Jeevithavijayam
11/22/2021
    
പിണങ്ങാൻ മറന്നിരുന്നെങ്കിൽ
ഭർത്താവിനു ഭാര്യയും ഭാര്യയ്ക്കു ഭർത്താവും മാത്രം. അവരുടെ കുടുംബത്തിൽ മറ്റാരുമില്ല. ഒരു പശുവിന്‍റെ പാലു വിറ്റാണ് അവർ ചെലവു കഴിഞ്ഞിരുന്നത്.

പശുവിന്‍റെ കറവ തീർന്നപ്പോൾ അവർ വളരെ ബുദ്ധിമുട്ടിലായി. കിടാവിനെ നേരത്തേ വിറ്റുപോയിരുന്നു. പാലില്ലാത്ത പശുവിനെക്കൊണ്ടു വരുമാനമില്ല. ത·ൂലം പശുവിനെ വിറ്റ് ചെലവുകഴിയാൻ അവർ തീരുമാനിച്ചു.

പശുവിനെ വിൽക്കുവാനായി അതിനെയുംകൊണ്ട് അയാൾ ഗ്രാമത്തിലൂടെ നടന്നു. പക്ഷേ, ആരും പശുവിനെ വാങ്ങിയില്ല. അപ്പോഴാണു ഒരാൾ കുതിരപ്പുറത്തു വരുന്നത് അയാൾ കണ്ടത്. നടന്നു ക്ഷീണിച്ചിരുന്നതുകൊണ്ട് അയാൾ കുതിരക്കാരനോടു ചോദിച്ചു: ന്ധന്ധഎന്‍റെ പശുവിനെത്തന്നാൽ നിങ്ങൾ എനിക്കു കുതിരയെ തരുമോ?’’

ന്ധന്ധതരാമല്ലോ,’’ കുതിരക്കാരൻ സന്തോഷപൂർവം മറുപടി പറഞ്ഞു. പശുവിനു പകരം കുതിരയെ വാങ്ങി അതിന്‍റെ പുറത്തുകയറി അയാൾ യാത്ര തുടർന്നു.

യാത്രയ്ക്കിടയിൽ ആടുകളെ മേയിക്കുന്ന ഒരിടയനെ അയാൾ കണ്ടു. അപ്പോഴാണ് കുതിരയ്ക്കു പകരം ആടായിരിക്കും നല്ലത് എന്ന ചിന്തയുദിച്ചത്. ആടാണെങ്കിൽ പാലും കിട്ടുമല്ലോ. അങ്ങനെ കുടുംബം പുലർത്താം.

കുതിരയ്ക്കു പകരം ആടിനെത്തരുമോ എന്നയാൾ ചോദിച്ചു. ഇടയനു സ്വീകാര്യമായിരുന്നു ഈ വച്ചുമാറ്റം. അയാൾ ഇടയനു വേഗം തന്‍റെ കുതിരയെ കൊടുത്ത് ആടിനെ വാങ്ങി.

ആടിനെ വളർത്തി കുടുംബം പുലർത്തുന്ന കാര്യത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ട് അയാൾ നടന്നുനീങ്ങി. അപ്പോഴാണ് ഒരു കോഴിപ്പിടയുമായി ഒരാൾ എതിരേ വന്നത്.

ന്ധന്ധഇതു മുട്ടയിടുന്ന കോഴിയാണോ?’’ അയാൾ കൗതുകപൂർവം ചോദിച്ചു. ന്ധന്ധഅതേ,’’ ആഗതൻ പറഞ്ഞു.

ന്ധന്ധഎന്‍റെ ആടിനു പകരം എനിക്കു നിങ്ങളുടെ കോഴിയെത്തരുമോ?’’ അയാൾ ചോദിച്ചു.

