x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൈംഗികാതിക്രമ കേസ്: എളമക്കര ഗ്രേഡ് എസ്‌ഐ അറസ്റ്റില്‍

കൊച്ചി ബ്യൂറോ
Published: May 11, 2026 12:09 PM IST | Updated: May 11, 2026 12:09 PM IST

കൊച്ചി: പരാതി നല്‍കാന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ എളമക്കര പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ മുജീബ് റഹ്മാന്‍ അറസ്റ്റില്‍. ലൈംഗികാതിക്രമ കേസിലും യുവ ഡോക്ടറില്‍ നിന്നും പണം തട്ടിയ കേസിലുമാണ് എസ്‌ഐ അറസ്റ്റിലായത്.

പരാതി നല്‍കിയ യുവതിയെ ലൈംഗികാവശ്യത്തിനായി സമീപിക്കുകയും സഹകരിച്ചില്ലെങ്കില്‍ ലഹരി കേസില്‍ കുടുക്കുമെന്ന് എസ്‌ഐ ഭീഷണിപ്പെടുത്തിയിരുന്നു. പണം നല്‍കിയില്ലെങ്കില്‍ ലഹരി കേസില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ് ഒരു യുവ ഡോക്ടറെയും ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.

വ്യാപക പരാതികള്‍ ഉയര്‍ന്നതോടെ കഴിഞ്ഞ ദിവസം മുജീബ് റഹ്മാനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേസ് എടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. സംഭവത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടന്നു വരികയാണ്.

Tags : Sexual assault case Elamakkara Police arrest

Recent News

Corehub Up