x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പരീക്ഷ എഴുതാനാകുമോ? കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ ഹര്‍ജി ബുധനാഴ്ച പരിഗണിക്കും

കൊച്ചി ബ്യൂറോ
Published: November 10, 2026 11:31 AM IST | Updated: November 10, 2026 11:31 AM IST

കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ നിരാഹാര സമരം

കൊച്ചി: പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കാലടി സംസ്‌കൃത സര്‍വകലാശാലയിലെ സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നാളെ പരിഗണിക്കും. നാളെ വാദം കേട്ട് തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.

ഒക്ടോബര്‍ 30ന് സിംഗിള്‍ ബെഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഈ ഉത്തരവ് റദ്ദാക്കി. തുടര്‍ന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ചു. സിംഗിള്‍ ബെഞ്ചിനോട് തന്നെ ഹര്‍ജി കേട്ട് തീര്‍പ്പാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ ഉത്തരവാണെങ്കില്‍ പ്രത്യേക പരീക്ഷയ്ക്കുള്ള അനുമതി നല്‍കും.

തങ്ങള്‍ക്ക് മതിയായ ഹാജര്‍ നിലയുണ്ടെന്നും സസ്‌പെന്‍ഷന്‍ കാലയളവിലെ ഹാജര്‍ മാത്രമാണ് ഇല്ലാത്തതെന്നും വിദ്യാര്‍ഥികള്‍ പുതിയ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് മതിയായ ഹാജര്‍ നില ഇല്ലെന്ന വാദത്തെ തുടര്‍ന്നായിരുന്നു ഡിവിഷന്‍ ബെഞ്ച് പരീക്ഷ എഴുതാനുള്ള അനുമതി റദ്ദാക്കിയത്.

Tags : KaladyUniversity Petition Students HighCourt

Recent News

Corehub Up