x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ഹ്റു​വി​യ​ന്‍ സോ​ഷ്യ​ലി​സ്റ്റ്

മു​​​​​ല്ല​​​​​പ്പ​​​​​ള്ളി രാ​​​​​മ​​​​​ച​​​​​ന്ദ്ര​​​​​ന്‍ (കെ​​​​​പി​​​​​സി​​​​​സി മു​​​​​ന്‍ പ്ര​​​​​സി​​​​​ഡ​​​​ന്‍റ്)
Published: March 4, 2026 02:07 AM IST | Updated: March 4, 2026 02:07 AM IST

രാ​​​​​ജ്യം ക​​​​​ണ്ട മി​​​​​ക​​​​​ച്ച പാ​​​​​ര്‍​ല​​​​​മെ​​​​​ന്‍റേ​​​​​റി​​​​​യ​​​​​ന്മാ​​​​​രി​​​​​ല്‍ ഒ​​​​​രാ​​​​​ളെ​​​​​യാ​​​​​ണ് ഞാ​​​​​ന്‍ ഉ​​​​​ണ്ണി​​​​​യേ​​​​​ട്ട​​​​​ന്‍ എ​​​​​ന്നു വി​​​​​ളി​​​​​ക്കു​​​​​ന്ന കെ.​​​​​പി. ഉ​​​​​ണ്ണി​​​​​ക്കൃ​​​ഷ്ണ​​​ന്‍റെ വി​​​​​യോ​​​​​ഗ​​​​​ത്തോ​​​​​ടെ ന​​​​​ഷ്‌​​​ട​​​മാ​​​​​കു​​​​​ന്ന​​​​​ത്. എ​​​​​ന്നും നെ​​​​​ഹ്റു​​​വി​​​​​യ​​​​​ന്‍ സോ​​​​​ഷ്യ​​​​​ലി​​​​​സ്റ്റ് ആ​​​​​ശ​​​​​യ​​​​​ങ്ങ​​​​​ളു​​​​​ടെ വ​​​​​ക്താ​​​​​വും അ​​​​​നു​​​​​യാ​​​​​യി​​​​​യും ആ​​​​​യി​​​​​രു​​​​​ന്നു അ​​​​​ദ്ദേ​​​​​ഹം. രാ​​​​​ഷ്‌​​​ട്രീ​​​യ​​​​​ത്തി​​​​​ല്‍ ഒ​​​​​ന്നി​​​​​ച്ചും എ​​​​​തി​​​​​രാ​​​​​ളി​​​​​ക​​​​​ളാ​​​​​യും പ്ര​​​​​വ​​​​​ര്‍​ത്തി​​​​​ച്ചി​​​​​ട്ടു​​​​​ണ്ടെ​​​​​ങ്കി​​​​​ലും ക​​​​​ക്ഷി​​​രാ​​​ഷ്‌​​​ട്രീ​​​യ​​​​​ത്തി​​​​​നു​​​​​മ​​​​​പ്പു​​​​​റ​​​​​മു​​​​​ള്ള ആ​​​​​ത്മ​​​​​ബ​​​​​ന്ധം ഞ​​​​​ങ്ങ​​​​​ള്‍​ക്കു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. മ​​​​​ദ്രാ​​​​​സ് ക്രി​​​​​സ്ത്യ​​​​​ന്‍ കോ​​​​​ള​​​​​ജി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ദ്ദേ​​​​​ഹം പ​​​​​ഠി​​​​​ച്ച​​​​​ത്. പ​​​​​ഠി​​​​​ച്ചി​​​​​റ​​​​​ങ്ങു​​​​​ന്ന​​​​​വ​​​​​രെ ‘ജെ​​​​​ന്‍റി​​​ല്‍മാ​​​​​ന്‍ ഫ്രം ​​​​​മ​​​​​ദ്രാ​​​​​സ് ക്രി​​​​​സ്ത്യ​​​​​ന്‍ കോ​​​​​ള​​​​​ജ്’ എ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു വി​​​​​ളി​​​​​ച്ചു​​​പോ​​​​​ന്ന​​​​​ത്. ഉ​​​​​ണ്ണി​​​​​യേ​​​​​ട്ട​​​​​നെ സം​​​​​ബ​​​​​ന്ധി​​​​​ച്ചി​​​​​ട​​​​​ത്തോ​​​​​ളം ആ ​​​​​വി​​​​​ശേ​​​​​ഷ​​​​​ണം