പാലക്കാട്: ഷൊർണൂരിൽ 30 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. ഒറ്റപ്പാലം തോട്ടക്കര സ്വദേശിയായ ഷഫീർ, സൗത്ത് പനമണ്ണ സ്വദേശിയായ വിനയൻ എന്നിവരാണ് ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് കഞ്ചാവുമായി പിടിയിലായത്.
റെയിൽവേ സ്റ്റേഷന് പിൻഭാഗത്തുള്ള ഗണേശ ഗിരി തെക്കേ റോഡിൽ വച്ചാണ് പ്രതികൾ പിടിയിലായത്. രണ്ട് വലിയ ട്രോളി ബാഗുകളുമായി സംശയാസ്പദമായ സാഹചര്യത്തിൽ ഇരുവരെയും കണ്ടതോടെ ഡാൻസാഫ് സംഘം പ്രതികളെ തടയുകയായിരുന്നു.
ഇതോടെ പ്രതികൾ ട്രോളി ബാഗ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് ഡാൻസാഫ് സംഘം പ്രതികളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്ലാസ്റ്റിക് കവറുകളിൽ നിറച്ച 30 കിലോഗ്രാം കഞ്ചാവ് ആണ് ബാഗുകളിൽ നിന്ന് കണ്ടെത്തിയത്.
ഒഡിഷയിൽ നിന്നും തീവണ്ടി മാർഗം ഷൊർണൂരിലെത്തിച്ചതാണ് കഞ്ചാവ്. ഇവിടെ നിന്ന് ലഹരിയുമായി തൃശൂരിലേക്ക് കടക്കാനായിരുന്നു ഇരുവരുടെയും പദ്ധതി. ഷഫീറും വിനയനും നിരവധി ലഹരി കേസുകളിൽ പ്രതികളാണെന്ന് പോലീസ് അറിയിച്ചു.
Tags : kerala police crime news palakkad shornur