x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിയമസഭാ തെരഞ്ഞെടുപ്പ്: ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ കേരളത്തിലെത്തി


Published: March 5, 2026 03:51 PM IST | Updated: March 5, 2026 03:58 PM IST

കൊച്ചി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ സംസ്ഥാനത്തെത്തി.

മൂന്ന് ദിവസത്തെ സന്ദർശന പരിപാടിയുടെ ഭാഗമായി കൊച്ചിയിലെത്തിയ അദ്ദേഹം എറണാകുളം ശിവക്ഷേത്രത്തിലും ഹനുമാൻ ക്ഷേത്രത്തിലും ദർശനം നടത്തും. സന്ദർശനത്തിന്‍റെ രണ്ടാം ദിനമായ വെള്ളിയാഴ്ച രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായും അദ്ദേഹം വിശദമായ ചർച്ചകൾ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.

സന്ദർശനത്തിന്‍റെ അവസാന ദിവസമായ ശനിയാഴ്ച സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായാണ് കൂടിക്കാഴ്ചകൾ ക്രമീകരിച്ചിരിക്കുന്നത്. അന്ന് രാവിലെ സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

കൂടാതെ ശനിയാഴ്ച കൊച്ചിയിൽവച്ച് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ വാർത്താ സമ്മേളനവും വിളിച്ചു ചേർത്തിട്ടുണ്ട്.

Tags : gyanesh kumar Chief Election Commissioner arrives

Recent News

Corehub Up