അ​​​​​ര്‍ഥ​​​പൂ​​​​​ര്‍​ണ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. വ​​​​​ട​​​​​ക​​​​​ര​​​​​യി​​​​​ല്‍ ലോ​​​​​ക്‌​​​​​സ​​​​​ഭ​​​​​യി​​​​​ലേ​​​ക്ക് ഞ​​​​​ങ്ങ​​​​​ള്‍ പ​​​​​ര​​​​​സ്പ​​​​​രം ഏ​​​​​റ്റു​​​മു​​​​​ട്ടി​​​​​യ​​​​​പ്പോ​​​​​ള്‍ മ​​​​​ദ്രാ​​​​​സ് ക്രി​​​​​സ്ത്യ​​​​​ന്‍ കോ​​​​​ള​​​​​ജി​​​​​ല്‍നി​​​​​ന്നു​​​​​ള്ള ജെ​​​​​ന്‍റി​​​​​ല്‍​മാ​​​​​നെ​​​​​യാ​​​​​ണ് ക​​​​​ണ്ട​​​​​ത്.

പ​​​​​ത്ര​​​​​പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ക​​​​​ന്‍ എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ലും ഡ​​​​​ല്‍​ഹി കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ച്ച് പ്ര​​​​​വ​​​​​ര്‍​ത്തി​​​​​ച്ചു വ​​​​​രു​​​​​ന്ന കോ​​​​​ണ്‍​ഗ്ര​​​​​സ് പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ക​​​​​ന്‍ എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ലും കെ.​​​​​പി. ഉ​​​​​ണ്ണി​​​​​കൃ​​​​​ഷ്ണ​​​​​നെ അ​​​​​റി​​​​​യാ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​ദ്ദേ​​​​​ഹ​​​​​വു​​​​​മാ​​​​​യി കൂ​​​​​ടു​​​​​ത​​​​​ല്‍ അ​​​​​ടു​​​​​ത്ത് ഇ​​​​​ട​​​​​പ​​​​​ഴ​​​​​കു​​​​​ന്ന​​​​​ത് 1971ലെ ​​​​​ലോ​​​​​ക്‌​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പുവേ​​​​​ള​​​​​യി​​​​​ലാ​​​​​ണ്. വ​​​​​ട​​​​​ക​​​​​ര​​​​​യി​​​​​ല്‍ ലീ​​​​​ലാ ദാ​​​​​മോ​​​​​ദ​​​​​ര മേ​​​​​നോ​​​​​നെ സ്ഥാ​​​​​നാ​​​​​ര്‍​ഥി​​​​​യാ​​​​​ക്കാ​​​​​നാ​​​​​യി​​​​​രു​​​​​ന്നു കെ​​​​​പി​​​​​സി​​​​​സി തീ​​​​​രു​​​​​മാ​​​​​നം. സ്ഥാ​​​​​നാ​​​​​ര്‍​ഥി പ്ര​​​​​ഖ്യാ​​​​​പ​​​​​നം ഉ​​​​​ണ്ടാ​​​​​യി​​​​​ല്ലെ​​​​​ങ്കി​​​​​ലും വ​​​​​ട​​​​​ക​​​​​ര​​​​​യി​​​​​ല്‍ ലീ​​​​​ലാ ദാ​​​​​മോ​​​​​ദ​​​​​ര മേ​​​​​നോ​​​​​ന്‍ ത​​​​​ന്നെ​​​​​യാ​​​​​യി​​​​​രി​​​​​ക്കും എ​​​​​ന്നു​​​​​റ​​​​​പ്പാ​​​​​യി​​​​​രു​​​​​ന്നു. കോ​​​​​ണ്‍​ഗ്ര​​​​​സ് പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ക​​​​​രാ​​​​​യ ഞ​​​​​ങ്ങ​​​​​ള്‍ ചു​​​​​മ​​​​​രെ​​​​​ഴു​​​​​ത്തു​​​​​ള്‍​പ്പ​​​​​ടെ​​​​​യു​​​​​ള്ള പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​വും ആ​​​​​രം​​​​​ഭി​​​​​ച്ചി​​​​​രു​​​​​ന്നു. ഇ​​​​​തി​​​​​നി​​​​​ടെ​​​​​യാ​​​​​ണ് ആ​​​​​രാ​​​​​ധ്യ​​​​​യാ​​​​​യ ഇ​​​​​ന്ദി​​​​​ര ഗാ​​​​​ന്ധി വ​​​​​ട​​​​​ക​​​​​ര​​​​​യി​​​​​ലെ സ്ഥാ​​​​​നാ​​​​​ര്‍​ഥി​​​​​യാ​​​​​യി കെ.​​​​​പി. ഉ​​​​​ണ്ണി​​​​​ക്കൃ​​​ഷ്ണ​​​​​നെ നി​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​ത്. ചി​​​​​ല​​​​​ര്‍​ക്ക് ഇ​​​​​തി​​​​​ല്‍ ക​​​​​ടു​​​​​ത്ത അ​​​​​തൃ​​​​​പ്തി​​​​​യു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ലും പാ​​​​​ര്‍​ട്ടി​​​​​യു​​​​​ടെ തീ​​​​​രു​​​​​മാ​​​​​ന​​​​​മാ​​​​​ണ് അ​​​​​ന്നും ഇ​​​​​ന്നും എ​​​​​ന്നും എ​​​ന്‍റെ​​​​​യും തീ​​​​​രു​​​​​മാ​​​​​നം.

വ​​​​​ട​​​​​ക​​​​​ര​​​​​യി​​​​​ല്‍ സ്ഥാ​​​​​നാ​​​​​ര്‍​ഥി​​​​​യാ​​​​​യി എ​​​​​ത്തി​​​​​യ ഉ​​​​​ണ്ണി​​​​​യേ​​​​​ട്ട​​​​​നൊ​​​​​പ്പ​​​​​മു​​​​​ള്ള തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളി​​​​​ല്‍ ഞാ​​​​​നും സ​​​​​ജീ​​​​​വ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ആ ​​​​​ബ​​​​​ന്ധം പി​​​​​ന്നീ​​​​​ട് വ​​​​​ള​​​​​ര്‍​ന്നു. ന​​​​​ല്ല വാ​​​​​യ​​​​​ന​​​​​ക്കാ​​​​​ര​​​​​ന്‍കൂ​​​​​ടി​​​​​യാ​​​​​യി​​​​​രു​​​​​ന്ന അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന് വി​​​​​പു​​​​​ല​​​​​മാ​​​​​യ പു​​​​​സ്ത​​​​​ക​​​ശേ​​​​​ഖ​​​​​ര​​​​​വും ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. കോ​​​​​ഴി​​​​​ക്കോ​​​​​ട് പ​​​​​ന്നി​​​​​യ​​​​​ങ്ക​​​​​ര​​​​​യി​​​​​ലെ വീ​​​​​ട്ടി​​​​​ല്‍ അ​​​​​ദ്ദേ​​​​​ഹ​​​​​മു​​​​​ണ്ടാ​​​​​കു​​​​​മ്പോ​​​​​ള്‍ വി​​​​​ളി​​​​​ക്കും. ഞാ​​​​​നും എ. ​​​​​സു​​​​​ജ​​​​​ന​​​​​പാ​​​​​ലും സി.