x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ അ​ക്ര​മി​ച്ച കേ​സ്: എ​സ്എ​ഫ്ഐ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി​ടി​യി​ൽ


Published: May 31, 2026 01:36 PM IST | Updated: May 31, 2026 01:36 PM IST

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ൽ റെ​യ്ഡ് ന​ട​ത്തി മ​ട​ങ്ങി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ അ​ക്ര​മി​ച്ച കേ​സി​ൽ എ​സ്എ​ഫ്ഐ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജ​യ് വി​മ​ൽ പി​ടി​യി​ൽ. വീ​ട്ടി​ൽ ക​യ​റി​യാ​ണ് പോ​ലീ​സ് വി​ജ​യ് വി​മ​ലി​നെ പി​ടി​കൂ​ടി​യ​ത്.

ഇ​തോ​ടെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 26 ആ​യി. അ​ഞ്ചു​തെ​ങ്ങ്‌ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം കൂ​ടി​യാ​ണ് വി​ജ​യ് വി​മ​ൽ. കേ​ര​ളാ സ​ർ​വ​ക​ലാ​ശാ​ലാ യൂ​ണി​യ​ൻ മു​ൻ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യി​രു​ന്നു വി​ജ​യ് വി​മ​ൽ.

ഇ​തി​നി​ടെ എ​സ്എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റി​നെ അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് എ​സ്എ​ഫ്ഐ. എ​സ്എ​ഫ്ഐ ഇ​ന്ന് ക​മ്മീ​ഷ​ണ‍​ർ ഓ​ഫീ​സി​ലേ​യ്ക്ക് മാ​ർ​ച്ച് ന​ട​ത്തും.

അ​റ​സ്റ്റി​ലാ​യ വി​ജ​യ് വി​മ​ൽ സം​ഘ​ർ​ത്തി​ൽ പ​ങ്കാ​ളി​യാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് എ​സ്എ​ഫ്ഐ നി​ല​പാ​ട്. അ​ധ്യ​യ​ന​വ​ർ​ഷം ആ​രം​ഭി​ക്കാ​നി​രി​ക്കെ നേ​താ​ക്ക​ളെ അ​ക​ത്തി​ടാ​നു​ള്ള ശ്ര​മ​മാ​ണ് പൊ​ലീ​സ് ന​ട​ത്തു​ന്ന​തെ​ന്നും എ​സ്എ​ഫ്ഐ ആ​രോ​പി​ച്ചു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ് ആ​സൂ​ത്ര​ണ​ത്തോ​ടെ​യു​ള്ള രാ​ഷ്ട്രീ​യ ആ​ക്ര​മ​ണ​മെ​ന്ന് കോ​ട​തി നേ​ര​ത്തെ നീ​രീ​ക്ഷി​ച്ചി​രു​ന്നു. ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ത്തി​ന് നേ​രെ​യു​ള്ള വെ​ല്ലു​വി​ളി​യാ​ണി​തെ​ന്നും കോ​ട​തി പ​റ​ഞ്ഞി​രു​ന്നു. ജാ​മ്യാ​പേ​ക്ഷ​ക​ൾ ത​ള്ളി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​ലാ​യി​രു​ന്നു തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.

Tags : sfi thiruvananthapuram vijay vimal arrested ed officials attacked case

Recent News

Corehub Up