തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുൾപ്പെടെ കടുത്ത ജാതീയത തലപൊക്കുന്ന ആശങ്ക ജനിപ്പിക്കുന്ന വാർത്തകൾക്ക് നടുവിലാണ് നാമിന്നുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ഒരു സമൂഹമെന്ന നിലയിൽ കേരളം ആർജിച്ച മൂല്യങ്ങൾ കൈവശം വന്നോ എന്ന് പരിശോധിക്കേണ്ട ഘട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്കിൽ ഡോ. ബി.ആർ. അംബേദ്കർ ജന്മദിനാശംസകൾക്കിടയിലാണ് പിണറായി വിജയൻ തന്‍റെ ആശങ്കകൾ പ്രകടിപ്പിച്ചത്.
കണ്ണൂർ അഞ്ചരക്കണ്ടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലെ ബിഡിഎസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം അത്യന്തം വേദന ഉളവാക്കുന്നതാണ്. പുരോഗമന കേരളത്തിന് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയാത്ത വാർത്തകളാണ് നിതിൻ രാജിന്‍റെ മരണത്തെ തുടർന്ന് പുറത്തുവരുന്നത്.
കാമ്പസുകളുടെ ജാതി വിവേചനം നിയമം മൂലം അവസാനിപ്പിക്കാൻ രോഹിത് വെമുല ആക്ട് നടപ്പാക്കാൻ കേന്ദ്രം തയാറായിട്ടില്ല. പകരം കൊണ്ടുവന്ന യുജിസി മാർഗനിർദേശങ്ങൾ സുപ്രീംകോടതി മരവിപ്പിച്ചിരിക്കുകയാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Tags : Pinarayi Vijayan Kerala Student Death