x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാട്ടാക്കടയിൽ മധ്യവയസ്കന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

തിരുവനന്തപുരം ബ്യൂറോ
Published: November 16, 2026 02:57 PM IST | Updated: November 16, 2026 02:57 PM IST

മരിച്ച ഗിരീഷ്

കാട്ടാക്കട: പുലിയൂർക്കോണം മാടച്ചിറയിൽ മധ്യവയസ്കന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. പ്രദേശവാസിയായ ഗിരീഷിനെയാണ് രാവിലെ വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാർ വിവരം കാട്ടാക്കട പൊലിസിൽ അറിയിക്കുകയായിരുന്നു.

പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മരണകാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണ്.
‌
കുടുംബവുമായി അകന്ന് കഴിയുകയായിരുന്നു ഗിരീഷ്. രണ്ട് പെൺമക്കളുണ്ട്. ഒരു മകൾ വീടിന് സമീപത്ത് തന്നെ താമസിക്കുന്നുണ്ട്. ഗിരീഷിന്‍റെ അമ്മയും വീടിനടുത്താണ് താമസം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകൂ.

Tags : PoliceCase Kattakkada Death Deadbody

Recent News

Corehub Up