കൊച്ചി: സിനിമാ നിര്‍മാതാവിനെ അപമാനിച്ച ആലപ്പുഴ മുന്‍ ഡിവൈഎസ്പിക്കെതിരേ സ്വീകരിച്ച നടപടി അറിയിക്കണമെന്നു ഹൈക്കോടതി. നിര്‍മാതാവ് ഷീല കുര്യനെ ആലപ്പുഴ ഡിവൈഎസ്പിയായിരുന്ന മധു ബാബു അപമാനിച്ചെന്ന പരാതിയിന്മേലുള്ള നടപടി അറിയിക്കാനാണു ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യൻ നിര്‍ദേശിച്ചിരിക്കുന്നത്.
മധു ബാബു മോശമായി പെരുമാറിയ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ടു സംസ്ഥാന പോലീസ് മേധാവിക്കു പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് ഷീല നേരത്തേ കോടതിയെ സമീപിച്ചിരുന്നു. നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു. എന്നിട്ടും നടപടി ഉണ്ടായില്ലെന്നു ചൂണ്ടിക്കാട്ടി നല്കിയ കോടതിയലക്ഷ്യ ഹർജിയാണ് കഴിഞ്ഞദിവസം കോടതി പരിഗണിച്ചത്. 2025 ഫെബ്രുവരിയില്‍ സാമ്പത്തിക തട്ടിപ്പ് പരാതിയുമായെത്തിയ ഷീല കുര്യനെ മധു ബാബു അപമാനിച്ചെന്നാണു പരാതി.
Tags : High Court orders DySP case film producer