ജനീവ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം പുറത്തായതിനു പിന്നാലെ വേൾഡ് ഇക്കണോമിക് ഫോറം പ്രസിഡന്റ് ബോർഗ് ബ്രെൻഡ് രാജിവച്ചു.
നോർവേയുടെ മുൻ വിദേശകാര്യ മന്ത്രിയാണ് ബ്രെൻഡ്. 2013-2017 കാലത്താണ് ഇദ്ദേഹം നോർവീജിയൻ വിദേശകാര്യ മന്ത്രിയായത്. ബ്രെൻഡ് ഉൾപ്പെടെ നിരവധി നോർവീജിയൻ നേതാക്കൾക്ക് എപ്സ്റ്റീനുമായി ബന്ധമുണ്ടെന്ന രേഖകൾ പുറത്തുവന്നിരുന്നു.
അന്വേഷണവുമായി സഹകരിക്കുമെന്ന് നോർവീജിയൻ മാധ്യമസ്ഥാപനമായ എൻആർകെയോട് ബ്രെൻഡ് പറഞ്ഞു. ബിസിനസ് സംബന്ധമായി മാത്രമാണ് എപ്സ്റ്റീനെ കണ്ടതെന്നും എപ്സ്റ്റീന്റെ ക്രിമിനൽ പശ്ചാത്തലം അറിയില്ലായിരുന്നുവെന്നും ബ്രെൻഡ് കൂട്ടിച്ചേർത്തു.
Tags : Epstein connection World Economic Forum chief resigns Borge Brandt Jeffrey Epstein