സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാക്യഷ്ണന്
തിരുവനന്തപുരം: ജനങ്ങള്‍ക്ക് ജനപ്രതിനിധി സഭയില്‍ നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള കൂടിയാലോചനകള്‍ ആരംഭിച്ചതായി സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാക്യഷ്ണന്.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നിയമസഭാ ബാങ്ക്വറ്റ് ഹാളില്‍ സംഘടിപ്പിച്ച അഭിപ്രായ സ്വാതന്ത്ര്യവും ഫോര്‍ത്ത് എസ്റ്റേറ്റും : ഭാവിയിലേക്കുള്ള പുതിയ ചിന്താധാരകള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമപ്രവര്‍ത്തകരും നീതിന്യായ മേഖലയിലെ പ്രമുഖരുമായി ഇക്കാര്യം കൂടിയാലോചിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ജനപ്രതിനിധി സഭയില്‍ ചോദ്യം ചോദിക്കാന്‍ കഴിയുന്നത് പൗരാവകാശമാണ്.
അവരുടെ നേരിട്ടുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനുളള ബാധ്യത അധികൃതര്‍ക്കുണ്ട്. ഇക്കാര്യത്തില്‍ കേരള നിയമസഭ രാജ്യത്തിന് മാതൃകയാവുമെന്നും സ്പീക്കര്‍ പറഞ്ഞു.
Tags : Opportunity Public questions legislative assembly Speaker Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash