x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ട്ടൂ​രി​ല്‍ നി​ന്നും വൈ​റ്റി​ല​യി​ലേ​ക്ക് മ​ര​ണ​പ്പാ​ച്ചി​ല്‍; വി​ര​ണ്ടോ​ടി​യ പോ​ത്തി​നെ പി​ടി​കൂ​ടി


Published: April 11, 2026 07:01 PM IST | Updated: April 11, 2026 07:01 PM IST

കൊ​ച്ചി: എ​റ​ണാ​കു​ളം നെ​ട്ടൂ​ർ മാ​ർ​ക്ക​റ്റി​ൽ ക​ശാ​പ്പി​നാ​യി എ​ത്തി​ച്ച പോ​ത്ത് വി​ര​ണ്ടോ​ടി. നെ​ട്ടൂ​രി​ല്‍ നി​ന്നും വി​ര​ണ്ടോ​ടി​യ പോ​ത്ത് പ്ര​ധാ​ന ഹൈ​വേ​യി​ലൂ​ടെ വൈ​റ്റി​ല വ​രെ​യാ​ണ് ഓ​ടി​യ​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം.

വാ​ഹ​ന​ങ്ങ​ള്‍ സു​ര​ക്ഷി​ത​മാ​യി വ​ഴി​മാ​റി പോ​യ​തി​നാ​ല്‍ വ​ലി​യ അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​യി. തി​ര​ക്കേ​റി​യ സ​മ​യ​ത്ത് പോ​ത്ത് വി​ര​ണ്ടോ​ടി​യ​ത് ഭീ​തി പ​ര​ത്തി. വൈ​റ്റി​ല തൈ​ക്കു​ട​ത്തി​ന് അ​ടു​ത്തു​ള്ള വീ​ട്ടി​ലേ​ക്കാ​ണ് പോ​ത്ത് ഓ​ടി​ക്ക​യ​റി​യ​ത്.

ഗേ​റ്റ് തു​റ​ന്നു​കി​ട​ന്ന വീ​ട്ടി​ലെ വാ​ട്ട​ര്‍ ടാ​ങ്കി​നു​ള്ളി​ൽ പോ​ത്ത് വീ​ഴു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ​യെ​ത്തി​യ ഉ​ട​മ​ക​ള്‍ തു​ട​ര്‍​ന്ന് പോ​ത്തി​നെ ക​യ​റി​ട്ട് വ​ലി​ച്ചു ക​യ​റ്റി. പോ​ത്തി​നെ പി​ടി​ച്ചു കെ​ട്ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഉ​ട​മ​ക​ളി​ലൊ​രാ​ളു​ടെ കൈ​യ്ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു.

 

Tags : kochi buffalo nettoor vyttilla

Recent News

Corehub Up