x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ര​ണം നേ​ടാ​നു​ള്ള നാ​ട്യ​മാ​ണ് സി​പി​എ​മ്മി​നും കോ​ൺ​ഗ്ര​സി​നു​മെ​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ


Published: March 10, 2026 10:22 PM IST | Updated: March 10, 2026 10:22 PM IST

വൈ​ക്കം: സി​പി​എ​മ്മും കോ​ൺ​ഗ്ര​സും ര​ണ്ട​ല്ല ഒ​ന്നാ​ണെ​ന്നും ഭ​ര​ണ​ത്തി​നാ​യു​ള്ള നാ​ട്യ​മാ​ണ് ഇ​രു​പാ​ർ​ട്ടി​ക​ൾ​ക്കെ​ന്നും ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. വി​വി​ധ പാ​ർ​ട്ടി​ക​ളി​ൽ നി​ന്ന് ബി​ജെ​പി​യി​ലേ​ക്ക് വ​ന്ന നൂ​റോ​ളം പ്ര​വ​ർ​ത്ത​ക​രെ സ്വീ​ക​രി​ക്കു​ന്ന​തി​ന് വൈ​ക്കം ബോ​ട്ടു​ജെ​ട്ടി മൈ​താ​നി​യി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തു​ട​ർ​ന്ന് പ്ര​സം​ഗി​ച്ച കെ. ​അ​ജി​ത്ത് പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ത്തി​ൽ പ​രാ​തി ന​ൽ​കി ഏ​ഴു​മാ​സം ക​ഴി​ഞ്ഞി​ട്ടും നേ​തൃ​ത്വം പ​രി​ഹ​രി​ക്കാ​തി​രു​ന്ന​തു​കൊ​ണ്ടാ​ണ് താ​ൻ ബി​ജെ​പി​യി​ലേ​യ്ക്ക് പോ​യ​തെ​ന്നും സ​മാ​ന രീ​തി​യി​ലാ​ണ് വൈ​ക്ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ത്തു​നി​ന്ന് പ​ല​രും ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​തെ​ന്നും അ​ജി​ത്ത് കു​ട്ടി​ച്ചേ​ർ​ത്തു.

വൈ​ക്കം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​കെ. മ​ഹേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജെ​പി മേ​ഖ​ല പ്ര​ഭാ​രി എ​ൻ. ഹ​രി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലി​ജി​ൻ ലാ​ൽ, വൈ​ക്കം പ്ര​ഭാ​രി ശ്യാ​മ​ള എ​സ്. കു​ന്ദ​ർ, ബി​ജെ​പി സം​സ്ഥാ​ന വ​ക്താ​വ് റെ​ജി ലൂ​ക്കോ​സ്, ബി​ഡി​ജെ​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​പി. സെ​ൻ, ലാ​ൽ കൃ​ഷ്ണ​ൻ, പി.​ജി. ബി​ജു​കു​മാ​ർ, ലേ​ഖ അ​ശോ​ക​ൻ, പി.​ആ​ർ. സു​ഭാ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : kerala assembly election 2026 BJP Rajiv Chandrasekhar

Recent News

Corehub Up