x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമ്പിളിക്കര കണ്ട് അവർ മടങ്ങിയെത്തി; ആ​​​ർ​​​ട്ടെ​​​മി​​​സ് ദൗ​​​ത്യം വി​​​ജ​​​യം


Published: April 11, 2026 11:47 PM IST | Updated: April 11, 2026 11:48 PM IST

ഹൂ​​​​​സ്റ്റ​​​​​ൺ: നാ​​​​​സ​​​​​യു​​​​​ടെ ചാ​​​​​ന്ദ്ര​​​​ദൗ​​​​​ത്യം വി​​​​​ജ​​​​​യം. പ​​​​​ത്തു​​​​​ദി​​​​​വ​​​​​സം നീ​​​​​ണ്ട ദൗ​​​​​ത്യ​​​​​ത്തി​​​​​ല്‍ ബ​ഹി​രാ​കാ​ശ​യാ​ത്രി​ക​രാ​യ റീ​ഡ് വൈ​സ്മാ​ൻ, ജെ​റ​മി ഹാ​ൻ​സെ​ൻ, ക്രി​സ്റ്റീ​ന കോ​ച്ച്, വി​ക്ട​ർ ഗ്ലോ​വ​ർ എ​ന്നി​വ​രുമായി ച​​​​​ന്ദ്ര​​​​​നെ വ​​​​​ലം​​​​​വ​​​​​ച്ച് യാ​​​​​ത്രാ​​​​പേ​​​​​ട​​​​​കം ഓ​​​​​റി​​​​​യോ​​​​​ണ്‍ സു​​​​​ര​​​​​ക്ഷി​​​​​തമാ​​​​​യി പ​​​​​സ​​​​​ഫി​​​​​ക് സ​​​​​മു​​​​​ദ്ര​​​​​ത്തി​​​​​ല്‍ വ​​​​​ന്നി​​​​​റ​​​​​ങ്ങി.

ഇ​​​​​ന്ത്യ​​​​​ന്‍ സ​​​​​മ​​​​​യം ഇ​​​​​ന്ന​​​​​ലെ പു​​​​​ല​​​​​ര്‍ച്ചെ 5.38ന് ​​​​​പ​​​​​സ​​​​​ഫി​​​​​ക് സ​​​​​മു​​​​​ദ്ര​​​​​ത്തി​​​​​ലാ​​​​​ണ് ഓ​​​​​റി​​​​​യോ​​​​​ണ്‍ പേ​​​​​ട​​​​​കം സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി വ​​​​​ന്നി​​​​​റ​​​​​ങ്ങി​​​​​യ​​​​​ത്. ഭൂ​​​​​മി​​​​​യു​​​​​ടെ അ​​​​​ന്ത​​​​​രീ​​​​​ക്ഷ​​​​​ത്തി​​​​​ലേ​​​​​ക്കു പ്ര​​​​​വേ​​​​​ശി​​​​​ക്കു​​​​​ന്പോ​​​​​ൾ മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​ല്‍ 40,428.30 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​റാ​​​​​യി​​​​​രു​​​​​ന്നു പേ​​​​​ട​​​​​ക​​​​​ത്തി​​​​​ന്‍റെ വേ​​​​​ഗം. ഇ​​​​​തു ശ​​​​​ബ്‌​​​​ദ​​​​​ത്തേ​​​​​ക്കാ​​​​​ൾ 33 ഇ​​​​​ര​​​​​ട്ടി​​​​​യോ​​​​​ളം വ​​​​​രും. ഉ​​​​​യ​​​​​ർ​​​​​ന്ന വേ​​​​​ഗ​​​​​ത്തി​​​​​നൊ​​​​​പ്പം അ​​​​​തു സൃ​​​​​ഷ്‌​​​​ടി​​​​​ക്കു​​​​​ന്ന താ​​​​​പ​​​​​വും വ​​​​​ള​​​​​രെ ഉ​​​​​യ​​​​​ർ​​​​​ന്ന​​​​​താ​​​​​യി​​​​​രു​​​​​ന്നു.

ഓ​​​​​റി​​​​​യോ​​​​​ണി​​​​നു പു​​​​​റ​​​​​ത്തെ താ​​​​​പ​​​​​നി​​​​​ല 2,800 ഡി​​​​​ഗ്രി സെ​​​​​ൽ​​​​​ഷ​​​​​സ് വ​​​​​രെ ഉ​​​​​യ​​​​​ർ​​​​​ന്നു. അ​​​​​താ​​​​​യ​​​​​ത്, സൂ​​​​​ര്യ​​​​​ന്‍റെ ഉ​​​​​പ​​​​​രി​​​​​ത​​​​​ല​​​​​ത്തി​​​​​ലെ ചൂ​​​​​ടി​​​​​ന്‍റെ പ​​​​​കു​​​​​തി​​​​​യോ​​​​​ളം വ​​​​​രും. ചൂ​​​​​ടി​​​​​ന്‍റെ ആ​​​​​ധി​​​​​ക്യം മൂ​​​​​ലം ചു​​​​​വ​​​​​ന്ന ഒ​​​​​രു തീ​​​​​ഗോ​​​​​ള​​​​​മാ​​​​​യി ഓ​​​​​റി​​​​​യോ​​​​​ൺ പേ​​​​​ട​​​​​കം മാ​​​​​റി​​​​​യെ​​​​​ന്നു പ​​​​​റ​​​​​ഞ്ഞാ​​​​​ലും അ​​​​​തി​​​​​ൽ അ​​​​​തി​​​​​ശ​​​​​യോ​​​​​ക്തി​​​​​യി​​​​​ല്ല.

