x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആന്ധ്രയിൽ ട്രെയിൻ യാത്രയ്ക്കിടെ കാണാതായ വൈദികൻ മരിച്ച നിലയിൽ


Published: March 26, 2026 12:41 PM IST | Updated: March 26, 2026 12:41 PM IST

ദിബ്രുഗഡ്: ആന്ധ്രാപ്രദേശിൽ ട്രെയിൻ യാത്രയ്ക്കിടെ കാണാതായ മലയാളി വൈദികൻ മരിച്ച നിലയിൽ. ദിബ്രുഗഡ് രൂപതാംഗമായ ഫാ. ജോസഫ് മൂലനെയാണ് (91) റെയിൽവേ ട്രാക്കിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.

ചൊവ്വാഴ്ച ദിബ്രുഗഡിൽ നിന്ന് എറണാകുളത്തേക്കുള്ള വിവേക് ​​എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഫാ. ജോസഫ് മൂലനെ കാണാതായത്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, അദ്ദേഹത്തെ അവസാനമായി കണ്ടത് രാത്രി 10:30 ന് രാജമുന്ദ്രി റെയിൽവേ സ്റ്റേഷനിലാണ്.

അദ്ദേഹത്തിന്‍റെ തിരോധാനത്തിനു പിന്നാലെ രൂപത നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ആർപിഎഫിന്‍റെ നേതൃത്വത്തിൽ തിരച്ചിലും നടത്തിയിരുന്നു. ഒടുവിൽ ആന്ധ്രയിലെ ഏലൂരിലെ ഒരു റെയിൽവേ ട്രാക്കിന് സമീപമാണ് അദ്ദേഹത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്. യാത്രയ്ക്കിടെ അബദ്ധത്തിൽ ട്രെയിനിൽ നിന്ന് വീണതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം, ഫാ. ജോസഫ് മൂലന്‍റെ അപ്രതീക്ഷിത വിയോഗം രൂപതയ്ക്കും കുടുംബത്തിനും നികത്താനാകാത്ത നഷ്ടമാണെന്ന് ദിബ്രുഗഡ് ബിഷപ്പ് ആൽബർട്ട് ഹെമ്രോം പ്രസ്താവനയിൽ അറിയിച്ചു.

Tags : Missing Priest Dead Andhra Pradesh Train

Recent News

Corehub Up