കോഴിക്കാണെങ്കിൽ ആടിനെപ്പോലെ തീറ്റ വേണ്ട. മുട്ടയിടുകയും ചെയ്യും. അപ്പോൾ ആടിനെക്കാൾ മെച്ചം കോഴിതന്നെ ആടിനു പകരം കോഴിയെ വാങ്ങി നടന്നുപോകുന്പോൾ അയാൾ സ്വയം പറഞ്ഞു. കോഴിയുമായി കുറെ നടന്നപ്പോൾ അയാൾക്കു വിശന്നു. അടുത്തുകണ്ട ഹോട്ടലിൽ കയറി അയാൾ നന്നായി ഭക്ഷണം കഴിച്ചു. പണത്തിനു പകരം അയാൾ കോഴിയെ നൽകി.

ന്ധന്ധഇതെന്താ ഇങ്ങനെ?’’ ഹോട്ടലുടമ ചോദിച്ചു. അപ്പോൾ അയാൾ തന്‍റെ കഥ പറഞ്ഞു നിത്യച്ചെലവിനുള്ള പണത്തിനുവേണ്ടി പശുവിനെ വിൽക്കാനിറങ്ങിയതും പശുവിനു പകരം കുതിരയെയും കുതിരയ്ക്കു പകരം ആടിനെയും ആടിനു പകരം കോഴിയെയുമൊക്കെ വാങ്ങിയതുമായ കഥ.

ന്ധന്ധനിങ്ങൾ ഇനി വീട്ടിൽച്ചെന്നു ഭാര്യയോട് എന്തുപറയും?’’ ഹോട്ടലുടമ ചോദിച്ചു.

ന്ധന്ധഉണ്ടായ കാര്യം ഞാൻ പറയും,’’ അയാൾ പറഞ്ഞു.

ന്ധന്ധഅപ്പോൾ ഭാര്യ കോപിക്കില്ലേ?’’ ഹോട്ടലുടമ ചോദിച്ചു.

ന്ധന്ധഇല്ലില്ല, അവൾ കോപിക്കില്ല. അവൾ ഒരു പരിഭവംപോലും പറയുകയില്ല,’’ അയാൾ ഉറച്ചസ്വരത്തിൽ പറഞ്ഞു.

ന്ധന്ധഇതു വിശ്വസിക്കാൻ സാധിക്കില്ല,’’ ഹോട്ടലുടമ പറഞ്ഞു. ന്ധന്ധഅങ്ങനെയെങ്കിൽ നിങ്ങൾ എന്‍റെ കൂടെ പോരൂ,’’ അയാൾ പറഞ്ഞു. ന്ധന്ധഅവൾ എങ്ങനെ പ്രതികരിക്കുമെന്നു നിങ്ങൾക്കു നേരിൽക്കാണാം.’’

ന്ധന്ധഅങ്ങനെതന്നെ,’’ ഹോട്ടലുടമ പറഞ്ഞു. ന്ധന്ധനിങ്ങളുടെ ഭാര്യ നിങ്ങളോടു കോപിക്കുന്നില്ലെങ്കിൽ നിങ്ങളുടെ പശുവിന്‍റെ വിലയും കുതിരയുടെ വിലയും ആടിന്‍റെ വിലയും കോഴിയുടെ വിലയും നിങ്ങൾക്കു ഞാൻ നൽകാം. എന്നാൽ, ഭാര്യ നിങ്ങളോടു കോപിച്ചാൽ നിങ്ങൾ ജീവിതകാലം മുഴുവനും എന്‍റെ ഹോട്ടലിൽ ജോലി ചെയ്യണം.’’

അയാൾക്കു സ്വീകാര്യമായിരുന്നു ഈ നിർദേശം. അവർ രണ്ടുപേരുംകൂടി അയാളുടെ വീട്ടിലേക്കു തിരിച്ചു. വീട്ടിലെത്തി അയാൾ ഭാര്യയോടു പറഞ്ഞു: ന്ധന്ധഎടീ, ഞാൻ നമ്മുടെ പശുവിനെ വിറ്റ് ഒരു കുതിരയെ വാങ്ങി.’’

ന്ധന്ധഓ, അതു നല്ല കാര്യമാണല്ലോ,’’ ഭാര്യ പറഞ്ഞു. ന്ധന്ധഅങ്ങേക്കാണെങ്കിൽ നടക്കാൻ ബുദ്ധിമുട്ടുണ്ട്. അപ്പോൾ ഒരു കുതിരയുള്ളതു നല്ലതാണ്.’’