പ​​​​​സ​​​​​ഫി​​​​​ക് സ​​​​​മു​​​​​ദ്ര​​​​​ത്തി​​​​​ൽ ഇ​​​​​റ​​​​​ങ്ങു​​​​​ന്ന​​​​​തി​​​​​ന് 15 മി​​​​​നി​​​​​റ്റ് മു​​​​​ന്പ് (ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം ഏ​​​​​ക​​​​​ദേ​​​​​ശം 5.23ന്) ​​​​​പേ​​​​​ട​​​​​കം ഏ​​​​​ക​​​​​ദേ​​​​​ശം നാ​​​​​ലു ല​​​​​ക്ഷം അ​​​​​ടി (122 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ) ഉ​​​​​യ​​​​​ര​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​യ​​​​​പ്പോ​​​​​ൾ ക​​​​​ന​​​​​ത്ത ചൂ​​​​​ടു​​​​ മൂ​​​​​ലം പേ​​​​​ട​​​​​ക​​​​​വു​​​​​മാ​​​​​യു​​​​​ള്ള ആ​​​​​ശ​​​​​യ​​​​​വി​​​​​നി​​​​​മ​​​​​യം ത‌​​​​​ട​​​​​സ​​​​​പ്പെ​​​​​ട്ടു. ഏ​​​​​ക​​​​​ദേ​​​​​ശം ആ​​​​​റു മി​​​​​നി‌​​​​​റ്റോ​​​​​ളം ഈ ​​​​​അ​​​​​വ​​​​​സ്ഥ തു​​​​​ട​​​​​ർ​​​​​ന്നു. ഏ​​​​​ക​​​​​ദേ​​​​​ശം ര​​​​​ണ്ടു ല​​​​​ക്ഷം അ​​​​​ടി ഉ​​​​​യ​​​​​ര​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​യ​​​​​പ്പോ​​​​​ഴാ​​​​​ണ് ആ​​​​​ശ​​​​​യ​​​​വി​​​​​നി​​​​​മ​​​​​യ സം​​​​​വി​​​​​ധാ​​​​​നം പു​​​​​നഃ​​​​​സ്ഥാ​​​​​പി​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​ത്.

അ​​​​​പ്പോ​​​​​ഴും ചൂ​​​​​ടി​​​​​നു വ​​​​​ലി​​​​​യ കു​​​​​റ​​​​​വി​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു. തു​​​​​ട​​​​​ർ​​​​​ന്ന് ചൂ​​​​​ടും വേ​​​​​ഗ​​​​​വും കു​​​​​റ​​​​​യ്ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി ക​​​​​റ​​​​​ക്‌​​​​ഷ​​​​​ൻ ബേ​​​​​ൺ ന​​​​​ട​​​​​ത്തി പേ​​​​​ട​​​​​ക​​​​​ത്തെ അ​​​​​ല്പം ഉ​​​​​യ​​​​​ർ​​​​​ത്തു​​​​​ക​​​​​യും സ​​​​​ഞ്ചാ​​​​​ര​​​​പാ​​​​​ത​​​​​യി​​​​​ൽ മാ​​​​​റ്റം വ​​​​​രു​​​​​ത്തു​​​​​ക​​​​​യും ചെ​​​​​യ്തു. പി​​​​​ന്നീ​​​​​ട്, 35000 അ​​​​​ടി ഉ​​​​​യ​​​​​ര​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​യ​​​​​പ്പോ​​​​​ൾ പേ​​​​​ട​​​​​ക​​​​​ത്തി​​​​​ന്‍റെ വേ​​​​​ഗം പ​​​​​ര​​​​​മാ​​​​​വ​​​​​ധി കു​​​​​റ​​​​​യ്ക്കാ​​​​​നാ​​​​​യി ഘ​​​​​ർ​​​​​ഷ​​​​​ണം ഉ​​​​​പ​​​​​യോ​​​​​ഗ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക​​​​​യും പി​​​​​ന്നീ​​​​​ട് പാ​​​​​ര​​​​​ച്യൂ​​​​​ട്ടു​​​​​ക​​​​​ൾ വി​​​​​ട​​​​​ർ​​​​​ത്തു​​​​​ക​​​​​യും ചെ​​​​​യ്തു.

