പരവൂര്‍: വേനലവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് തിരുവനന്തപുരത്തുനിന്ന് വേളാങ്കണ്ണിയിലേക്കു പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്തുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. മേയ് മാസത്തിലെ മൂന്ന് ബുധനാഴ്ചകളിലായി തിരുവനന്തപുരം നോര്‍ത്തില്‍ (കൊച്ചുവേളി) നിന്ന് വേളാങ്കണ്ണിയിലേക്കും തിരിച്ചു വ്യാഴാഴ്ചകളില്‍ വേളാങ്കണ്ണിയില്‍നിന്ന് തിരുവനന്തപുരത്തേക്കുമാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരം നോര്‍ത്ത് - വേളാങ്കണ്ണി എക്സ്പ്രസ് സ്പെഷല്‍ (06031) മേയ് 13, 20, 27 തീയതികളില്‍ (ബുധനാഴ്ച) രാവിലെ 11ന് തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് പുറപ്പെടും. പിറ്റേന്നു പുലര്‍ച്ചെ മൂന്നിന് ട്രെയിന്‍ വേളാങ്കണ്ണിയില്‍ എത്തും. കൊല്ലം (12.30), പുനലൂര്‍ (1.40), ചെങ്കോട്ട (4.50), തെങ്കാശി (5.15) എന്നിങ്ങനെയാണ് പ്രധാന സ്റ്റേഷനുകളിലെ സമയക്രമം. തിരികെയുള്ള വേളാങ്കണ്ണി - തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസ് സ്പെഷല്‍ (06032) മേയ് 14, 21, 28 (വ്യാഴം) തീയതികളില്‍ ഉച്ചയ്ക്ക് 12.45ന് വേളാങ്കണ്ണിയില്‍നിന്ന് പുറപ്പെടും. പിറ്റേന്നു പുലര്‍ച്ചെ 5.45ന് ട്രെയിന്‍ തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. ഈ ട്രെയിന്‍ പുലര്‍ച്ചെ 1.05 ന് പുനലൂരിലും 2.35 ന് കൊല്ലത്തും എത്തും.
വേളാങ്കണ്ണി തീര്‍ഥാടകര്‍ക്കും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും ഈ പ്രത്യേക സര്‍വീസ് വലിയ ആശ്വാസമാകുമെന്നാണ് റെയില്‍വേ അധികൃതരുടെ വിലയിരുത്തല്‍.
Tags : Special train Velankanni Punalur Shengotta