x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ദാ​പു​ര​ത്ത് വ​ൻ ക​വ​ർ​ച്ച; ക​ട​യു​ടെ ഷ​ട്ട​ർ ത​ക​ർ​ത്ത് 92 ഐ​ഫോ​ണു​ക​ൾ ക​വ​ർ​ന്നു

വെബ് ഡെസ്ക്
Published: August 29, 2026 03:22 PM IST | Updated: August 29, 2026 03:22 PM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് നാ​ദാ​പു​ര​ത്ത് വ​ൻ ക​വ​ർ​ച്ച. വി​ല്യാ​പ്പി​ള്ളി സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മൊ​ബൈ​ൽ ക​ട​യി​ൽ നി​ന്ന് 92 ഐ​ഫോ​ണു​ക​ൾ മോ​ഷ്ടി​ച്ചു. വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​ട​യു​ടെ ഷ​ട്ട​ർ ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ന്ന സം​ഘം ഐ​ഫോ​ണു​ക​ൾ മാ​ത്ര​മാ​ണ് ക​വ​ർ​ന്ന​ത്. ഏ​ക​ദേ​ശം 80 ല​ക്ഷം രൂ​പ​യു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ളാ​ണ് മോ​ഷ്ടി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ ക​ട തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു​ക​ട​ന്ന ഉ​ട​ൻ ത​ന്നെ ക​ട​യ്ക്കു​ള്ളി​ലെ സി​സി​ടി​വി കാ​മ​റ​ക​ൾ തി​രി​ച്ചു വ​ച്ചി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സും ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഒ​ന്നി​ല​ധി​കം പേ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് മോ​ഷ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Deepika BreakingNews MobilePhone

Recent News

Corehub Up