x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ഞാൻ അല്ലാതെ പിന്നെ ആര്''; തെരുവുനായയെ സൈക്കിൾ കൊണ്ട് നേരിട്ട് സഹോദരങ്ങൾക്ക് രക്ഷകനായി ജ്യേഷ്ഠൻ

വെബ് ഡെസ്ക്
Published: November 16, 2026 01:12 PM IST | Updated: November 16, 2026 01:12 PM IST

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ

മാഹി: മാഹി പള്ളൂരിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികൾക്ക് നേരെ പാഞ്ഞടുത്ത തെരുവുനായയെ സൈക്കിൾ ഉപയോഗിച്ച് നേരിട്ട് എട്ടു വയസ്സുകാരൻ. പള്ളൂർ ഇടയിൽ പീടികയിൽ ഷമീമ മഹലിലാണ് സംഭവം.

വീട്ടുമുറ്റത്ത് കുട്ടികൾ കളിക്കുന്നതിനിടെ അപ്രതീക്ഷിതമായിട്ടായിരുന്നു നായയുടെ ആക്രമണം. പെട്ടെന്നുള്ള നായയുടെ വരവിൽ കുട്ടികൾ പേടിച്ചെങ്കിലും ഒപ്പമുണ്ടായിരുന്ന എട്ടു വയസുകാരൻ ഒട്ടും പരിഭ്രാന്തി കാണിക്കാതെ സമയോചിതമായി ഇടപെടുകയായിരുന്നു.

ധൈര്യപൂർവ്വം തന്‍റെ സൈക്കിൾ മുന്നോട്ട് വെച്ച് നായയുടെ വഴി തടയുകയും, അതുവഴി സഹോദരങ്ങളെയും മറ്റ് കുട്ടികളെയും രക്ഷിക്കുകയും ചെയ്തു.

പിന്നീട് പന്തികേട് മനസിലാക്കി കുട്ടി സൈക്കിളിൽ നിന്ന് പിന്നിലേക്ക് ചാടി രക്ഷപ്പെടുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രദേശത്തെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞ ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടുകൂടി കുട്ടിയുടെ മനസാന്നിധ്യത്തെയും ധൈര്യത്തെയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്

Tags : StreetDog stray dog Attack

Recent News

Corehub Up