കൂ​​​​​റ്റ​​​​​ൻ പാ​​​​ര​​​​ച്യൂ​​​​ട്ടു​​​​​ക​​​​​ൾ വി​​​​​ട​​​​​ർ​​​​​ന്ന​​​​​തോ​​​​​ടെ പേ​​​​​ട​​​​​ക​​​​​ത്തി​​​​​ന്‍റെ വേ​​​​​ഗം കു​​​​​റ​​​​​യു​​​​​ക​​​​​യും (മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​ൽ ഏ​​​​​ക​​​​​ദേ​​​​​ശം 30 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ) നി​​​​​യ​​​​​ന്ത്രി​​​​​ത ലാ​​​​​ൻ​​​​​ഡിം​​​​​ഗ് (സ്പ്ലാ​​​​​ഷ് ഡൗ​​​​​ൺ) ന​​​​​ട​​​​​ത്തു​​​​​ക​​​​​യും ചെ​​​​​യ്തു. പേ​​​​​ട​​​​​കം ക​​​​​ട​​​​​ലി​​​​​ല്‍ ഇ​​​​​റ​​​​​ങ്ങി​​​​​യ ഉ​​​​​ട​​​​​ന്‍ത​​​​​ന്നെ യു​​​​​എ​​​​​സ് നാ​​​​​വി​​​​​ക​​​​​സേ​​​​​ന​​​​​യു​​​​​ടെ യു​​​​​എ​​​​​സ്എ​​​​​സ് ജോ​​​​​ണ്‍ പി. ​​​​​മു​​​​​ര്‍ത്ത എ​​​​​ന്ന ക​​​​​പ്പ​​​​​ലി​​​​​ൽ കാ​​​​​ത്തി​​​​​രു​​​​​ന്ന നാ​​​​​വി​​​​​ക​​​​സേ​​​​​നാം​​​​​ഗ​​​​​ങ്ങ​​​​​ൾ പേ​​​​​ട​​​​​ക​​​​​ത്തെ സ​​​​​മു​​​​​ദ്ര​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്ന് വീ​​​​​ണ്ടെ​​​​​ടു​​​​​ത്തു.

യാത്രക്കാർ കണ്ട അപൂർവ കാഴ്ചകൾ

സൂ​​​​​ര്യ​​​​​ഗ്ര​​​​​ഹ​​​​​ണം

ബ​​​​​ഹി​​​​​രാ​​​​​കാ​​​​​ശ​​​​​ത്തു​​​​​വ​​​​​ച്ച് സൂ​​​​​ര്യ​​​​​ഗ്ര​​​​​ഹ​​​​​ണം കാ​​​​​ണു​​​​​ക​​​​​യെ​​​​​ന്ന അ​​​​​ത്യ​​​​​പൂ​​​​​ർ​​​​​വ കാ​​​​​ഴ്ച​​​​​യാ​​​​​ണ് ഓ​​​​​റി​​​​​യോ​​​​​ൺ പേ​​​​​ട​​​​​ക​​​​​ത്തി​​​​​ലെ യാ​​​​​ത്ര​​​​​ക്കാ​​​​​ർ​​​​​ക്കു ല​​​​​ഭി​​​​​ച്ച​​​​​ത്. ച​​​​​ന്ദ്ര​​​​​ന്‍ സൂ​​​​​ര്യ​​​​​നെ മ​​​​​റ​​​​​യ്ക്കു​​​​​ന്ന അ​​​​​ത്യ​​​​​പൂ​​​​​ര്‍വ ദൃ​​​​​ശ്യം കാ​​​​​മ​​​​​റ​​​​​യി​​​​​ൽ പ​​​​​ക​​​​​ർ​​​​​ത്താ​​​​​ൻ അ​​​​​വ​​​​​ർ​​​​​ക്കാ​​​​​യി. സൂ​​​​​ര്യ​​​​​ന്‍റെ കൊ​​​​​റോ​​​​​ണ അ​​​​​ടു​​​​​ത്തു​​​​​ കാ​​​​​ണാ​​​​​നും പ​​​​​ക​​​​​ർ​​​​​ത്താ​​​​​നും സാ​​​​​ധി​​​​​ച്ചു.

