വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ വെടിവയ്പിൽ ഏഴു പേർ കൊല്ലപ്പെട്ടു. അമേരിക്കയിലെ അയോവ സംസ്ഥാനത്ത് കുടുംബവഴക്കിനെതുടർന്നാണ് വെടിവയ്പ്പുണ്ടായത്.
റയാൻ വില്ലീസ് മക്ഫാർലന്റ് എന്ന അന്പത്തിരണ്ടുകാരനാണ് കുടുംബത്തിലുള്ളവരെ വെടിവച്ചുകൊന്നത്. ആറു പേരെ വധിച്ചശേഷം പോലീസ് പിടിയിലാകുമെന്ന ഘട്ടത്തിൽ സ്വയം വെടിവച്ചു മരിക്കുകയായിരുന്നു. മരിച്ചവരെല്ലാം മക്ഫാർലന്റ് കുടുംബത്തിൽപ്പെട്ടവരാണ്.
Tags : Shooting family dispute killed