x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​സാ​ഫ് 2026: സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​നു ര​ജി​സ്ട്രേ​ഷ​ൻ ക്ഷ​ണി​ച്ചു


Published: February 6, 2026 10:44 PM IST | Updated: February 6, 2026 10:44 PM IST

തൃ​​​​ശൂ​​​​ര്‍: തൊ​​​​ഴി​​​​ല​​​​ധി​​​​ഷ്ഠി​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളു​​​​ടെ ആ​​​​ദ്യ സം​​​​സ്ഥാ​​​​ന ക​​​​ലോ​​​​ത്സ​​​​വം -വി​​​​സാ​​​​ഫ് 2026ന് ​​​​ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​നു​​​​ക​​​​ള്‍ ക്ഷ​​​​ണി​​​​ച്ചു. മാ​​​​ര്‍​ച്ച് 28 മു​​​​ത​​​​ല്‍ 31 വ​​​​രെ​​​​യാ​​​​ണു ക​​​​ലോ​​​​ത്സ​​​​വം.

പ്ല​​​​സ്ടു​​​​വി​​​​നു ശേ​​​​ഷം തൊ​​​​ഴി​​​​ല​​​​ധി​​​​ഷ്ഠി​​​​ത സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ പ​​​​ഠി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍​ക്കു പ​​​​ങ്കെ​​​​ടു​​​​ക്കാം. സ്റ്റേ​​​ജ്, സ്റ്റേ​​​​ജി​​​​ത​​​​ര വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​യി ലോ​​​​ക​​​​മെ​​​​മ്പാ​​​​ടു​​​​മു​​​​ള്ള 25 വ​​​​യ​​​​സി​​​​ല്‍ താ​​​​ഴെ​​​​യു​​​​ള്ള വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കു നേ​​​​രി​​​​ട്ടും ഓ​​​​ണ്‍​ലൈ​​​​നാ​​​​യും പ​​​​ങ്കെ​​​​ടു​​​​ക്കാം.

ഗ്രാ​​​​ഫി​​​​ക്‌​​​​സി​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ല്‍ ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍, പൗ​​​​ര​​​​പ്ര​​​​മു​​​​ഖ​​​​ർ, അ​​​​ധ്യാ​​​​പ​​​​ക​​​​ര്‍, വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​രു​​​​ള്‍​പ്പെ​​​​ടു​​​​ന്ന വി​​​​പു​​​​ല​​​​മാ​​​​യ സം​​​​ഘാ​​​​ട​​​​ക സ​​​​മി​​​​തി​​​​യാ​​​​ണു പ​​​​രി​​​​പാ​​​​ടി​​​​ക​​​​ള്‍​ക്കു നേ​​​​തൃ​​​​ത്വം ന​​​​ല്‍​കു​​​​ന്ന​​​​ത്.

ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​നു​​​​ള്ള അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി മാ​​​​ര്‍​ച്ച് 24. വി​​​​ശ​​​​ദ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍​ക്ക് www.visaf.in എ​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റ് സ​​​​ന്ദ​​​​ര്‍​ശി​​​​ക്കാം. പ്ര​​​​ഫ. വി.​​​​എ. വ​​​​ര്‍​ഗീ​​​​സ്, ഡോ. ​​​​എം.​​​​എ​​​​ന്‍. വി​​​​ന​​​​യ​​​​കു​​​​മാ​​​​ർ, വി.​​​​യു. സു​​​​രേ​​​​ന്ദ്ര​​​​ന്‍, ചെ​​​​റി​​​​യാ​​​​ച്ച​​​​ന്‍ ആ​​​​ന്‍റ​​​​ണി നെ​​​​ല്ലി​​​​ശേ​​​​രി, ബി​​​​ജു ലാ​​​​സ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍ വാ​​​​ര്‍​ത്താ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

Tags : youth festival Visaf 2026 Registration invited

Recent News

Corehub Up