ഇ​​​​​രു​​​​​ണ്ട ഭാ​​​​​ഗ​​​​​ത്തെ ഉ​​​​​ല്‍ക്കാ ​​​​​പ​​​​​ത​​​​​ന​​​​​ങ്ങ​​​​​ള്‍

ച​​​​​ന്ദ്ര​​​​​ന്‍റെ ഇ​​​​​രു​​​​​ണ്ട ഭാ​​​​​ഗം കാ​​​​​ണാ​​​​​നാ​​​​​യ​​​​​താ​​​​​ണ് യാ​​​​​ത്ര​​​​​ക്കാ​​​​​ർ​​​​​ക്കു ല​​​​​ഭി​​​​​ച്ച അ​​​​​സു​​​​​ല​​​​​ഭ​​​​​മാ​​​​​യ മ​​​​​റ്റൊ​​​​​ര​​​​​നു​​​​​ഭ​​​​​വം. ഇ​​​​​രു​​​​​ണ്ട ഭാ​​​​​ഗ​​​​​ത്ത് ഓ​​​​​റി​​​​​യോ​​​​​ൺ ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന 40 മി​​​​​നി​​​​​റ്റി​​​​​ൽ ആ​​​​​റു​​​​ത​​​​​വ​​​​​ണ ഉ​​​​​ൽ​​​​​ക്കാ​​​​​ പ​​​​​ത​​​​​ന​​​​​മു​​​​​ണ്ടാ​​​​​യി. ഉ​​​​​ല്‍ക്ക​​​​​ക​​​​​ള്‍ പ​​​​​തി​​​​​ക്കു​​​​​മ്പോ​​​​​ഴു​​​​​ണ്ടാ​​​​​യ പ്ര​​​​​കാ​​​​​ശം പ​​​​​ല​​​​​ത​​​​​വ​​​​​ണ കാ​​​​​ണാ​​​​​നു​​​​​ള്ള ഭാ​​​​​ഗ്യം യാ​​​​​ത്ര​​​​​ക്കാ​​​​​ർ​​​​​ക്ക് ല​​​​​ഭി​​​​​ച്ചു. കൂ​​​​​ടാ​​​​​തെ ഭൂ​​​​​മി​​​​​യി​​​​​ലി​​​​​രു​​​​​ന്ന് ന​​​​​മ്മ​​​​​ൾ ച​​​​​ന്ദ്ര​​​​​ന്‍റെ ഉ​​​​​ദ​​​​​യ​​​​​വും അ​​​​​സ്ത​​​​​മ​​​​​യ​​​​​വും കാ​​​​​ണു​​​​​ന്ന​​​​​തു​​​​​പോ​​​​​ലെ ഓ​​​​​റി​​​​​യോ​​​​​ൺ പേ​​​​​ട​​​​​ക​​​​​ത്തി​​​​​ലെ യാ​​​​​ത്ര​​​​​ക്കാ​​​​​ർ ഭൂ​​​​​മി​​​​​യു​​​​​ടെ ഉ​​​​​ദ​​​​​യ​​​​​വും അ​​​​​സ്ത​​​​​മ​​​​​യ​​​​​വും ച​​​​​ന്ദ്ര​​​​​ന്‍റെ ച​​​​​ക്ര​​​​​വാ​​​​​ള​​​​​ത്തി​​​​​ന്‍റെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ൽ ക​​​​​ണ്ടു.

പു​​​​​രാ​​​​​ത​​​​​ന ലാ​​​​​വാ​​​​പ്ര​​​​​വാ​​​​​ഹ​​​​​ങ്ങൾ

ച​​​​​ന്ദ്ര​​​​​നി​​​​​ലെ പു​​​​​രാ​​​​​ത​​​​​ന ലാ​​​​​വാ​​​​ പ്ര​​​​​വാ​​​​​ഹ​​​​​ങ്ങ​​​​​ളും വ​​​​​ലി​​​​​യ ഗ​​​​​ർ​​​​​ത്ത​​​​​ങ്ങ​​​​​ളും ഉ​​​​​പ​​​​​രി​​​​​ത​​​​​ല​​​​​ത്തി​​​​​ലെ കൂ​​​​​റ്റ​​​​ൻ വി​​​​​ള്ള​​​​​ലു​​​​​ക​​​​​ളും യാ​​​​​ത്ര​​​​​ക്കാ​​​​​ർ ക​​​​​ണ്ടു.

K-Rail Survey

ആർട്ടെമിസിന്‍റെ നേട്ടങ്ങൾ

വ​​​രും വ​​​​ര്‍ഷ​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ക്കാ​​​​നി​​​​രി​​​​ക്കു​​​​ന്ന ദൗ​​​​ത്യ​​​​ങ്ങ​​​​ളി​​​​ലെ ആ​​​​ദ്യ ച​​​​വി​​​​ട്ടു​​​​പ​​​​ടി​​​​യാ​​​​ണ് ആ​​​ർ​​​ട്ടെ​​​മി​​​സ് 2 ​ദൗ​​​​ത്യം. പു​​​​തി​​​​യ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​ പ​​​​രീ​​​​ക്ഷി​​​​ക്കു​​​​ക​​​വ​​​​ഴി പേ​​​​ട​​​​കം മ​​​​നു​​​​ഷ്യ​​​​രെ വ​​​​ഹി​​​​ച്ചു​​​​ള്ള ചാ​​​​ന്ദ്ര​​​​ദൗ​​​​ത്യ​​​​ങ്ങ​​​​ള്‍ക്ക് എ​​​​ത്ര​​​​ത്തോ​​​​ളം സ​​​​ജ്ജ​​​​മാ​​​​ണെ​​​​ന്നും അ​​​​തി​​​ന്‍റെ ​ പോ​​​​രാ​​​​യ്മ​​​​ക​​​​ള്‍ എ​​​​ന്തെ​​​​ല്ലാ​​​​മാ​​​ണെ​​​​ന്നും പ​​​​ഠി​​​​ക്കാ​​​​നാ​​​​യി.