ന്ധന്ധപക്ഷേ, ഒരു പ്രശ്നം. ഞാൻ ആ കുതിരയെ വിറ്റ് ഒരാടിനെ വാങ്ങി,’’ അയാൾ പറഞ്ഞു.

ന്ധന്ധആടിനെ വാങ്ങിയെന്നോ? എത്ര നല്ല കാര്യം! നമുക്കിനി ആടു വളർത്തി ജീവിക്കാമല്ലോ,’’ ഭാര്യ പറഞ്ഞു.

ന്ധന്ധപക്ഷേ, ഞാൻ ആ ആടിനെയും വിറ്റു. പകരം ഒരു കോഴിപ്പിടയെ വാങ്ങി,’’ അയാൾ പറഞ്ഞു.

ന്ധന്ധഒരു കോഴിപ്പിടയെ കിട്ടിയിരുന്നെങ്കിലെന്നു ഞാൻ ആശിച്ചിരിക്കയായിരുന്നു,’’ ഭാര്യ പറഞ്ഞു. ന്ധന്ധഇനി കോഴിയെ വളർത്തി നമുക്കു ചെലവുകഴിയാമല്ലോ.’’

അപ്പോൾ അയാൾ വിക്കിവിക്കിപ്പറഞ്ഞു: ന്ധന്ധഎടീ, ഞാൻ കോഴിയെ കൊടുത്തു ഭക്ഷണം കഴിച്ചു.’’

ന്ധന്ധഓ, അതിനെന്താ? ഒരു കോഴിപ്പിടയുണ്ടായിട്ടും അങ്ങു വിശന്നിരിക്കുന്നതു ശരിയല്ലല്ലോ,’’ അവൾ പറഞ്ഞു. ന്ധന്ധഅങ്ങു കോഴിയെക്കൊടുത്തു ഭക്ഷണം കഴിച്ചതു നന്നായി. അങ്ങേക്ക് ആരോഗ്യവും മനഃസമാധാനവും ഉണ്ടെങ്കിൽ നമുക്കു വേണ്ടതെല്ലാം അങ്ങ് ഉണ്ടാക്കിക്കൊള്ളും.’’

ആ സ്ത്രീയുടെ മറുപടികൾ കേട്ട് അന്തിച്ചുനിൽക്കുകയായിരുന്നു ഹോട്ടലുടമ. പന്തയത്തിൽ തോറ്റ അയാൾ ആ സ്ത്രീയുടെ ഭർത്താവിനു പശുവിന്‍റെയും കുതിരയുടെയും ആടിന്‍റെയും കോഴിപ്പിടയുടെയും വില നൽകിയിട്ടാണു മടങ്ങിയത്. ഇതൊരു നേപ്പാളീസ് നാടോടിക്കഥയാണ്. ഇതൊരു കഥയായതുകൊണ്ട് ഇതിൽ യാഥാർഥ്യത്തിന്‍റെ അംശം കുറവായിരിക്കാം. ഭർത്താവിനോടു കലഹിക്കാത്ത ഭാര്യയെയോ ഭാര്യയോടു മുഖം കറുപ്പിക്കാത്ത ഭർത്താവിനെയോ നാം അധികം കണ്ടുവെന്നുവരില്ല. എന്നാൽ, ഭാര്യ നല്ലവളാണെങ്കിൽ ഭർത്താവിനോടു കലഹിക്കാതെ കഴിയാനും ഭർത്താവു നല്ലവനാണെങ്കിൽ ഭാര്യയോടു മുഖം കറുപ്പിക്കാതെ കഴിയാനും സാധിക്കും.

ഈ നാടോടിക്കഥയിലെ ഭാര്യ എല്ലാറ്റിന്‍റെയും നല്ല വശം കാണാനാണു ശ്രദ്ധിച്ചത്. ഭർത്താവിന്‍റെ പിടിപ്പുകേടു കണ്ടിട്ടും അവൾ ക്ഷോഭിച്ചില്ല. എന്നുമാത്രമല്ല, അതുവഴിയുണ്ടാകുന്ന ന·യിലേക്കാണ് അവളുടെ ദൃഷ്ടി പോയത്.

