കൊച്ചി: എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന കോൺഗ്രസ് വിജയോത്സവ വേദിയിൽ താരമായി ഐദിൽ എന്ന നാലര വയസുകാരൻ.
വിജയോത്സവ വേദിയിൽ ത്രിവർണ പതാക വീശിയാണ് വടകരയിൽ നിന്നും ഐദിൽ എത്തിയത്. രാഹുൽ ഗാന്ധിയെ കാണണം സംസാരിക്കണം എന്ന ആഗ്രഹവുമായി എത്തിയ ഐദിലിന് നേതാവ് ചോക്ലേറ്റ് സമ്മാനമായി നൽകി.
ആർപ്പുവിളിച്ചം കൊടിയുയർത്തി കാട്ടിയും അണികളോളം തന്നെ ആവേശവും കുട്ടിത്താരം പങ്കുവെച്ചു. ഒന്നര വയസ്സുള്ളപ്പോൾ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലും കുഞ്ഞ് ഐദിൽ പങ്കെടുത്തിരുന്നു. ഐദിലിന്റെ പിതാവ് അജ്മൽ കോഴിക്കോട് വില്യാപള്ളിയിലെ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആണ്.
അംഗനവാടിയിൽ പഠിക്കുന്ന കുഞ്ഞ് ഒന്നര വയസ്സുള്ളപ്പോഴായിരുന്നു ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തത് എന്ന് പിതാവ് അജ്മൽ ദീപിക ഓൺലൈനിനോട് പറഞ്ഞു. ഇന്ന് രാവിലെ പത്തോടെയാണ് അജ്മലും ഐദിലും മറൈൻ ഡ്രൈവിൽ എത്തിയത്.
Tags : Baby Rahul gandh event congress