പുതുപ്പള്ളി ബസ് സ്റ്റാൻഡിന് സമീപം സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകൾ.
കോട്ടയം: ഷാഫി പറമ്പിൽ എംപിക്ക് അഭിവാദ്യമർപ്പിച്ച് പുതുപ്പള്ളിയിൽ ഫ്ലെക്സ് ബോർഡുകൾ. കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് പുതുപ്പള്ളി ബസ് സ്റ്റാൻഡിന് സമീപം ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കൊപ്പം ഷാഫി പറമ്പിൽ നിൽക്കുന്ന ചിത്രവും കൈപ്പത്തി ചിഹ്നവും ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പേരും ബോർഡിലുണ്ട്.
ഉമ്മൻചാണ്ടി സ്കൂൾ ഓഫ് പൊളിറ്റിക്സ്, ജനഹൃദയങ്ങൾ കീഴടക്കി ഇനിയും മുന്നോട്ട് എന്ന വാചകവും ഫ്ലെക്സിൽ ഇടംപിടിച്ചിട്ടുണ്ട്. ഷാഫി പറമ്പിലിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്തെത്തിയതിനു പിന്നാലെ ചാണ്ടി ഉമ്മനും മറിയ ഉമ്മനും പ്രതികരണവുമായി എത്തിയിരുന്നു.
തങ്ങളുടെ കുടുംബത്തിന് പ്രയാസങ്ങൾ നേരിട്ട ഘട്ടത്തിൽ ഒപ്പം നിന്ന വ്യക്തിയാണ് രാജ്മോഹൻ ഉണ്ണിത്താനെന്നായിരുന്നു കുടുംബത്തിന്റെ പ്രതികരണം. ഈ രാഷ്ട്രീയ വിവാദങ്ങൾക്കിടെയാണ് ഷാഫി പറമ്പിലിന് പിന്തുണയറിയിച്ചുള്ള ഫ്ലെക്സ് ബോർഡുകൾ പുതുപ്പള്ളിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
Tags : FlexBoards OommenChandy Congress KeralaPolitics CongressPolitics