അവളുടെ ഭർത്താവാകട്ടെ അവളുടെ ന·യിൽ പൂർണമായി വിശ്വാസമർപ്പിച്ചു ജീവിച്ചയാളാണ്. തന്‍റെ ഭാഗത്തുനിന്ന് ഒരു വീഴ്ചയുണ്ടായാലും അവളുടെ ന·മൂലം അവൾ തന്നോടു ക്ഷമിക്കുമെന്ന് അയാൾക്ക് അറിയാമായിരുന്നു. ആ വിശ്വാസമാണ് അയാൾക്ക് അവളോടുണ്ടായിരുന്ന സ്നേഹത്തിന്‍റെ ആധാരം. ത·ൂലം, അക്കാര്യത്തെച്ചൊല്ലി ഹോട്ടലുടമയുമായി ഒരു പന്തയം വയ്ക്കുവാനുള്ള ധൈര്യംവരെ അയാൾക്കുണ്ടായി.

ഭാര്യാഭർത്താക്ക·ാർക്കിടയിൽ അഭിപ്രായവ്യത്യാസവും പിണക്കങ്ങളുമുണ്ടാവുക സ്വാഭാവികം മാത്രമാണ്. എന്നാൽ, ഇതൊരു ശീലമായി മാറ്റിയാൽ അതു കുടുംബജീവിതം തകർക്കുമെന്നു തീർച്ചയാണ്.

ഭർത്താവിനു പോരായ്മകളുണ്ടെങ്കിൽ അതു മനസിലാക്കുവാനും ആ പോരായ്മകൾക്കു പരിഹാരം കാണുവാനുമാണു ഭാര്യ ശ്രദ്ധിക്കേണ്ടത്. അതുപോലെതന്നെ, ഭാര്യയ്ക്കു പോരായ്മകളുണ്ടെങ്കിൽ ഭർത്താവ് അതു മനസിലാക്കി അതിനു പരിഹാരം കാണുവാൻ ശ്രമിക്കണം. അതിനു പകരം എപ്പോഴും പരസ്പരം മല്ലിട്ടുകൊണ്ടിരുന്നാൽ ജീവിതത്തിൽ എങ്ങനെയാണ് സമാധാനവും സന്തോഷവും ഉണ്ടാവുക?

പരസ്പരം മല്ലടിച്ചു ജയിച്ചു സന്തോഷിക്കാമെന്നായിരിക്കും പല ഭാര്യാഭർത്താക്ക·ാരും കരുതുന്നത്. എന്നാൽ, ഭാര്യയും ഭർത്താവും തമ്മിൽ ഏറ്റുമുട്ടിയാൽ ആർക്കെങ്കിലും വിജയമുണ്ടാവുമോ? അവർ രണ്ടുപേരും ഒരുപോലെ പരാജയപ്പെടില്ലേ? ഭാര്യാഭർത്തൃബന്ധത്തിൽ ഒരാൾക്കു വിജയവും മറ്റെയാൾക്കു പരാജയവും ഉണ്ടാവുക സാധ്യമല്ലല്ലോ. വിജയിക്കുകയാണെങ്കിൽ രണ്ടുപേരും ഒരുപോലെ വിജയിക്കണം. അല്ലെങ്കിൽ അവർ രണ്ടുപേരും ഒരുപോലെ പരാജയപ്പെടുകയായിരിക്കും ചെയ്യുക.

പലരും പലപ്പോഴും കരുതുന്നതിൽ കൂടുതൽ വിജയസാധ്യതയുള്ള രംഗമാണ് ഭാര്യാഭർത്തൃബന്ധം. എന്നാൽ, ഈ രംഗത്തു വിജയിക്കുവാൻ സാധിക്കുമെന്നു കരുതാത്തവർക്കെങ്ങനെ അതിൽ വിജയിക്കുവാൻ സാധിക്കും?
    
To send your comments, please clickhere