​​​​​എ​​​​​ച്ച്. ഹ​​​​​രി​​​​​ദാ​​​​​സും വി. ​​​​​രാ​​​​​ജ​​​​​ഗോ​​​​​പാ​​​​​ലു​​​​​മ​​​​​ട​​​​​ങ്ങു​​​​​ന്ന സം​​​​​ഘ​​​​​വു​​​​​മാ​​​​​യി അ​​​​​ദ്ദേ​​​​​ഹം മ​​​​​ണി​​​​​ക്കൂ​​​​​റു​​​​​ക​​​​​ളോ​​​​​ളം സം​​​​​സാ​​​​​രി​​​​​ക്കും. രാ​​​ഷ്‌​​​ട്രീ​​​​​യ​​​​​വും സാ​​​​​ഹി​​​​​ത്യ​​​​​വും സ​​​​​മ​​​​​കാ​​​​​ലി​​​​​ക സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളു​​​​​മെ​​​​​ല്ലാം ച​​​​​ര്‍​ച്ച​​​​​യാ​​​​​കും. എ​​​​​ല്ലാ കാ​​​​​ര്യ​​​​​ങ്ങ​​​​​ളെ​​​ക്കു​​​​​റി​​​​​ച്ചും ആ​​​​​ഴ​​​​​ത്തി​​​​​ലു​​​​​ള്ള അ​​​​​റി​​​​​വും വി​​​​​ശാ​​​​​ല​​​​​മാ​​​​​യ കാ​​​​​ഴ്ച​​​​​പ്പാ​​​​​ടു​​​​​ക​​​​​ളു​​​​​മു​​​​​ള്ള വ്യ​​​​​ക്തി​​​​​ത്വ​​​​​ത്തി​​​​​നു​​​​​ട​​​​​മ​​​​​യാ​​​​​യി​​​​​രു​​​​​ന്നു കെ.​​​​​പി. ഉ​​​​​ണ്ണി​​​​​കൃഷ്ണ​​​​​ന്‍.

അ​​​​​ടി​​​​​യ​​​​​ന്ത​​​​​രാ​​​​​വ​​​​​സ്ഥ കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ല്‍ കോ​​​​​ണ്‍​ഗ്ര​​​​​സ് വി​​​​​ട്ട കെ.​​​​​പി. ഉ​​​​​ണ്ണി​​​​​കൃ​​​​​ഷ്ണ​​​​​ന്‍ കോ​​​​​ണ്‍​ഗ്ര​​​​​സ് (യു)​​​​​വി​​​​​ലാ​​​​​യി. തു​​​​​ട​​​​​ര്‍​ന്ന് 1980ല്‍ ​​​​​വ​​​​​ന്ന ലോ​​​​​ക്‌​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ല്‍ ഇ​​​​​ട​​​​​തുപ​​​​​ക്ഷ​​​​​ത്തി​​​​​ന്‍റെ പി​​​​​ന്തു​​​​​ണ​​​​​യോ​​​​​ടെ വ​​​​​ട​​​​​ക​​​​​ര​​​​​യി​​​​​ല്‍ത്ത​​​​​ന്നെ മ​​​​​ത്സ​​​​​രി​​​​​ക്കാ​​​​​നി​​​​​റ​​​​​ങ്ങി. അ​​​​​ന്ന് ഞാ​​​​​ന്‍ യൂ​​​​​ത്ത് കോ​​​​​ണ്‍​ഗ്ര​​​​​സ് (ഐ)​​​​​സം​​​​​സ്ഥാ​​​​​ന പ്ര​​​​​സി​​​​​ഡ​​​​​ന്‍റാ​​​​​ണ്. വ​​​​​ട​​​​​ക​​​​​ര​​​​​യി​​​​​ലെ സ്ഥാ​​​​​നാ​​​​​ര്‍​ഥിയെ സം​​​​​ബ​​​​​ന്ധി​​​​​ച്ച് കെ​​​​​പി​​​​​സി​​​​​സി ചി​​​​​ല പേ​​​​​രു​​​​​ക​​​​​ള്‍ എ​​​​​ഐ​​​​​സി​​​​​സി​​​​​ക്ക് സ​​​​​മ​​​​​ര്‍​പ്പി​​​​​ച്ചി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ലും ഇ​​​​​തൊ​​​​​ന്നും ഇ​​​​​ന്ദി​​​​​രാ​​​​​ഗാ​​​​​ന്ധി​​​​​ക്ക് തൃ​​​​​പ്തി​​​​​ക​​​​​ര​​​​​മ​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു. താ​​​​​ന്‍ വ​​​​​ള​​​​​ര്‍​ത്തി​​​​​ക്കൊ​​​​​ണ്ടു വ​​​​​രി​​​​​ക​​​​​യും പി​​​​​ന്നീ​​​​​ട് പാ​​​​​ര്‍​ട്ടി വി​​​​​ടു​​​​​ക​​​​​യും ചെ​​​​​യ്ത കെ.