x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രൂരമായി വേട്ടയാടിയ ഒരുത്തനെയും വെറുതെ വിടരുത്; ഭീഷണി പ്രസംഗവുമായി മുഹമ്മദ് ഷിയാസ്


Published: May 8, 2026 05:26 PM IST | Updated: May 8, 2026 06:24 PM IST

കൊച്ചി: യുഡിഎഫ് അധികാരത്തില്‍ എത്തിയതിന് പിന്നാലെ പ്രതികാര നടപടികളുമായി മുന്നോട്ട് പോകുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് കൊച്ചി നിയുക്ത എംഎല്‍എ മുഹമ്മദ് ഷിയാസ്. എന്‍ജിഒ അസോസിയേഷന്‍ എറണാകുളം ജില്ലാ സമ്മേളനത്തിനിടെയാണ് മുഹമ്മദ് ഷിയാസിന്‍റെ ഭീഷണി പ്രസംഗം.

തങ്ങളെ ക്രൂരമായി വേട്ടയാടിയ ഒരുത്തനെയും വെറുതെ വിടരുതെന്നും അവരെ കണ്ണുനീര്‍ കുടിപ്പിക്കണം എന്നുമാണ് ഷിയാസ് പറയുന്നത്. കോണ്‍ഗ്രസ് അനുകൂല സംഘടനകളില്‍ പെട്ട ആളുകളെ ഏതെല്ലാം രീതിയിലാണോ ഉപദ്രവിക്കാന്‍ സാധിക്കുക ആ രീതിയിലെല്ലാം ഉപദ്രവിക്കുകയും അതിന് പുതിയ പരീക്ഷണങ്ങള്‍ കണ്ടെത്തുകയും അതില്‍ മാസികമായ ആനന്ദം കൊള്ളുകയും അത് പ്രകടിപ്പിക്കുകയും ഒക്കെ ചെയ്ത എത്രയോ ഇടതുപക്ഷ യൂണിയനുകളില്‍ പെട്ട ആളുകളെ നമുക്ക് കാണാന്‍ കഴിയും.

ഒരുത്തനെയും നമ്മള്‍ വെറുതെ വിടാന്‍ പാടില്ല. നമ്മള്‍ പത്തു വര്‍ഷം കൊണ്ട് കുടിച്ച കണ്ണുനീര്‍ ഒരു കൊല്ലം കൊണ്ട് അവരെ കൊണ്ട് കുടിപ്പിക്കണം. മനസിലായില്ലേ. അങ്ങനെയൊന്നും ആളുകളോട് ചെയ്യാന്‍ പാടില്ല. നമ്മളോടൊപ്പം നിന്ന് പല ആനുകൂല്യങ്ങളും പറ്റി അപ്പുറത്ത് പോയി മനപൂര്‍വ്വം നമ്മളെ ദ്രോഹിച്ച ആളുകളുണ്ട്, അവരെയൊക്കെ ഒന്നു നോക്കി വച്ചേക്കുക എന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

Tags : muhammad shiyas leave brutally speech

Recent News

Corehub Up