കൃ​​​​ത്യ​​​​മാ​​​​യ മാ​​​​ര്‍ഗ​​​​രേ​​​​ഖ ത​​​​യാ​​​​റാ​​​​ക്കാ​​​​നും സ​​​​ഞ്ചാ​​​​രി​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്കേ​​​​ണ്ട ആ​​​​രോ​​​​ഗ്യ മു​​​​ന്‍ക​​​​രു​​​​ത​​​​ലു​​​​ക​​​​ള്‍ ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്താ​​​​നും സാ​​​​ധി​​​​ച്ചു. നൂ​​​​ത​​​​ന​​​​മാ​​​​യ ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​ക​​​​ള്‍ പ​​​​രീ​​​​ക്ഷി​​​​ച്ചു.

ഭൂ​​​​മി​​​​യി​​​​ല്‍നി​​​​ന്ന് ഏ​​​​ക​​​​ദേ​​​​ശം 2,52,756 മൈ​​​​ല്‍ (4,06,600 കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍) ദൂ​​​​ര​​​​ത്തേ​​​​ക്ക് ആ​​​​ര്‍ട്ടെ​​​​മി​​​​സ് 2 ദൗ​​​​ത്യ​​​​സം​​​​ഘം യാ​​​​ത്ര ചെ​​​​യ്തു. ലൂ​​​​ണാ​​​​ര്‍ ഫ്‌​​​​ളൈ ബൈ - ​​​​ഏ​​​​ക​​​​ദേ​​​​ശം ഏ​​​​ഴു മ​​​​ണി​​​​ക്കൂ​​​​ര്‍ നീ​​​​ണ്ടു​​​​നി​​​​ന്നു.

ഏ​​​​ക​​​​ദേ​​​​ശം അ​​​​ഞ്ചു മ​​​​ണി​​​​ക്കൂ​​​​ര്‍ നേ​​​​രം ചാ​​​​ന്ദ്ര​​​​നി​​​​രീ​​​​ക്ഷ​​​​ണം ന​​​​ട​​​​ത്തി. പേ​​​​ട​​​​ക​​​​ത്തി​​​​ലെ ലൈ​​​​റ്റു​​​​ക​​​​ൾ ഓ​​​​ഫാ​​​​ക്കി​​​​യും കാ​​​​മ​​​​റ​​​​ക​​​​ളും നി​​​​രീ​​​​ക്ഷ​​​​ണ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും സ​​​​ജ്ജ​​​​മാ​​​​ക്കി​​​​യും മി​​​​ക​​​​ച്ച​​​​ രീ​​​​തി​​​​യി​​​​ല്‍ ച​​​​ന്ദ്ര​​​​നെ നി​​​​രീ​​​​ക്ഷി​​​​ച്ചു. ശ​​​​ത​​​​കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​നു വ​​​​ര്‍ഷ​​​​ങ്ങ​​​​ള്‍ക്കു​​​​മു​​​​മ്പ് രൂ​​​​പ​​​​പ്പെ​​​​ട്ട ധാ​​​​രാ​​​​ളം ഗ​​​​ര്‍ത്ത​​​​ങ്ങ​​​​ള്‍ ച​​​​ന്ദ്ര​​​​ന്‍റെ ഉ​​​​പ​​​​രി​​​​ത​​​​ല​​​​ത്തി​​​​ൽ നി​​​​രീ​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി. സൂ​​​​ര്യ​​​​പ്ര​​​​കാ​​​​ശം പ​​​​തി​​​​ക്കാ​​​​ത്ത ഇ​​​​രു​​​​ണ്ട ഭാ​​​​ഗം ക​​​​ണ്ടു.

ഏ​​​​ക​​​​ദേ​​​​ശം 380 കോ​​​​ടി വ​​​​ര്‍ഷം പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള​​​​തും ഏ​​​​ക​​​​ദേ​​​​ശം 600 മൈ​​​​ല്‍ വി​​​​സ്തൃ​​​​തി​​​​യു​​​​ള്ള​​​​തു​​​​മാ​​​​യ ഓ​​​​റി​​​​യ​​​​ന്‍റ​​​​ല്‍ ബേ​​​​സി​​​​ന്‍, ഏ​​​​ക​​​​ദേ​​​​ശം 400 മൈ​​​​ല്‍ വീ​​​​തി​​​​യു​​​​ള്ള മ​​​​റ്റൊ​​​​രു കൂ​​​​റ്റ​​​​ന്‍ ഗ​​​​ര്‍ത്ത​​​​മാ​​​​യ ഹെ​​​​ര്‍ട്‌​​​​സ്പ്രം​​​​ഗ് ബേ​​​​സി​​​​ന്‍ എ​​​​ന്നി​​​​വ പ്ര​​​​ത്യേ​​​​കം നി​​​​രീ​​​​ക്ഷി​​​​ച്ചു.

