x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​റാ​ൻ മി​ഡി​ൽ ഈ​സ്റ്റി​ൽ പ​രാ​ജി​ത​ൻ, ദ​യ​നീ​യ​മാ​യി തോ​ൽ​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു: ട്രം​പ്


Published: March 7, 2026 07:05 PM IST | Updated: March 7, 2026 07:05 PM IST

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​ൻ മി​ഡി​ൽ ഈ​സ്റ്റി​ലെ പ​രാ​ജി​ത​നാ​ണെ​ന്നും അ​മേ​രി​ക്ക​യു​ടെ​യും ഇ​സ്രാ​യേ​ലി​ന്‍റെ​യും ശ​ക്ത​മാ​യ സൈ​നി​ക ന​ട​പ​ടി​യി​ലൂ​ടെ​യാ​ണ് അ​ത് സാ​ധ്യ​മാ​യ​തെ​ന്നും യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. സ​മൂ​ഹ​മാ​ധ്യ​മ​മാ​യ ട്രൂ​ത്തി​ലാ​ണ് ട്രം​പ് കു​റി​ച്ച​ത്.

അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സ്ഊ​ദ് പെ​സ​ഷ്കി​യാ​ൻ ക്ഷ​മ ചോ​ദി​ച്ച് രം​ഗ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ട്രം​പി​ന്‍റെ പ്ര​തി​ക​ര​ണം.

‘ഇ​റാ​ൻ മി​ഡി​ൽ ഈ​സ്റ്റി​ലെ പ​രാ​ജി​ത​നാ​യി മാ​റി, ദ​ന​യീ​മാ​യി തോ​ൽ​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. മി​ഡി​ൽ ഈ​സ്റ്റ് അ​യ​ൽ​ക്കാ​രോ​ട് മാ​പ്പ് ചോ​ദി​ക്കു​ക​യും കീ​ഴ​ട​ങ്ങു​ക​യും ചെ​യ്തു, ഇ​നി അ​വ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​ല്ലെ​ന്ന് ഉ​റ​പ്പ് ന​ൽ​കി’ -ട്രം​പ് പ​റ​ഞ്ഞു.

അ​മേ​രി​ക്ക​യു​ടെ​യും ഇ​സ്രാ​യേ​ലി​ന്‍റേ​യും തു​ട​ർ​ച്ച​യാ​യ സൈ​നി​ക ന​ട​പ​ടി​യി​ലൂ​ടെ​യാ​ണ് ഇ​ത് സാ​ധ്യ​മാ​യ​ത്. ഇ​റാ​ൻ മേ​ഖ​ല​യി​ൽ ഉ​ട​നീ​ളം ത​ങ്ങ​ളു​ടെ സ്വാ​ധീ​നം വ​ർ​ധി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. മി​ഡി​ൽ ഈ​സ്റ്റ് കൈ​ക്ക​ലാ​ക്കി ഭ​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു. ആ​യി​രം വ​ർ​ഷ​ങ്ങ​ളി​ൽ, ആ​ദ്യ​മാ​യി ഇ​റാ​ൻ ചു​റ്റു​മു​ള്ള മി​ഡി​ൽ ഈ​സ്റ്റ് രാ​ജ്യ​ങ്ങ​ളോ​ട് തോ​റ്റു. ഈ ​മേ​ഖ​ല​യി​ലെ നി​ര​വ​ധി രാ​ജ്യ​ങ്ങ​ൾ ത​നി​ക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി​യ​താ​യും താ​ൻ സ്വാ​ഗ​തം ചെ​യ്ത​താ​യും ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു.

അ​യ​ൽ രാ​ജ്യ​ങ്ങ​ളെ ഇ​നി ആ​ക്ര​മി​ക്കി​ല്ലെ​ന്നും ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ ത​ങ്ങ​ളെ ആ​ക്ര​മി​ച്ചി​ല്ലെ​ങ്കി​ൽ ഈ ​രാ​ജ്യ​ങ്ങ​ളെ ആ​ക്ര​മി​ക്കി​ല്ലെ​ന്ന് ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് ഔ​ദ്യോ​ഗി​ക ടെ​ലി​വി​ഷ​ൻ ചാ​ന​ലി​ലൂ​ടെ​യാ​ണ് അ​റി​യി​ച്ച​ത്.

അ​യ​ൽ​രാ​ജ്യ​ങ്ങ​ളു​ടെ പ​ര​മാ​ധി​കാ​ര​വും താ​ൽ​പ​ര്യ​ങ്ങ​ളും ആ​ദ​രി​ക്കു​ന്നു​വെ​ന്നും അ​വ​ർ​ക്കെ​തി​രെ ആ​ക്ര​മ​ണ​മു​ണ്ടാ​കി​ല്ലെ​ന്നും ഇ​റാ​ൻ റ​വ​ലൂ​ഷ​ന​റി ഗാ​ർ​ഡും വാ​ർ​ത്ത കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Tags : Trump Insult Iran

Recent News

Corehub Up