x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തീ​ര്‍​ഥാ​ട​കസം​ഘം സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് ര​ണ്ടു സ്ത്രീ​ക​ള്‍ മ​രി​ച്ചു


Published: May 18, 2026 04:06 AM IST | Updated: May 18, 2026 04:06 AM IST

പാ​ലാ: കൊ​ല്ലൂ​ര്‍ മൂ​കാം​ബി​കാ ദ​ര്‍​ശ​ന​ത്തി​ന് പാ​ലാ​യി​ല്‍നി​ന്നു പോ​യ സം​ഘ​ത്തി​ലെ ര​ണ്ട് സ്ത്രീ​ക​ള്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.
പാ​ലാ മു​ണ്ടാ​ങ്ക​ല്‍ പ​യ​പ്പാ​ര്‍ പ​ടി​ഞ്ഞാ​റേ​നെ​ല്ലി​ത്താ​ന​ത്ത് ജ്യോ​തി ബി​ജു (42), അ​ന്ത്യാ​ളം പ​യ​പ്പാ​ര്‍ കീ​ച്ചേ​രി​ല്‍ ആ​ര്യ അ​നൂ​പ് (35) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ജ്യോ​തി​യു​ടെ അ​മ്മ പാ​ലാ പോ​ണാ​ട് പൂ​ത​ക്കു​ഴി മു​ണ്ട​യ്ക്ക​ല്‍ മി​നി വേ​ണു​ഗോ​പാ​ല്‍ (65), മ​ക​ന്‍ ജ്യോ​തി​സ് (38), ആ​ര്യ​യു​ടെ മ​ക​ന്‍ അ​യാ​ന്‍ (നാ​ല്) എ​ന്നി​വ​ര്‍​ക്കാ​ണു പ​രി​ക്കു​പ​റ്റി​യ​ത്.

പ​രി​ക്കു​പ​റ്റി​യ​വ​രെ കു​ന്ദാപു​ര ആ​ദ​ര്‍​ശ ഹോ​സ്പി​റ്റ​ലി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്കു​ശേ​ഷം മം​ഗ​ലാ​പു​രം മ​ണി​പ്പാ​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു മാ​റ്റി. അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച ജ്യോ​തി, ആ​ര്യ എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ കു​ന്ദ​ാപു​ര ആ​ദ​ര്‍​ശ ഹോ​സ്പി​റ്റ​ല്‍ മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. കു​ന്ദാപു​ര​യ്ക്ക് സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

മൂ​കാം​ബി​ക ദ​ര്‍​ശ​നം ക​ഴി​ഞ്ഞ് കു​ട​ജാ​ദ്രി സ​ന്ദ​ര്‍​ശി​ച്ച് മ​ട​ങ്ങു​ക​യാ​യി​രു​ന്ന എ​ട്ടം​ഗ സം​ഘം സ​ഞ്ച​രി​ച്ച ജീ​പ്പി​ല്‍ എ​തി​രെ തെ​റ്റാ​യ ദി​ശ​യി​ല്‍ എ​ത്തി​യ ലോ​റി ഇ​ടി​ച്ചാ​ണ് അ​പ​ക​ടം. ലോ​റി ഇ​ടി​ച്ച് ജീ​പ്പ് മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തത്തുട​ര്‍​ന്ന് ലോ​റി ഡ്രൈ​വ​ര്‍ ഓ​ടി ര​ക്ഷ​പെ​ട്ടു.

ബി​ജു ആ​ണ് ജ്യോ​തി​യു​ടെ ഭ​ര്‍​ത്താ​വ്. മ​ക്ക​ള്‍: ല​ക്ഷ്മി​പ്രി​യ (നേ​ഴ്സ് ആ​ന്ധ്ര), ദേ​വ​പ്രി​യ (നേ​ഴ്സിം​ഗ് വി​ദ്യാ​ര്‍​ഥി ച​ങ്ങ​നാ​ശേ​രി), അ​വ​ന്തി​ക (വി​ദ്യാ​ര്‍​ഥി, പ്ര​വി​ത്താ​നം സെ​ന്റ് മൈ​ക്കി​ള്‍​സ് എ​ച്ച്എ​സ്എ​സ്). ആ​ര്യ കോ​ട്ട​യം കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​ണ്. ഭ​ര്‍​ത്താ​വ് അ​നൂ​പ്. മ​ക​ള്‍: അ​വ​നി (ഒ​ന്ന്). പാ​ലാ​യി​ലെ സ്വ​കാ​ര്യ ടൂ​ര്‍ ഓ​പ്പ​റേ​റ്റിം​ഗ് ഏ​ജ​ന്‍​സി ഏ​ര്‍​പ്പെ​ടു​ത്തി​യ ആ​റ് ബ​സു​ക​ളി​ല്‍ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് വി​വി​ധ ക​ര​യോ​ഗ​ങ്ങ​ളി​ല്‍ നി​ന്നു നി​ന്നു​ള്ള സം​ഘം യാ​ത്ര തി​രി​ച്ച​ത്.

ക്ഷേ​ത്ര ദ​ര്‍​ശ​ന​ത്തി​നു ശേ​ഷം നാ​ട്ടി​ലേ​ക്കു തി​രി​ക്കും മു​ന്‍​പ് യാ​ത്രാ​സം​ഘ​ത്തി​ലെ നാ​ല്‍​പ്പ​തോ​ളം പേ​ര്‍ ഇ​ന്ന​ലെ രാ​വി​ലെ അ​ഞ്ച് ജീ​പ്പു​ക​ളി​ലാ​ണ് കു​ട​ജാ​ദ്രി സ​ന്ദ​ര്‍​ശി​ക്കാ​ന്‍ പു​റ​പ്പെ​ട്ട​ത്. സ​ന്ദ​ര്‍​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ സം​ഘ​ത്തി​ന്‍റെ ഏ​റ്റ​വും പി​ന്നി​ല്‍ സ​ഞ്ച​രി​ച്ച ജീ​പ്പാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

Tags : Two women die accident involving pilgrim group

Recent News

Corehub Up