x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രിട്ടീഷ് വ്യോമതാവളത്തിനു സമീപം അഞ്ചു പേർ അറസ്റ്റിലായതിൽ അന്വേഷിക്കുന്നത് ഇറാൻ ബന്ധം

വെബ് ഡെസ്ക്
Published: September 28, 2026 04:51 PM IST | Updated: September 28, 2026 04:51 PM IST

ഫെയർഫോർഡ് വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരിക്കുന്ന അമേരിക്കൻ ബോംബറുകൾ.

 

ലണ്ടൻ: ഇറാനെ ആക്രമിക്കാൻ അമേരിക്കൻസേന ഉപയോഗിച്ച പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഫെയർഫോർഡ് വ്യോമതാളത്തിനു സമീപം സംശയാസ്പദ സാഹചര്യത്തിൽ അറസ്റ്റിലായ അഞ്ചുപേരെ ബ്രിട്ടീഷ് പോലീസ് ചോദ്യം ചെയ്തുവരുന്നു.

അറസ്റ്റിലായവരെക്കുറിച്ചോ അന്വേഷണത്തെക്കുറിച്ചോ കാര്യമായ വിവരങ്ങൾ പുറത്തുവിടാൻ പോലീസ് തയാറായിട്ടില്ല. സംഭവത്തിൽ ഇറേനിയൻ ബന്ധമാണ് പോലീസ് പ്രധാനമായും അന്വഷിക്കുന്നതെന്ന് സൂചനയുണ്ട്.

റഷ്യയുടെ അട്ടിമറി ശ്രമം, ഇസ്‌ലാമിക ആക്രമണ പദ്ധതി തുടങ്ങിയ സാധ്യതകളും പോലീസിന്‍റെ പരിഗണനയിലുണ്ട്. വലിയ നാശം വരുത്താനാണ് അക്രമികളെത്തിയതെന്നും ഇവർ യുഎസ്, ബ്രിട്ടീഷ് അധികൃതരുടെ അന്വേഷണത്തിലായിരുന്നുവെന്നും അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് പറഞ്ഞു.

ഞായറാഴ്ച പുലർച്ചെ ഫെയർഫോർഡ് വ്യോമതാവളത്തിനടുത്ത് മൂന്നു വലിയ വെള്ള വാനുകൾ കണ്ടെതിനെക്കുറിച്ച് പരിസരവാസി നല്കിയ വിവരമാണ് അഞ്ചുപേരുടെ അറസ്റ്റിൽ കലാശിച്ചത്. വാനിൽനിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതായി പറുന്നു. ഭീകരവാദവുമായും സ്ഫോടകവസ്തുക്കളുമായും ബന്ധപ്പെട്ടാണ് പോലീസ് സംഭവം അന്വേഷിക്കുന്നത്.

ഇറാനെ ആക്രമിക്കാൻ അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് ഈ വ്യോമതാവളം ഉപയോഗിക്കാൻ ബ്രിട്ടൻ അനുമതി നല്കിയിരുന്നു. അമേരിക്കൻ ബോംബറുകൾക്ക് ഫെയർഫോർഡിൽ അനുമതി നല്കരുതെന്നും അല്ലാത്തപക്ഷം ഈ വ്യോമതാളം ആക്രമിക്കപ്പെടാമെന്നും ഇറാനിലെ വിപ്ലവഗാർഡ് ജൂലൈയിൽ മുന്നറിയിപ്പു നല്കിയിരുന്നു.

Tags : Iran Fairford American Bomber Gulf War

Recent News

Corehub Up