x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​മ​ത്ത് പോ​ലും ബി​ജെ​പി​ക്ക് ജ​യി​ക്കാ​ൻ സാ​ധി​ക്കി​ല്ല; ഇ​ത്ത​വ​ണ​യും അ​വ​ർ അ​ക്കൗ​ണ്ട് തു​റ​ക്കി​ല്ല: വി.​ഡി. സ​തീ​ശ​ൻ


Published: March 20, 2026 06:15 PM IST | Updated: March 20, 2026 06:57 PM IST

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി കേ​ര​ള​ത്തി​ൽ ഇ​ത്ത​വ​ണ​യും അ​ക്കൗ​ണ്ട് തു​റ​ക്കി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. നേ​മ​ത്ത് പോ​ലും അ​വ​ർ ജ​യി​ക്കി​ല്ലെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു സ​തീ​ശ​ന്‍റെ പ്ര​തി​ക​ര​ണം.

പാ​ല​ക്കാ​ട് ബി​ജെ​പി​യെ ജ​യി​പ്പി​ക്കാ​ൻ സി​പി​എം ഡീ​ലു​ണ്ടെ​ന്നും സ​തീ​ശ​ൻ ആ​രോ​പി​ച്ചു. ദു​ർ​ബ​ല​നാ​യ ആ​ളെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​ത് ഡീ​ലി​ന്‍റെ ഭാ​ഗ​മാ​ണ്. പ​ക​രം 10 സീ​റ്റി​ൽ ബി​ജെ​പി, സി​പി​എ​മ്മി​നെ സ​ഹാ​യി​ക്കു​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. ‌

യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ വെ​റും മൂ​ന്ന് മാ​സ​ത്തി​ന​കം പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​മെ​ന്നും സ​തീ​ശ​ൻ ഉ​റ​പ്പ് ന​ൽ​കി. കേ​ര​ള​ത്തെ ഇ​ന്ത്യ​യി​ലെ ഒ​ന്നാ​മ​ത്തെ സം​സ്ഥാ​ന​മാ​ക്കി മാ​റ്റാ​നു​ള്ള വ്യ​ക്ത​മാ​യ പ​ദ്ധ​തി​ക​ൾ യു​ഡി​എ​ഫി​ന്‍റെ പ​ക്ക​ലു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്ത്രീ​ക​ൾ​ക്ക് ബ​സു​ക​ളി​ൽ സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്കു​മെ​ന്ന​താ​ണ് പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ പ്ര​ധാ​ന വാ​ഗ്ദാ​ന​ങ്ങ​ളി​ലൊ​ന്ന്. കെ​എ​സ്ആ​ർ​ടി​സി​ക്ക് സ​ർ​ക്കാ​ർ സ​ബ്‌​സി​ഡി ന​ൽ​കി അ​തി​നെ ശ​ക്തി​പ്പെ​ടു​ത്തും. കി​ഫ്ബി​യു​ടെ എ​ല്ലാ ക​ണ​ക്കു​ക​ളും ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി.

സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ യാ​തൊ​രു ത​ർ​ക്ക​വു​മി​ല്ലാ​തെ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 92 പേ​രെ പ്ര​ഖ്യാ​പി​ക്കാ​ൻ സാ​ധി​ച്ച​ത് യു​ഡി​എ​ഫി​ന്‍റെ ഐ​ക്യ​ത്തി​ന് തെ​ളി​വാ​ണെ​ന്ന് അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. എ​ൽ​ഡി​എ​ഫി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ പി​ന്തു​ണ പോ​ലും നി​ല​വി​ൽ യു​ഡി​എ​ഫി​നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

Tags : assembly election kerala vd satheesan against bjp cpm

Recent News

Corehub Up