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ ദെ​​​​മ്രെ തീ​​​​ര​​​​ത്തി​​​​ന​​​​ടു​​​​ത്താ​​​​ണ് സം​​​​ഭ​​​​വം.

അ​​​​ഫ്ഗാ​​​​ൻ പൗ​​​​ര​​​​ന്മാ​​​​രാ​​​​ണു ബോ​​​​ട്ടി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. ഇ​​​​വ​​​​ർ അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി യൂ​​​​റോ​​​​പ്പി​​​​ലേ​​​​ക്കു ക​​​​ട​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ബോ​​​​ട്ട് നി​​​​ർ​​​​ത്താ​​​​ൻ കോ​​​​സ്റ്റ് ഗാ​​​​ർ​​​​ഡ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​തോ​​​​ടെ ര​​​​ക്ഷ​​​​പ്പെ​​​​ടാ​​​​ൻ അ​​​​തി​​​​വേ​​​​ഗം കു​​​​തി​​​​ച്ചു. ഇ​​​​വ​​​​രെ പി​​​​ന്തു​​​​ട​​​​ർ​​​​ന്ന കോ​​​​സ്റ്റ് ഗാ​​​​ർ​​​​ഡ് ബോ​​​​ട്ട് അ​​​​ബ​​​​ദ്ധ​​​​ത്തി​​​​ൽ കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​രു​​​​ടെ ബോ​​​​ട്ടി​​​​ൽ ഇ​​​​ടി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഏ​​​​ഴു പേ​​​​രെ കോ​​​​സ്റ്റ് ഗാ​​​​ർ​​​​ഡ് ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി. ക​​​​ര​​​​യി​​​​ലെ​​​​ത്തി​​​​യ മ​​​​റ്റ് 14 പേ​​​​രെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തു. കാ​​​​ണാ​​​​താ​​​​യ​​​​വ​​​​ർ​​​​ക്കാ​​​​യി തെ​​​​ര​​​​ച്ചി​​​​ൽ ന​​​​ട​​​​ന്നു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

Tags : refugees Turkey boat

Recent News

Corehub Up