കൊച്ചി: സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസിൽ നടൻ ബോബി കുര്യനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. രണ്ടു ദിവസം മുമ്പായിരുന്നു എസ്ഐടിയുടെ ചോദ്യം ചെയ്യൽ.
കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ രഞ്ജിത്തിനെ ഒളിവിൽ പോകാൻ ബോബി സഹായിച്ചു എന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. എന്നാൽ കേസിനെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ബോബി കുര്യൻ നൽകിയ മൊഴി.
രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തപ്പോഴാണ് താൻ വിവരമറിയുന്നതെന്നും ബോബി വ്യക്തമാക്കി. എന്നാൽ ബോബിയുടെ ഈ മൊഴി പൂർണമായി വിശ്വാസത്തിലെടുക്കാത്ത അന്വേഷണസംഘം നടനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. രഞ്ജിത്തിനും ബോബിക്കുമൊപ്പം കാറിലുണ്ടായിരുന്ന സഹസംവിധായക ശാലിനിയെ പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു.