x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്


Published: June 2, 2026 02:52 AM IST | Updated: June 2, 2026 02:52 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു ശേ​​​ഷം പി​​​രി​​​ഞ്ഞ നി​​​യ​​​മ​​​സ​​​ഭ ഇ​​​ന്നു വീ​​​ണ്ടും സ​​​മ്മേ​​​ളി​​​ക്കും. ഇ​​​ന്നു രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തി​​​ന് ഡെപ്യൂ​​​ട്ടി സ്പീ​​​ക്ക​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കും. കോ​​​ണ്‍​ഗ്ര​​​സി​​​ലെ ഷാ​​​നി​​​മോ​​​ൾ ഉ​​​സ്മാ​​​നും സി​​​പി​​​ഐ​​​യി​​​ലെ മു​​​ഹ​​​മ്മ​​​ദ് മൊ​​​ഹ്സി​​​നും ത​​​മ്മി​​​ലാ​​​ണ് മ​​​ത്സ​​​രം.

ച​​​ര​​​മോ​​​പ​​​ചാ​​​ര​​​വും ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ന​​​യ​​​പ്ര​​​ഖ്യാ​​​ന​​​ത്തി​​​ന്മേ​​​ലു​​​ള്ള ന​​​ന്ദി​​​പ്ര​​​മേ​​​യ ച​​​ർ​​​ച്ച​​​യും ഇ​​​ന്ന് ന​​​ട​​​ക്കും. വ്യാ​​​ഴാ​​​ഴ്ച വ​​​രെ​​​യാ​​​ണ് ന​​​ന്ദി​​​പ്ര​​​മേ​​​യ​​​ത്തി​​​ന്മേ​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ക്കു​​​ക.

ചോ​​​ദ്യോ​​​ത്ത​​​ര​​​വേ​​​ള ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഒ​​​ഴി​​​വാ​​​ക്കി​​​യെ​​​ങ്കി​​​ലും ശ്യൂ​​​ന്യവേ​​​ള​​​യി​​​ൽ പ്ര​​​തി​​​പ​​​ക്ഷം അ​​​ടി​​​ന്ത​​​ര പ്ര​​​മേ​​​യം കൊ​​​ണ്ടു​​​വ​​​ന്നാ​​​ൽ അ​​​ത് പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കെ​​​ടു​​​ക്കും.

19ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ആ​​​ദ്യ ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. 22, 23, 24 തീ​​​യ​​​തി​​​ക​​​ളി​​​ൽ ബ​​​ജ​​​റ്റി​​​ലു​​ള്ള ച​​​ർ​​​ച്ച ന​​​ട​​​ക്കും. തു​​​ട​​​ർ​​​ന്ന് 30ന് ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി സ​​​മ്മേ​​​ള​​​നം അ​​​വ​​​സാ​​​നി​​​ക്കും.

Tags : Deputy Speaker election Shanimol Usman

Recent News

Corehub Up