അബൂജ: നൈജീരിയയിൽ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ 37 ഗ്രാമീണർ കൊല്ലപ്പെട്ടു. നിരവധി പേരെ അക്രമികൾ തട്ടിക്കൊണ്ടുപോയി. നൈജർ സംസ്ഥാനത്തെ ബോർഗുവിലെ കസുവാൻ-ദാജി ഗ്രാമത്തിൽ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. അക്രമികൾ ഗ്രാമത്തിലേക്ക് ഇരച്ചുകയറി ആളുകൾക്കുനേരേ വെടിയുതിർക്കുകയായിരുന്നു. ഗ്രാമത്തിലെ മാർക്കറ്റും നിരവധി വീടുകളും അക്രമികൾ തകർത്തു.
Tags : Gunmen attack killed in Nigeria