x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​സ്റ്റ​റു​ക​ളി​ല്‍ മാ​സ് ഡ​യ​ലോ​ഗു​ക​ള്‍ കു​റ​യു​ന്നു


Published: March 26, 2026 02:18 AM IST | Updated: March 26, 2026 02:18 AM IST

കോ​​​ഴി​​​ക്കോ​​​ട്: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് കാ​​​ല​​​ത്ത് പോ​​​സ്റ്റ​​​റു​​​ക​​​ളി​​​ലെ മാ​​​സ് ഡ​​​യ​​​ലോ​​​ഗു​​​ക​​​ള്‍ അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​കു​​​ന്നു. പോ​​​സ്റ്റ​​​റു​​​ക​​​ളും ഫ്‌​​​ള​​​ക്‌​​​സു​​​ക​​​ളും അ​​​ടി​​​ച്ച് പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​നേ​​​ക്കാ​​​ള്‍ സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ ക​​​ത്തി​​​ക്കാ​​​നാ​​​ണ് സ്ഥാ​​​നാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് താ​​​ത്പ​​​ര്യം.

മു​​​ന്‍​പ​​​ത്തേ​​​തു​​​പോ​​​ലെ​​ത​​​ന്നെ വി​​​ക​​​സ​​​ന നാ​​​യ​​​ക​​​ന്‍, നാ​​​ടി​​​ന്‍റെ നാ​​​യ​​​ക​​​ൻ, മാ​​​റ്റ​​​ത്തി​​​നൊ​​​പ്പം തു​​​ട​​​ങ്ങി​​​യ സാ​​​ദാ ഡ​​​യ​​​ലോ​​​ഗു​​​ക​​​ള്‍ മാ​​​ത്ര​​​മേ ഇ​​​ത്ത​​​വ​​​ണ​​​യും പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്‍റെ തു​​​ട​​​ക്ക​​​ത്തി​​​ല്‍ കാ​​​ണാ​​​നു​​​ള്ളൂ. കൂ​​​ടു​​​ത​​​ല്‍ ഇ​​​ന്ന​​​വേ​​​ഷ​​​നൊ​​​ന്നും പോ​​​സ്റ്റ​​​ര്‍ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ല്‍ ​ഇ​​​ല്ലെ​​​ന്ന് മു​​​ന്ന​​​ണി സ്ഥാ​​​നാ​​​ര്‍​ഥി​​​ക​​​ളും സ​​​മ്മ​​​തി​​​ക്കു​​​ന്നു.​

ചു​​​വരെ​​​ഴു​​​ത്തി​​​നൊ​​​ന്നും ഇ​​​പ്പോ​​​ള്‍ ആ​​​ളെ കി​​​ട്ടാ​​​നി​​​ല്ലാ​​​ത്ത അ​​​വ​​​സ്ഥ​​​യാ​​​ണ്. സി​​​റ്റിം​​​ഗ് എം​​​എ​​​ല്‍​എ​​​മാ​​​ര്‍ത​​​ന്നെ മി​​​ക്ക​​​യി​​​ട​​​ത്തും മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ വി​​​മ​​​ര്‍​ശ​​​നം എ​​​ല്‍​ക്കേ​​​ണ്ടി​​​വ​​​രു​​​ന്ന​​​ത് ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്കാ​​​ണ്. പ​​​ഴ​​​യ പോ​​​സ്റ്റ​​​ര്‍ പൊ​​​ടി ത​​​ട്ടി​​​യെ​​​ടു​​​ത്താ​​​ണ് പ്ര​​​ചാ​​​ര​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​ക്ഷേ​​​പം.