ച​​​​ന്ദ്രോ​​​​പ​​​​രി​​​​ത​​​​ല​​​​ത്തി​​​​ല്‍ ഉ​​​​ല്‍ക്കാ​​​​ ശ​​​​ക​​​​ല​​​​ങ്ങ​​​​ള്‍ പ​​​​തി​​​​ക്കു​​​​ന്ന​​​​തു​​​​ മൂ​​​​ല​​​​മു​​​​ണ്ടാ​​​​കു​​​​ന്ന ചെ​​​​റി​​​​യ സ്‌​​​​ഫോ​​​​ട​​​​ന​​​​ങ്ങളും അ​​​​തു സൃ​​​​ഷ്‌​​​ടി​​​​ച്ച പ്ര​​​​കാ​​​​ശ​​​​വും നി​​​​രീ​​​​ക്ഷി​​​​ച്ചു. ച​​​​ന്ദ്ര​​​​ന്‍റെ പ​​​​രി​​​​​​​​സ്ഥി​​​​തി​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള വ്യ​​​​ക്ത​​​​മാ​​​​യ ധാ​​​​ര​​​​ണ ന​​​​ല്‍കാ​​​​ന്‍ ഈ ​​​​നി​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ സാ​​​​ധി​​​​ച്ചു

K-Rail Survey

ദൗത്യസംഘത്തിന് പ്രത്യേക വിശ്രമകാലം

ഹൂ​​​സ്റ്റ​​​ൺ: പ​​​​​ത്തു ദി​​​​​വ​​​​​സ​​​​​ത്തോ​​​​​ളം നീ​​​​​ണ്ട ചാ​​​​​ന്ദ്രയാ​​​​​ത്ര ക​​​​​ഴി​​​​​ഞ്ഞു മ​​​​​ട​​​​​ങ്ങി​​​​​യെ​​​​​ത്തി​​​​​യ നാ​​​​​ല് ബ​​​​​ഹി​​​​​രാ​​​​​കാ​​​​​ശ സ​​​​​ഞ്ചാ​​​​​രി​​​​​ക​​​​​ൾ​​​​​ക്കും ക​​​​​ടു​​​​​ത്ത ശാ​​​​​രീ​​​​​രി​​​​​ക വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​ക​​​​​ൾ നേ​​​​​രി​​​​​ടേ​​​​​ണ്ടി​​​​​വ​​​​​രു​​​​​മെ​​​​​ന്നാ​​​​​ണ് വി​​​​​ല​​​​​യി​​​​​രു​​​​​ത്തു​​​​​ന്ന​​​​​ത്.

ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ല​​​​​ത്തെ പ്ര​​​​​ത്യേ​​​​​ക വി​​​​​ശ്ര​​​​​മ​​​​​വും വൈ​​​​​ദ്യ​​​​​പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​ക​​​​​ളും ഇ​​​​​വ​​​​​ർ​​​​​ക്ക് അ​​​​​ത്യാ​​​​​വ​​​​​ശ്യ​​​​​മാ​​​​​യി വ​​​​​രു​​​​​മെ​​​​​ന്ന് നാ​​​​​സ അ​​​​​റി​​​​​യി​​​​​ച്ചു. മാ​​​​​സ​​​​​ങ്ങ​​​​​ളോ​​​​​ളം നീ​​​​​ളു​​​​​ന്ന റി​​​​​ക്ക​​​​​വ​​​​​റി പ്ര​​​​​ക്രി​​​​​യ​​​​​യി​​​​​ലൂ​​​​​ടെ മാ​​​​​ത്ര​​​​​മേ ഇ​​​​​വ​​​​​ർ​​​​​ക്കു സാ​​​​​ധാ​​​​​ര​​​​​ണ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ലേ​​​​​ക്ക് മ​​​​​ട​​​​​ങ്ങാ​​​​​ൻ സാ​​​​​ധി​​​​​ക്കൂ.

