x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​യ്യ​ന്നൂ​ര്‍ സി.​വി.​ധ​ന​രാ​ജ് വ​ധ​ക്കേ​സ്; വി​ധി 23ന്

വെബ് ഡെസ്‌ക്
Published: November 16, 2026 03:40 PM IST | Updated: November 16, 2026 03:40 PM IST

സി.​വി.​ധ​ന​രാ​ജ്

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ലെ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ സി.​വി.​ധ​ന​രാ​ജ് കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ 23ന് ​വി​ധി​പ​റ​യും. ത​ളി​പ്പ​റ​മ്പ് അ​ഡീ​ഷ​ണ​ൽ ജി​ല്ലാ കോ​ട​തി​യാ​ണ് കേ​സി​ൽ വി​ധി പ്ര​സ്താ​വി​ക്കു​ക. അ​ന്തി​മ വാ​ദം പൂ​ർ​ത്തി​യാ​യ​തോ​ടെ​യാ​ണ് കേ​സ് വി​ധി പ​റ​യാ​നാ​യി മാ​റ്റി​യ​ത്. 21 ആ​ർ​എ​സ്എ​സ്-​ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ.

2016 ജൂ​ലൈ 11നാ​ണ് സി​പി​എം ഏ​ഴി​മ​ല ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ധ​ന​രാ​ജ് കൊ​ല്ല​പ്പെ​ട്ട​ത്. വീ​ട്ടി​ലേ​ക്ക് ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്ന ധ​ന​രാ​ജി​നെ മൂ​ന്ന് ബൈ​ക്കു​ക​ളി​ലാ​യി പി​ന്തു​ട​ർ​ന്നെ​ത്തി​യ സം​ഘം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കേ​സി​ൽ ആ​കെ 21 പ്ര​തി​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ പ​ന്ത്ര​ണ്ടാം പ്ര​തി​യാ​യ ചൂ​ര​ക്കാ​ട് ബി​ജു ഒ​രു വ​ർ​ഷ​ത്തി​ന് ശേ​ഷം കൊ​ല്ല​പ്പെ​ട്ടു.

ധ​ന​രാ​ജി​ന്‍റെ ഭാ​ര്യ​യും അ​മ്മ​യും ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​ക്ഷി​ക​ളു​ടെ വി​സ്താ​രം നേ​ര​ത്തെ പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു. മു​ഴു​വ​ന്‍ പ്ര​തി​ക​ളേ​യും കോ​ട​തി നേ​രി​ട്ട് ചോ​ദ്യം ചെ​യ്തു. അ​ന്തി​മ വാ​ദം കൂ​ടി പൂ​ര്‍​ത്തി​യാ​യ​തോ​ടെ​യാ​ണ് കേ​സ് വി​ധി പ​റ​യാ​നാ​യി മാ​റ്റി​യ​ത്. ധ​ന​രാ​ജ് കൊ​ല്ല​പ്പെ​ട്ട അ​തേ ദി​വ​സം രാ​ത്രി​യി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന സി.​കെ. രാ​മ​ച​ന്ദ്ര​നും ഒ​രു സം​ഘം ആ​ളു​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Tags : Murder Case C.V.Dhanaraj DhanarajMurderCase CourtVerdict MurderCase Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up