x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ണ്ണ വി​ല 200 ഡോ​ള​ർ വ​രെ ഉ​യ​ർ​ന്നേ​ക്കും, ഹോ​ർ​മു​സ് വഴി എ​ണ്ണ ക​പ്പ​ലു​ക​ൾ ക​ട​ത്തി​വി​ടി​ല്ലെ​ന്നും ഇ​റാ​ൻ


Published: March 12, 2026 09:21 AM IST | Updated: March 12, 2026 09:21 AM IST

ടെ​ഹ്‌​റാ​ൻ: അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ അ​തി​രൂ​ക്ഷ​മാ​യ രീ​തി​യി​ൽ എ​ണ്ണ വി​ല വ​ര്‍​ധി​ക്കു​മെ​ന്ന് ഇ​റാ​ൻ. യു​ദ്ധം കൂ​ടു​ത​ൽ ക​ലു​ഷി​ത​മാ​യ​തോ​ടെ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ എ​ണ്ണ ക​പ്പ​ലു​ക​ൾ ക​ട​ത്തി​വി​ടി​ല്ലെ​ന്ന് ഇ​സ്‌​ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് വ്യ​ക്ത​മാ​ക്കി. മേ​ഖ​ല​യി​ലെ അ​സ്ഥി​ര​ത​യ്ക്ക് കാ​ര​ണം അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലു​മാ​ണെ​ന്നും എ​ണ്ണ​വി​ല ബാ​ര​ലി​ന് 200 ഡോ​ള​ർ വ​രെ ഉ​യ​ർ​ന്നേ​ക്കു​മെ​ന്നും ഇ​റാ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

അ​മേ​രി​ക്ക, ഇ​സ്രാ​യേ​ൽ അ​വ​രു​ടെ സ​ഖ്യ​ക​ക്ഷി രാ​ജ്യ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ള്ള ക​പ്പ​ലു​ക​ൾ ത​ങ്ങ​ൾ ല​ക്ഷ്യം വ​യ്‌​ക്കു​മെ​ന്നും ഇ​സ്‌​ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് വ​ക്താ​വ് വ്യ​ക്ത​മാ​ക്കി. എ​ണ്ണ​വി​ല കൃ​ത്രി​മ​മാ​യി കു​റ​യ്ക്കാ​ൻ ക​ഴി​യി​ല്ല. മേ​ഖ​ല​യി​ലെ സു​ര​ക്ഷ​യെ ആ​ശ്ര​യി​ച്ചാ​ണ് എ​ണ്ണ​വി​ല നി​ല​നി​ൽ​ക്കു​ന്ന​തെ​ന്നും ഐ​ആ​ർ​ജി​സി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ലോ​ക​ത്തി​ലെ എ​ണ്ണ വി​ത​ര​ണ​ത്തി​ന്‍റെ അ​ഞ്ചി​ലൊ​ന്ന് ക​ട​ന്നു​പോ​കു​ന്ന ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യാ​ണ്. ക​ട​ലി​ടു​ക്കി​ൽ അ​പ​ക​ട​സാ​ധ്യ​ത നി​ല​നി​ൽ​ക്കു​മ്പോ​ഴും ബു​ധ​നാ​ഴ്ച മൂ​ന്ന് ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. എ​ന്നാ​ൽ ഇ​ത്ര​യും വ​ലി​യ സു​ര​ക്ഷാ ഭീ​ഷ​ണി​ക​ൾ നി​ല​നി​ൽ​ക്കു​മ്പോ​ഴും ക​പ്പ​ലു​ക​ൾ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള യാ​ത്ര തു​ട​ര​ണ​മെ​ന്നാ​ണ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

Tags : crude Oil prices rise Iran ships Hormuz

Recent News

Corehub Up