x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാര്‍ മാത്യു വട്ടക്കുഴിയുടെ ദീപ്തസ്മരണയില്‍ കാഞ്ഞിരപ്പള്ളി രൂപത


Published: November 21, 2025 02:22 AM IST | Updated: November 21, 2025 02:22 AM IST

കാ​ഞ്ഞി​ര​പ്പ​ള്ളി: രൂ​പ​ത​യു​ടെ ദ്വി​തീ​യ മെ​ത്രാ​നാ​യ മാ​ര്‍ മാ​ത്യു വ​ട്ട​ക്കു​ഴി​യു​ടെ ഒ​മ്പ​താം ച​ര​മ​വാ​ര്‍ഷി​കദി​ന​മാ​യ നാ​ളെ രൂ​പ​ത​യി​ലെ എ​ല്ലാ പ​ള്ളി​ക​ളി​ലും മാ​ർ മാ​ത്യു വ​ട്ട​ക്കു​ഴി അ​നു​സ്മ​ര​ണാ​ർ​ഥം വി​ശു​ദ്ധ കു​ർ​ബാ​ന​യും ഒ​പ്പീ​സും ന​ട​ക്കും.

കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡെ​മി​നി​ക്സ് ക​ത്തീ​ഡ്ര​ലി​ല്‍ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ര്‍ബാ​ന​യും തു​ട​ര്‍ന്ന് മാ​ർ മാ​ത്യു അ​റ​യ്ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ഒ​പ്പീ​സും ന​ട​ത്തും.

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ വ​ള​ര്‍ച്ച​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ വി​ശ്വാ​സ അ​ടി​ത്ത​റ ഉ​റ​പ്പി​ക്കു​ന്ന​തി​ല്‍ മാ​ര്‍ മാ​ത്യു വ​ട്ട​ക്കു​ഴി നി​സ്തു​ല പ​ങ്ക് വ​ഹി​ച്ചു. വി​ശ്വാ​സ ജീ​വി​ത​പ​രി​ശീ​ല​ന അ​ജ​പാ​ല​ന​ മേ​ഖ​ല​ക​ളി​ല്‍ ദീ​ര്‍ഘ​വീ​ക്ഷ​ണ​ത്തോ​ടെ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കു​ക​യും ജീ​വ​കാ​രു​ണ്യ, വി​ദ്യാ​ഭ്യാ​സ രം​ഗ​ങ്ങ​ളി​ല്‍ രൂ​പ​ത ന​ല്‍കി​യ സം​ഭാ​വ​ന​ക​ള്‍ക്ക് അ​മ​ര​ക്കാ​ര​നാ​യി​രി​ക്കു​ക​യും ചെ​യ്ത മേ​ല​ധ്യ​ക്ഷ​നാ​യി​രു​ന്നു മാ​ർ മാ​ത്യു വ​ട്ട​ക്കു​ഴി.

മാ​ർ മാ​ത്യു വ​ട്ട​ക്കു​ഴി അ​നു​സ്മ​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​ർ മാ​ത്യു വ​ട്ട​ക്കു​ഴി മെ​മ്മോ​റി​യ​ൽ കാ​റ്റ​ക്കെ​റ്റി​ക്ക​ൽ സി​മ്പോ​സി​യം നാ​ളെ രാ​വി​ലെ 9.30 മു​ത​ൽ പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തും.

രൂ​പ​ത വി​ശ്വാ​സജീ​വി​ത പ​രി​ശീ​ല​ന കേ​ന്ദ്രം - സു​വാ​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പ​ഠ​ന​ശി​ബി​ര​ത്തി​ൽ ഈ​ശോ​മി​ശി​ഹാ​യു​ടെ മ​നു​ഷ്യാ​വ​താ​ര മ​ഹാ​ജൂ​ബി​ലി വ​ർ​ഷം, നി​ത്യ​ജീ​വ​നി​ലു​ള്ള പ്ര​ത്യാ​ശ എ​ന്നി​വ​യെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള വി​ഷ​യാ​വ​ത​ര​ണം ന​ട​ത്ത​പ്പെ​ടും. വി​വി​ധ ത​ല​ങ്ങ​ളി​ൽനി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പ​ഠ​ന​ശി​ബി​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും.

Tags : Kanjirapally Diocese Mar Mathew Vattakkuzhi memory of Mar Mathew Vattakkuzhi

Recent News

Corehub Up