മൂവാറ്റുപുഴ: ഇറ്റലിയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്കുവേണ്ടി വീസ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മൂവാറ്റുപുഴ സ്വദേശിനിയുടെ അഞ്ചു ലക്ഷം തട്ടിയെടുത്ത കേസില്‍ പ്രധാന പ്രതി പിടിയില്‍.
ബംഗളൂരു ജ്ഞാനഹള്ളി വിനായക നഗര്‍ അപാര്‍ട്ട്മെന്റ് തേര്‍ഡ് ക്രോസില്‍ ജോസ് ഫ്രാന്‍സിസി (42)നെയാണ് മൂവാറ്റുപുഴ ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഒരു വര്‍ഷത്തിലേറെയായി ഒളിവിലായിരുന്ന പ്രതിയെ ബംഗളൂരുവിൽനിന്നാണ് അറസ്റ്റ് ചെയ്തത്. സമാന തട്ടിപ്പുകള്‍ വേറെയും നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരുന്നു.
ഇയാള്‍ പ്രോട്ടോ ടാലന്റ് ഹയറിംഗ് സര്‍വീസ് എന്ന പേരില്‍ മുമ്പ് ബംഗളൂരില്‍ സ്ഥാപനം നടത്തിയിരുന്നു.
Tags : Visa fraud arrested Jose Francis Arrested Main accused arrested Italy Supermarket