പോ​​​സ്റ്റ​​​റു​​​ക​​​ള്‍ പ​​​ല​​​തും അ​​​ടി​​​ച്ചു​​​വ​​​യ്ക്കു​​​ക​​​യ​​​ല്ലാ​​​തെ ഒ​​​ട്ടി​​​ക്കാ​​​ത്ത അ​​​വ​​​സ്ഥ പ​​​ല​​​യി​​​ട​​​ത്തും ഉ​​​ണ്ടാ​​​കാ​​​റു​​​ണ്ടെ​​​ന്ന് സ്ഥാ​​​നാ​​​ര്‍​ഥി​​​ക​​​ള്‍ പ​​​റ​​​യു​​​ന്നു.​ സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ​​​വ​​​ഴി​​​യാ​​​കു​​​മ്പോ​​​ള്‍ ആ ​​​പ്ര​​​ശ്‌​​​നം ഉ​​​ദി​​​ക്കു​​​ന്നി​​​ല്ല. അ​​​തേ​​​സ​​​മ​​​യം, ഒ​​​രോ സ്ഥാ​​​നാ​​​ര്‍​ഥി​​​യും വാ​​​ട്ട്‌​​​സ്ആ​​​പ്പ് ഗ്രൂ​​​പ്പു​​​ക​​​ള്‍ ഉ​​​ണ്ടാ​​​ക്കി​​​യും സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ​​​ വ​​​ഴി​​​യും അ​​​ണി​​​ക​​​ളെ​​​ക്കൊ​​​ണ്ട് പ്ര​​​ചാ​​​ര​​​ണം കൊ​​​ഴു​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്.

സ​​​ക​​​ല​​​തും ആ​​​ർ​​​ട്ടി​​​ഫി​​​ഷൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സി​​​ലേ​​​ക്ക് (എ​​​ഐ) മാ​​​റി​​​യ കാ​​​ല​​​ത്ത് മാ​​​റി​​​ച്ചി​​​ന്തി​​​ക്കാ​​​ൻ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളും നി​​​ർ​​​ബ​​​ന്ധി​​​ത​​​രാ​​​കു​​​ക​​​യാ​​​ണ്. എ​​​ഐ സാ​​​ധ്യ​​​ത ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പാ​​​ണി​​​ത്. വീ​​​ഡി​​​യോ​​​ക​​​ളും റീ​​​ലു​​​ക​​​ളും പ്ര​​​ത്യേ​​​ക പാ​​​ക്കേ​​​ജി​​​ൽ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ ചെ​​​യ്തു​​​കൊ​​​ടു​​​ക്കു​​​ന്നു​​​ണ്ട്.​ ഓ​​​രോ പ്രാ​​​യ​​​ക്കാ​​​രെ​​​യും സ്വാ​​​ധീ​​​നി​​​ക്കു​​​ന്ന പ്ര​​​ത്യേ​​​കം റീ​​​ലു​​​ക​​​ളു​​​മു​​​ണ്ട്.

യു​​​വ​​​വോ​​​ട്ട​​​ർ​​​മാ​​​രെ​​​യാ​​​ണ് കൂ​​​ടു​​​ത​​​ലും റീ​​​ലു​​​ക​​​ൾ വ​​​ഴി ഉ​​​ന്ന​​​മി​​​ടു​​​ന്ന​​​ത്. ഇ​​​തി​​​നൊ​​​ക്കെ പു​​​റ​​​മെ പ്രാ​​​ദേ​​​ശി​​​ക ചാ​​​ന​​​ലു​​​ക​​​ളും ഓ​​​ൺ​​​ലൈ​​​ൻ ചാ​​​ന​​​ലു​​​ക​​​ളും വ​​​ഴി​​​യും പ്ര​​​ചാ​​​ര​​​ണം കൊ​​​ഴു​​​ക്കു​​​ന്നു​​​ണ്ട്. സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി സ​​​ന്ദേ​​​ശം അ​​​യ​​​യ്ക്കു​​​ന്ന സം​​​വി​​​ധാ​​​ന​​​വു​​​മു​​​ണ്ട്.

Tags : dialogues Mass posters lacking Kerala Assembly Election Niyama Sabha Election

Recent News

Corehub Up