ഭൂ​​​​​മി​​​​​യി​​​​​ലെ ഗു​​​​​രു​​​​​ത്വാ​​​​​ക​​​​​ർ​​​​​ഷ​​​​​ണ​​​​​വു​​​​​മാ​​​​​യി വീ​​​​​ണ്ടും പൊ​​​​​രു​​​​​ത്ത​​​​​പ്പെ​​​​​ടാ​​​​​ൻ സ​​​​​ഞ്ചാ​​​​​രി​​​​​ക​​​​​ളു​​​​​ടെ ശ​​​​​രീ​​​​​രം സ​​​​​മ​​​​​യ​​​​​മെ​​​​​ടു​​​​​ക്കും. ഇ​​​​​തി​​​​​നാ​​​​​യി പ്ര​​​​​ത്യേ​​​​​ക വ്യാ​​​​​യാ​​​​​മ​​​​​മു​​​​​റ​​​​​ക​​​​​ളും ഭ​​​​​ക്ഷ​​​​​ണ​​​​​ക്ര​​​​​മ​​​​​വും ന​​​​​ൽ​​​​​കും. സ​​​​​ഞ്ചാ​​​​​രി​​​​​ക​​​​​ൾ പേ​​​​​ട​​​​​ക​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്ന് പു​​​​​റ​​​​​ത്തു​​​​​വ​​​​​രു​​​​​ന്ന​​​​​തു​​​മു​​​​​ത​​​​​ൽ അ​​​​​വ​​​​​ർ​​​​​ക്കു ല​​​​​ഭി​​​​​ക്കേ​​​​​ണ്ട പ്രാ​​​​​ഥ​​​​​മി​​​​​ക ചി​​​​​കി​​​​​ത്സ​​​​​ക​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ച് ഡോ​​​​​ക്‌​​​​​ട​​​​​ർ​​​​​മാ​​​​​രു​​​​​ടെ സം​​​​​ഘം ക​​​​​ർ​​​​​ശ​​​​​ന​​​​​മാ​​​​​യ മാ​​​​​ർ​​​​​ഗ​​​​​നി​​​​​ർ​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ൾ ന​​​​​ൽ​​​​​കി​​​​​യി​​​​​രു​​​​​ന്നു.

പേ​​​​​ട​​​​​ക​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നു പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്ന​​​​​യു​​​​​ട​​​​​ൻ സ​​​​​ഞ്ചാ​​​​​രി​​​​​ക​​​​​ളു​​​​​ടെ ഹൃ​​​​​ദ​​​​​യ​​​​​മി​​​​​ടി​​​​​പ്പ്, ര​​​​​ക്ത​​​​​സ​​​​​മ്മ​​​​​ർ​​​​​ദം, കാ​​​​​ഴ്ച​​​​​ശ​​​​​ക്തി എ​​​​​ന്നി​​​​​വ​​​​​യി​​​​​ൽ വ​​​​​ന്നി​​​​​ട്ടു​​​​​ള്ള മാ​​​​​റ്റ​​​​​ങ്ങ​​​​​ൾ ശാ​​​​​സ്ത്ര​​​​​ജ്ഞ​​​​​ർ നി​​​​​രീ​​​​​ക്ഷി​​​​​ച്ചു. ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ലം ബ​​​​​ഹി​​​​​രാ​​​​​കാ​​​​​ശ​​​​​ത്ത് ക​​​​​ഴി​​​​​യു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്ക് കാ​​​​​ഴ്ച മ​​​​​ങ്ങു​​​​​ന്ന​​​​​താ​​​​​യും ബാ​​​​​ല​​​​​ൻ​​​​​സ് തെ​​​​​റ്റു​​​​​ന്ന​​​​​താ​​​​​യും മു​​​​​ന്പ് ക​​​​​ണ്ടെ​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്.

ച​​​​​ന്ദ്ര​​​​​നി​​​​​ലേ​​​​​ക്കു പോ​​​​​യ ഓ​​​​​റി​​​​​യോ​​​​​ൺ പേ​​​​​ട​​​​​ക​​​​​ത്തി​​​​​ൽ സ​​​​​ഞ്ചാ​​​​​രി​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി 189 ത​​​​​രം ഭ​​​​​ക്ഷ​​​​​ണ​​​​​സാ​​​​​ധ​​​​​ന​​​​​ങ്ങ​​​​​ളാ​​​​​ണു സൂ​​​​​ക്ഷി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ബ​​​​​ഹി​​​​​രാ​​​​​കാ​​​​​ശ​​​​​ത്തെ പ്ര​​​​​ത്യേ​​​​​ക സാ​​​​​ഹ​​​​​ച​​​​​ര്യം പ​​​​​രി​​​​​ഗ​​​​​ണി​​​​​ച്ച് രു​​​​​ചി​​​​​യോ​​​​​ടൊ​​​​​പ്പം ത​​​​​ന്നെ പോ​​​​​ഷ​​​​​ക​​​​​ഗു​​​​​ണ​​​​​ത്തി​​​​​നും മു​​​​​ൻ​​​​​ഗ​​​​​ണ​​​​​ന ന​​​​​ൽ​​​​​കി​​​​​യാ​​​​​ണ് ഓ​​​​​രോ വി​​​​​ഭ​​​​​വ​​​​​വും തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്ത​​​​​ത്.