​​​​​പി. ഉ​​​​​ണ്ണി​​​​​ക്കൃ​​​​​ഷ്ണ​​​​​നെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ല്‍ ത​​​​​ള​​​​​യ്ക്കാ​​​​​ന്‍ ക​​​​​ഴി​​​​​യു​​​​​ന്ന ഒ​​​​​രാ​​​​​ള്‍ വേ​​​​​ണ​​​​​മെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ന്ദി​​​​​രാ​​​​​ഗാ​​​​​ന്ധി​​​​​യു​​​​​ടെ തീ​​​​​രു​​​​​മാ​​​​​നം. ഒ​​​​​ടു​​​​​വി​​​​​ല്‍ ഇ​​​​​ന്ദി​​​​​രാ​​​​​ഗാ​​​​​ന്ധി​​​ത​​​​​ന്നെ വ​​​​​ട​​​​​ക​​​​​ര​​​​​യി​​​​​ലെ കോ​​​​​ണ്‍​ഗ്ര​​​​​സ് സ്ഥാ​​​​​നാ​​​​​ര്‍​ഥി​​​​​യെ നി​​​​​ര്‍​ദേ​​​​​ശി​​​​​ച്ചു.

വ​​​​​ട​​​​​ക​​​​​ര​​​​​ക്കാ​​​​​ര​​​​​ന്‍ കൂ​​​​​ടി​​​​​യാ​​​​​യ എ​​​​​ന്‍റെ പേ​​​​​രാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ന്ദി​​​​​രാ ഗാ​​​​​ന്ധി കെ​​​​​പി​​​​​സി​​​​​സി​​​​​യോ​​​​​ട് നി​​​​​ര്‍​ദേ​​​​​ശി​​​​​ച്ച​​​​​ത്. അ​​​​​ടി​​​​​യ​​​​​ന്തരാ​​​​​വ​​​​​സ്ഥ​​​​​യ്ക്കു​​​ ശേ​​​​​ഷ​​​​​മു​​​​​ള്ള ഈ ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ല്‍ നേ​​​​​ര​​​​​ത്തേ പാ​​​​​ര്‍​ട്ടി​​​​​യി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന പ​​​​​ല​​​​​രും മ​​​​​റു​​​​​പ​​​​​ക്ഷ​​​​​ത്താ​​​​​യി​​​​​ട്ടും ക​​​​​ന​​​​​ത്ത മ​​​​​ത്സ​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു വ​​​​​ട​​​​​ക​​​​​ര​​​​​യി​​​​​ല്‍ ന​​​​​ട​​​​​ന്ന​​​​​ത്. എ​​​​​നി​​​​​ക്ക് വോ​​​​​ട്ട​​​​​ഭ്യ​​​​​ര്‍​ഥി​​​​​ക്കാ​​​​​നാ​​​​​യി ഇ​​​​​ന്ദി​​​​​രാ​​​​​ഗാ​​​​​ന്ധി മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ല്‍ പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ത്തി​​​​​നെ​​​​​ത്തു​​​​​ക​​​​​യും ചെ​​​​​യ്തു. തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ല്‍ ഉ​​​​​ണ്ണി​​​കൃഷ്ണ​​​​​ന്‍ വി​​​​​ജ​​​​​യി​​​​​ച്ചെ​​​​​ങ്കി​​​​​ലും ദേ​​​​​ശീ​​​​​യ​​​​​ത​​​​​ല​​​​​ത്തി​​​​​ല്‍ ശ്ര​​​​​ദ്ധേ​​​​​യ​​​​​മാ​​​​​യ മ​​​​​ണ്ഡ​​​​​ല​​​​​മാ​​​​​യി​​​​​രു​​​​​ന്നു വ​​​​​ട​​​​​ക​​​​​ര.

