x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സഹോദരിക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ അഞ്ചാം ക്ലാസുകാരി മുങ്ങിമരിച്ചു

വെബ് ഡെസ്ക്
Published: November 22, 2026 09:54 PM IST | Updated: November 22, 2026 09:54 PM IST

പ്രതീകാത്മക ചിത്രം

കോട്ടയം: സഹോദരിക്കൊപ്പം കൊടൂരാറ്റിൽ കുളിക്കാനിറങ്ങിയ അഞ്ചാം ക്ലാസുകാരി മുങ്ങിമരിച്ചു. മറിയപ്പള്ളി മുട്ടം കുരയ്ക്കാലാട്ടുചിറയിൽ വിനോദിന്‍റെയും സിനിയുടെയും മകൾ കെ.വി. ദേവപ്രിയ (10) ആണു മരിച്ചത്.

ഇന്ന് വൈകുന്നേരം അഞ്ചോടെ ചേച്ചി ദേവനന്ദയ്ക്കാപ്പം വീടിനു സമീപത്തെ കടവിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. വസ്ത്രങ്ങൾ കഴുകുന്നതിനിടെ ആമ്പൽ പൂവ് പറിക്കാൻ ശ്രമിച്ച ദേവപ്രിയ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു.

ദേവപ്രിയയെ കാണാതായതോടെ ദേവനന്ദ നിലവിളിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ അമ്മ സിനി ആറ്റിലേക്കു കയർ എറിഞ്ഞു നൽകി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ശബ്ദം കേട്ട് എത്തിയ നാട്ടുകാർ ഉടൻ ആറ്റിൽ തിരച്ചിൽ നടത്തി ദേവപ്രിയയെ പുറത്തെത്തിച്ച് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Tags : Drowned Bathing Sister Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up