x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​റാ​നെ പ്ര​തി​യാ​ക്കാ​ന്‍ വ്യാ​ജ ആ​ക്ര​മ​ണം ഉ​ണ്ടാ​യേ​ക്കാം, മു​ന്ന​റി​യി​പ്പു​മാ​യി ഇ​റാ​ന്‍


Published: March 15, 2026 07:27 PM IST | Updated: March 15, 2026 07:27 PM IST

ടെ​ഹ്റാ​ൻ: പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധ​സാ​ഹ​ച​ര്യം വ​ഷ​ളാ​യി​ക്കൊ​ണ്ടി​രി​ക്കെ, ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ഇ​റാ​ൻ രം​ഗ​ത്ത്. അ​മേ​രി​ക്ക​യെ ഇ​റാ​നു​മാ​യു​ള്ള നേ​രി​ട്ടു​ള്ള യു​ദ്ധ​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കാ​ൻ 9/11 ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് സ​മാ​ന​മാ​യ ഒ​രു ആ​ക്ര​മ​ണ​ത്തി​ന് ഇ​സ്ര​യേ​ൽ അ​നു​കൂ​ല ശ​ക്തി​ക​ൾ പ​ദ്ധ​തി​യി​ടു​ന്ന​താ​യി ഇ​റാ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഇ​സ്ര​യേ​ലി​ന് വേ​ണ്ടി അ​മേ​രി​ക്ക​ൻ മ​ണ്ണി​ലോ മ​റ്റോ ഒ​രു വ​ലി​യ ആ​ക്ര​മ​ണം ന​ട​ത്തി അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഇ​റാ​ന്‍റെ മേ​ൽ കെ​ട്ടി​വ​യ്ക്കാ​നാ​ണ് നീ​ക്ക​മെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​രോ​പി​ച്ചു. 2001ലെ 9/11 ​ആ​ക്ര​മ​ണ​ത്തി​ന് സ​മാ​ന​മാ​യ രീ​തി​യി​ലാ​യി​രി​ക്കും ഇ​തെ​ന്നും ഇ​റാ​ൻ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. വി​വാ​ദ​മാ​യ ജെ​ഫ്രി എ​പ്സ്റ്റീ​ൻ നെ​റ്റ്‌​വ​ർ​ക്കു​മാ​യി ബ​ന്ധ​മു​ള്ള ഇ​സ്ര​യേ​ൽ അ​നു​കൂ​ല ലോ​ബി​ക​ളാ​ണ് ഈ ​ഗൂ​ഢാ​ലോ​ച​ന​യ്ക്ക് പി​ന്നി​ലെ​ന്ന് ഇ​റാ​ൻ ആ​രോ​പി​ക്കു​ന്നു.

ഇ​സ്ര​യേ​ലി​ന്‍റെ സൈ​നി​ക താ​ത്‌​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ഈ ​നെ​റ്റ്‌​വ​ർ​ക്ക് അ​മേ​രി​ക്ക​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തു​ന്നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​റാ​നെ​തി​രെ നേ​രി​ട്ടു​ള്ള സൈ​നി​ക നീ​ക്ക​ത്തി​ന് അ​മേ​രി​ക്ക​ൻ ഭ​ര​ണ​കൂ​ടം മ​ടി​ച്ചു​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ഇ​ത്ത​ര​മൊ​രു കൃ​ത്രി​മ പ്ര​കോ​പ​നം സൃ​ഷ്ടി​ച്ച് വാ​ഷിം​ഗ്ട​ണി​നെ യു​ദ്ധ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ വ​ക്താ​വ് വ്യ​ക്ത​മാ​ക്കി.

 

 

 

Tags : Iran Warning

Recent News

Corehub Up