ര​​​​​ണ്ടു പ​​​​​ക്ഷ​​​​​ത്താ​​​​​ണെ​​​​​ങ്കി​​​​​ലും ഞാ​​​​​നും ഉ​​​​​ണ്ണി​​​​​യേ​​​​​ട്ട​​​​​നും 1984 മു​​​​​ത​​​​​ല്‍ ലോ​​​​​ക്‌​​​​​സ​​​​​ഭ​​​​​യി​​​​​ല്‍ ദീ​​​​​ര്‍​ഘ​​​​​കാ​​​​​ലം സ​​​​​ഹ​​​​​പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ക​​​​​രാ​​​​​യി​​​​​രു​​​​​ന്നു. 1984ല്‍ ​​​​​അ​​​​​ദ്ദേ​​​​​ഹം വ​​​​​ട​​​​​ക​​​​​ര​​​​​യി​​​​​ല്‍നി​​​​​ന്നും ഞാ​​​​​ന്‍ ക​​​​​ണ്ണൂ​​​​​രി​​​​​ല്‍നി​​​​​ന്നു​​​​​മാ​​​​​ണ് പാ​​​​​ര്‍​ല​​​​​മെ​​​​​ന്‍റി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്. ക​​​​​ന്നി​​​​​ക്കാ​​​​​ര​​​​​നാ​​​​​യ എ​​​​​ന്നെ ഏ​​​​​റെ സ്‌​​​​​നേ​​​​​ഹ​​​​​ത്തോ​​​​​ടുകൂ​​​​​ടി​​​​​യാ​​​​​ണ് മ​​​​​റു​​​​​പ​​​​​ക്ഷ​​​​​ത്താ​​​​​യി​​​​​രു​​​​​ന്ന അ​​​​​ദ്ദേ​​​​​ഹം സ്വീ​​​​​ക​​​​​രി​​​​​ച്ച​​​​​ത്. സ​​​​​ഭ​​​​​യി​​​​​ല്‍ അ​​​​​ദ്ദേ​​​​​ഹം പ്ര​​​​​സം​​​​​ഗി​​​​​ക്കാ​​​​​ന്‍ എ​​​​​ഴു​​​​​ന്നേ​​​​​റ്റു നി​​​​​ല്‍​ക്കു​​​​​മ്പോ​​​​​ള്‍ത്ത​​​​​ന്നെ എ​​​​​ല്ലാ​​​​​വ​​​​​രും നി​​​​​ശ​​​​​ബ്ദ​​​​​രാ​​​​​കും. ല​​​​​ളി​​​​​ത​​​​​വും ശ​​​​​ക്ത​​​​​വു​​​​​മാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഷ.

പ​​​​​ശ്ചി​​​​​മേ​​​​​ഷ്യ​​​​​യി​​​​​ലെ ഇ​​​​​പ്പോ​​​​​ഴ​​​​​ത്തെ ആ​​​​​ശ​​​​​ങ്ക​​​​​ക​​​​​ള്‍ ഒ​​​​​രി​​​​​ക്ക​​​​​ല്‍കൂ​​​​​ടി കെ.​​​​​പി. ​​​​​ഉ​​​​​ണ്ണി​​​​​കൃഷ്ണ​​​​​ന്‍റെ പേ​​​​​ര് പ്ര​​​​​സ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്ന കാ​​​​​ലം കൂ​​​​​ടി​​​​​യാ​​​​​ണ്. കെ.​​​​​പി. ഉ​​​​​ണ്ണി​​​​ക്കൃ​​​​​ഷ്ണ​​​​​ന്‍ വി.​​​​​പി. സിം​​​​​ഗ് മ​​​​​ന്ത്രി​​​​​സ​​​​​ഭ​​​​​യി​​​​​ല്‍ ടെ​​​​​ലി​​​​​കോം, ഷി​​​​​പ്പിം​​​​​ഗ്, ഉ​​​​​പ​​​​​രി​​​​​ത​​​​​ല​​​​​ ഗ​​​​​താ​​​​​ഗ​​​​​ത മ​​​​​ന്ത്രി​​​​​യാ​​​​​യി​​​​​രി​​​​​ക്കെ​​​​​യാ​​​​​ണ് 1990ല്‍ ​​​​​കു​​​​​വൈ​​​​​റ്റി​​​​​ല്‍ ഇ​​​​​റാ​​​​​ക്ക് അ​​​​​ധി​​​​​നി​​​​​വേ​​​​​ശ​​​​​വും യു​​​​​ദ്ധ​​​​​വും ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​ത്.

