കൊച്ചി: പടക്കം വച്ച ചക്ക തിന്ന് ആന ചരിഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ആനക്കുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ഉന്നതിയിലെ പൊട്ടനാനിക്കൽ വീട്ടിൽ ശശീന്ദ്രൻ (65) ആണ് പിടിയിലായത്.
ചക്കയ്ക്കുള്ളിൽ സ്ഫോടക വസ്തു നിറച്ചു വന്യമൃഗങ്ങൾക്ക് ഇയാൾ ഭക്ഷണമായി നൽകിയെന്നു വനംവകുപ്പ് അധികൃതർ കണ്ടെത്തിയിരുന്നു. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. അതേസമയം, കൃഷിയിടത്തിൽ കടന്നുവന്ന് ആന ചത്തതിനു കർഷകനെ പ്രതിയാക്കുന്നതിൽ പ്രതിഷേധവുമായി കർഷക സംഘടനകൾ രംഗത്തുവന്നു. ഇതിനെതിരേ പ്രതിഷേധം നടത്തുമെന്നു രാഷ്ട്രീയ പാർട്ടികളും പറഞ്ഞു.
Tags : elephant death arrest explosive jackfruit