വൈദ്യപരിശോധനയ്ക്കുശേഷം കുടുംബത്തോടൊപ്പം

ഹൂ​​​​സ്റ്റ​​​​ൺ: നാ​​​​സ​​​​യു​​​​ടെ ചാ​​​​ന്ദ്ര​​​ദൗ​​​​ത്യ​​​​മാ​​​​യ ആ​​​​ർ​​​​ട്ടെ​​​​മി​​​​സി​​​​ലെ യാ​​​​ത്ര​​​​ക്കാ​​​​ർ വൈ​​​​ദ്യ​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ൾ​​​​ക്കു​​​ശേ​​​​ഷം കു​​​​ടും​​​​ബാം​​​ഗ​​​​ങ്ങ​​​​​ളെ കാ​​​​ണും. ക​​​​മാ​​​​ന്‍ഡ​​​​ര്‍ റീ​​​​ഡ് വൈ​​​​സ്മാ​​​​ന് ര​​​​ണ്ടു പെ​​​​ൺ​​​​മ​​​​ക്ക​​​​ളാ​​​​ണു​​​​ള്ള​​​​ത്.

അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ഭാ​​​​ര്യ ആ​​​​റു വ​​​​ർ​​​​ഷം മു​​​​ന്പ് കാ​​​​ൻ​​​​സ​​​​ർ ബാ​​​​ധി​​​​ച്ചു മ​​​​രി​​​​ച്ചി​​​​രു​​​​ന്നു. ആ​​​​ർ​​​​ട്ടെ​​​​മി​​​​സ് ദൗ​​​​ത്യ​​​​ത്തി​​​​നു ത​​​​യാ​​​​റാ​​​​കു​​​​ന്ന​​​​തി​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി അ​​​​ദ്ദേ​​​​ഹം ദൗ​​​​ത്യ​​​​ത്തി​​​​നി​​​​ടെ ത​​​​നി​​​​ക്ക് അ​​​​പ​​​​ക​​​​ടം സം​​​​ഭി​​​​ച്ചാ​​​​ൽ എ​​​​ന്തൊ​​​​ക്കെ ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന് പെ​​​​ൺ​​​​മ​​​​ക്ക​​​​ളോട് നിർദേശിച്ചിരുന്നു. താ​​​​ൻ ത​​​​യാ​​​​റാ​​​​ക്കി​​​​യ വി​​​​ൽ​​​പ​​​​ത്രം ​എ​​​​വി​​​​ടെ​​​​യാ​​​​ണെ​​​​ന്നും അ​​​ദ്ദേ​​​ഹം മ​​​​ക്ക​​​​ളോ​​​​ടു പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു.

ജെ​​​​റ​​​​മി ഹാ​​​​ൻ​​​​സി​​​​ന്‍റെ ഭാ​​​​ര്യ​​​​യും ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​യാ​​​​ത്രി​​​​ക​​​​യാ​​​​ണ്. ഓ​​​​റി​​​​യോ​​​​ണ്‍ പേ​​​​ട​​​​കം സ​​​​മു​​​​ദ്ര​​​​ത്തി​​​​ൽ ഇ​​​​റ​​​​ങ്ങു​​​​ന്ന​​​​തി​​​​നു​​​മു​​​​ന്പ് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍ക്കു ന​​​​ല്‍കി​​​​യ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ല്‍ ജെ​​​​റ​​​​മി​​​​യു​​​​ടെ നേ​​​​ട്ട​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ഭാ​​​​ര്യ ഡോ. ​​​​കാ​​​​ത​​​​റി​​​​ന്‍ സം​​​​സാ​​​​രി​​​​ച്ചി​​​​രു​​​​ന്നു.

നോ​​​​ര്‍ത്ത് ക​​​​ലി​​​​ഫോ​​​​ര്‍ണി​​​​യ​​​​യി​​​​ലെ ക​​​​ർ​​​​ഷ​​​​ക കു​​​​ടും​​​​ബ​​​​ത്തി​​​​ലാ​​​​ണ് ക്രി​​​​സ്റ്റീ​​​​ന കോ​​​​ച്ച് ജ​​​​നി​​​​ച്ച​​​​ത്. ഭ​​​​ർ​​​​ത്താ​​​​വ് റോ​​​​ബ​​​​ർ​​​​ട്ട്. വി​​​​ക്‌​​​ട​​​ര്‍ ഗ്ലോ​​​​വ​​​​ര്‍ ഭാ​​​​ര്യ ഡി​​​​യോ​​​​ണ ഗ്ലോ​​​​വ​​​​റി​​​​നും ജെ​​​​ന​​​​സി​​​​സ്, മാ​​​​യ, ജോ​​​​യ, കൊ​​​​റി​​​​ന്‍ എ​​​​ന്നീ നാ​​​​ല് പെ​​​​ണ്‍മ​​​​ക്ക​​​​ള്‍ക്കു​​​മൊ​​​​പ്പം ചേ​​​​രും.

Tags : Ambilikkara Artemis mission success NASA Moon

Recent News

Corehub Up