കു​​​​​വൈ​​​​​റ്റി​​​ല്‍ കു​​​​​ടു​​​​​ങ്ങി​​​​​പ്പോ​​​​​യ ഇ​​​​​ന്ത്യ​​​​​ക്കാ​​​​​രെ തി​​​​​രി​​​​​ച്ചെ​​​​​ത്തി​​​​​ക്കു​​​​​ന്ന കാ​​​​​ര്യ​​​​​ത്തി​​​​​ല്‍ വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ മ​​​​​ന്ത്രി ഐ.​​​​​കെ. ഗു​​​​​ജ്‌​​​​​റാ​​​​​ളി​​​​​ന്‍റെ ശ്ര​​​​​മ​​​​​ങ്ങ​​​​​ള്‍ ഫ​​​​​ലം ക​​​​​ണ്ടി​​​​​ല്ല. ഇ​​​​​തോ​​​​​ടെ ഈ ​​​​​ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം വി.​​​​​പി. സിം​​​​​ഗ് കെ.​​​​​പി. ഉ​​​​​ണ്ണി​​​​​കൃഷ്ണന് ന​​​​​ല്‍​കി. ഒ​​​​​ന്ന​​​​​ര​​​​​ ല​​​​​ക്ഷ​​​​​ത്തോ​​​​​ളം ഇ​​​​​ന്ത്യ​​​​​ന്‍ പ്ര​​​​​വാ​​​​​സി​​​​​ക​​​​​ളെ​​​​​യാ​​​​​ണ് അ​​​​​ദ്ദ​​​​​ഹം ത​​​​​ന്‍റെ ശ്ര​​​​​മ​​​​​ക​​​​​ര​​​​​മാ​​​​​യ ഇ​​​​​ട​​​​​പെ​​​​​ട​​​​​ലി​​​​​ലൂ​​​​​ടെ സു​​​​​ര​​​​​ക്ഷി​​​​​ത​​​​​രാ​​​​​യി നാ​​​​​ട്ടി​​​​​ലെ​​​​​ത്തി​​​​​ച്ച​​​​​ത്. 1994 ​​അ​​​​​വ​​​​​സാ​​​​​ന​​​​​ത്തോ​​​​​ടെ കോ​​​​​ണ്‍​ഗ്ര​​​​​സി​​​​​ല്‍ തി​​​​​രി​​​​​ച്ചെ​​​​​ത്തി​​​​​യ കെ.​​​​​പി. ഉ​​​​​ണ്ണി​​​​​കൃ​​​​​ഷ്ണ​​​​​ന്‍ 1995ലെ ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ല്‍ വ​​​​​ട​​​​​ക​​​​​ര​​​​​യി​​​​​ല്‍ എ​​​​​ല്‍​ഡി​​​​​എ​​​​​ഫി​​​​​ലെ ഒ. ​​​​​ഭ​​​​​ര​​​​​ത​​​​​നോ​​​​​ടു പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടു. പി​​​​​ന്നീ​​​​​ട് സ​​​​​ജീ​​​​​വ രാ​​​ഷ്‌​​​ട്രീ​​​​​യ​​​​​ത്തി​​​​​ല്‍നി​​​​​ന്ന് മാ​​​​​റി ഡ​​​​​ല്‍​ഹി​​​​​യി​​​​​ല്‍ വാ​​​​​യ​​​​​ന​​​​​യും എ​​​​​ഴു​​​​​ത്തു​​​​​മാ​​​​​യി ക​​​​​ഴി​​​​​യു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

