x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ക്ക​വ​യ​ലി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം; ത​ട​യാ​നെ​ത്തി​യ യു​വാ​വി​ന്‍റെ കൈ ​ത​ല്ലി​യൊ​ടി​ച്ചു


Published: March 30, 2026 09:00 PM IST | Updated: March 30, 2026 09:00 PM IST

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് വി​ദ്യാ​ർ​ഥി​ക​ളെ ആ​ക്ര​മി​ക്കു​ന്ന​ത് ത​ട​യാ​നെ​ത്തി​യ യു​വാ​വി​ന്‍റെ കൈ ​ത​ല്ലി​യൊ​ടി​ച്ചു. പു​തു​പ്പാ​ടി കാ​ക്ക​വ​യ​ലി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കാ​ക്ക​വ​യ​ല്‍ വ​ട്ട​പ്പ​റ​മ്പി​ല്‍ നി​ഷാ​ദ്(40) ആ​ണ് ന​ടു​റോ​ഡി​ല്‍ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ബ​സ് കാ​ത്തു​നി​ന്ന കു​ട്ടി​ക​ള്‍​ക്ക് നേ​രെ​യാ​ണ് നി​ഷാ​ദ് ആ​ദ്യം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. കു​ട്ടി​ക​ൾ​ക്ക് നേ​രെ പ്ര​തി തൂ​മ്പ വീ​ശു​ക​യാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ട് കു​ട്ടി​ക​ളി​ല്‍ ഒ​രാ​ളു​ടെ ര​ക്ഷി​താ​വാ​യ ചാ​മ​പ്പു​റാ​യി​ല്‍ റ​ഷീ​ദ് സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

ഇ​തോ​ടെ റ​ഷീ​ദി​ന് നേ​രെ പ്ര​തി തൂ​മ്പ വീ​ശി. ത​ല​യ്ക്ക് നേ​രെ വീ​ശി​യ തൂ​മ്പ ത​ട​യു​ന്ന​തി​നി​ടെ​യാ​ണ് റ​ഷീ​ദി​ന്‍റെ ഇ​ട​ത് കൈ​യ്ക്ക് പൊ​ട്ട​ലേ​റ്റ​ത്. തു​ട​ർ​ന്ന് നാ​ട്ടു​കാ​രെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നി​ഷാ​ദി​നും വീ​ണ് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ‌

പി​ന്നാ​ലെ നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ചേ​ര്‍​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടി താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി നി​ഷാ​ദി​നെ കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ‌

നേ​ര​ത്തെ വി​ദേ​ശ​ത്താ​യി​രു​ന്ന പ്ര​തി ല​ഹ​രി​ക്ക് അ​ടി​മ​യാ​യി​രു​ന്നു​വെ​ന്നും ല​ഹ​രി​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന​യാ​ളാ​ണെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

 

Tags : kerala police crime news calicut

Recent News

Corehub Up