പി​​​​​ന്നീ​​​​​ട് കോ​​​​​ഴി​​​​​ക്കോ​​​​​ട് പ​​​​​ന്നി​​​​​യ​​​​​ങ്ക​​​​​ര​​​​​യി​​​​​ലെ ത​​​​​റ​​​​​വാ​​​​​ട്ടുവീ​​​​​ട്ടി​​​​​ലേ​​​​​ക്ക് താ​​​​​മ​​​​​സം മാ​​​​​റി. കോ​​​​​ഴി​​​​​ക്കോ​​​​​ട്ടേ​​​​​ക്ക് താ​​​​​മ​​​​​സം മാ​​​​​റു​​​​​മ്പോ​​​​​ള്‍ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ പു​​​​​സ്ത​​​​​ക​​​ശേ​​​​​ഖ​​​​​രം ട്ര​​​​​ക്കി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു കോ​​​​​ഴി​​​​​ക്കോ​​​​​ട്ടെ​​​​​ത്തി​​​​​ച്ച​​​​​ത്.​​​​​ അ​​​​​ത്ര​​​​​യും വി​​​​​ശാ​​​​​ല​​​​​മാ​​​​​യ വാ​​​​​യ​​​​​ന​​​​​യു​​​​​ടെ ലോ​​​​​ക​​​​​മാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ദ്ദ​​​​​ഹ​​​​​ത്തി​​​​​ന്‍റേ​​​​​ത്.

സോ​​​​​ഷ്യ​​​​​ലി​​​​​സ്റ്റ് നേ​​​​​താ​​​​​ക്ക​​​​​ളി​​​ല്‍ ചി​​​​​ല​​​​​രു​​​​​ടെ അ​​​​​ന്ധ​​​​​മാ​​​​​യ നെ​​​ഹ്‌​​​റുവി​​​​​രോ​​​​​ധം സ​​​​​ഹി​​​​​ക്കാ​​​​​നാ​​​​​വാ​​​​​തെ​​​​​യാ​​​​​ണ് താ​​​​​ന്‍ ഇ​​​​​ന്ദി​​​​​രാ​​​​​ഗാ​​​​​ന്ധി നേ​​​​​തൃ​​​​​ത്വം ന​​​​​ല്‍​കി​​​​​യ കോ​​​​​ണ്‍​ഗ്ര​​​​​സി​​​​​ലെ​​​​​ത്തി​​​​​യ​​​​​തെ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​യു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ക​​​​​റ​​​​​ക​​​​​ള​​​​​ഞ്ഞ സോ​​​​​ഷ്യ​​​​​ലി​​​​​സ്റ്റും വ​​​​​ര്‍​ഗീ​​​​​യ​​​​​ത​​​​​യ്ക്കും ഫാ​​​​​സി​​​​​സ​​​​​ത്തി​​​​​നും എ​​​​​തി​​​​​രേ എ​​​​​ന്നും പോ​​​​​രാ​​​​​ട്ടം ന​​​​​ട​​​​​ത്തി​​​​​യ ശ​​​​​ക്ത​​​​​നാ​​​​​യ മ​​​​​തേ​​​​​ത​​​​​ര​​​​​വാ​​​​​ദി​​​​​യുമായിരുന്നു അദ്ദേഹം. എ​​​​​നി​​​​​ക്ക് ജ്യേ​​​​​ഷ്ഠ​​​​​സ​​​​​ഹോ​​​​​ദ​​​​​ര​​​​​ന് തു​​​​​ല്യ​​​​​മാ​​​​​യ ഉ​​​​​ണ്ണി​​​​​യേ​​​​​ട്ട​​​ന്‍റെ ദീ​​​​​പ്ത​​​​​മാ​​​​​യ സ്മ​​​​​ര​​​​​ണ​​​​​യ്ക്കു മു​​​​​ന്നി​​​​​ല്‍ പ്ര​​​​​ണാ​​​​​മം.

Tags : Nehruvian Socialist KP Unnikrishnan Mullapally Ramachandran congress

Recent News

Corehub Up