x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നോവ്

ഡോ. ​മു​ഞ്ഞി​നാ​ട് പ​ത്മ​കു​മാ​ർ
Published: December 11, 2025 02:11 AM IST | Updated: December 11, 2025 02:11 AM IST

ഒ​​​​​രു പു​​​​​സ്ത​​​​​കം ഓ​​​​​ർ​​​​​മ​​​​​ വ​​​​​രു​​​​​ന്നു. വ​​​​​ള​​​​​രെ മു​​​​​മ്പു വാ​​​​​യി​​​​​ച്ച​​​​​താ​​​​​ണ്. അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലെ ചെ​​​​​റു​​​​​ക​​​​​ഥാ​​​​​കൃ​​​​​ത്തു​​​​​ക്ക​​​​​ളി​​​​​ൽ ശ്ര​​​​​ദ്ധേ​​​​​യ​​​​​നാ​​​​​യ ജോ​​​​​ർ​​​​​ജ് സോ​​​​​ണ്ടേ​​​​​ഴ്സി​​​​​ന്‍റെ നോ​​​​​വ​​​​​ലാ​​​​​ണ​​​​​ത്. ‘ലി​​​​​ങ്ക​​​​​ൺ ഇ​​​​​ൻ ദ ​​​​​ബാ​​​​​ർ​​​​​ഡോ’ (Lincoln in the Bardo). പൂ​​​​​ന​​​​​യി​​​​​ലെ ഓ​​​​​ഷോ ആ​​​​​ശ്ര​​​​​മ​​​​​ത്തി​​​​​നു പു​​​​​റ​​​​​ത്തു​​​​​ള്ള ഒ​​​​​രു തെ​​​​​രു​​​​​വു​​​​​പു​​​​​സ്ത​​​​​ക​​​​​ക്ക​​​​​ച്ച​​​​​വ​​​​​ട​​​​​ക്കാ​​​​​ര​​​​​ന്‍റെ ശേ​​​​​ഖ​​​​​ര​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നു വാ​​​​​ങ്ങി​​​​​യ​​​​​താ​​​​​ണ​​​​​ത്. ഒ​​​​​ന്നു​​​​​ര​​​​​ണ്ടു താ​​​​​ളു​​​​​ക​​​​​ൾ മ​​​​​റി​​​​​ച്ചു​​​​​നോ​​​​​ക്കി​​​​​യ​​​​​പ്പോ​​​​​ൾ ഏ​​​​​റെ കൗ​​​​​തു​​​​​കം തോ​​​​​ന്നി. സോ​​​​​ണ്ടേ​​​​​ഴ്സി​​​​​ന്‍റെ ക​​​​​ഥ​​​​​ക​​​​​ളൊ​​​​​ന്നും അ​​​​​തി​​​​​നു​​​​​മു​​​​​മ്പ് വാ​​​​​യി​​​​​ച്ചി​​​​​രു​​​​​ന്നി​​​​​ല്ല. അ​​​​​തി​​​​​നാ​​​​​ൽ​​​​​ത്ത​​​​​ന്നെ ഈ ​​​​​എ​​​​​ഴു​​​​​ത്തു​​​​​കാ​​​​​ര​​​​​നി​​​​​ലേ​​​​​ക്ക് ക​​​​​ട​​​​​ക്കാ​​​​​ൻ ഒ​​​​​രു ‘മു​​​​​ൻ​​​​​വി​​​​​ധി’ എ​​​​​ന്നെ അ​​​​​നു​​​​​വ​​​​​ദി​​​​​ച്ച​​​​​തു​​​​​മി​​​​​ല്ല. എ​​​​​ങ്കി​​​​​ലും ര​​​​​ണ്ടും ക​​​​​ല്പി​​​​​ച്ച് ഞാ​​​​​ന​​​​​ത് വാ​​​​​ങ്ങി​​​​​ച്ചു; ആ ​​​​​രാ​​​​​ത്രി​​​​​ത​​​​​ന്നെ വാ​​​​​യി​​​​​ച്ചു.

അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റാ​​​​​യി​​​​​രു​​​​​ന്ന ഏ​​​​​ബ്ര​​​​​ഹാം ലി​​​​​ങ്ക​​​​​​​​​​ന്‍റെ ജീ​​​​​വി​​​​​ത​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട നോ​​​​​വ​​​​​ലാ​​​​​ണ് ‘ലി​​​​​ങ്ക​​​​​ൺ ഇ​​​​​ൻ ദ ​​​​​ബാ​​​​​ർ​​​​​ഡോ’. അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ പ​​​​​തി​​​​​നൊ​​​​​ന്നു വ​​​​​യ​​​​​സു​​​​​ള്ള മൂ​​​​​ന്നാ​​​​​മ​​​​​ത്തെ മ​​​​​ക​​​​​ൻ വി​​​​​ല്ലി ലി​​​​​ങ്ക​​​​​ൺ 1862ൽ ​​​​​ടൈ​​​​​ഫോ​​​​​യ്ഡ് പി​​​​​ടി​​​​​ച്ച് ദാ​​​​​രു​​​​​ണ​​​​​മാ​​​​​യി മ​​​​​രി​​​ക്കു​​​ന്നു. ​​ജോ​​​​​ർ​​​​​ജ് ടൗ​​​​​ണി​​​​​ലെ ഓ​​​​​ക്ഹി​​​​​ൽ സെ​​​​​മി​​​​​ത്തേ​​​​​രി​​​​​യി​​​​​ൽ​​​​​വ​​​​​ച്ചാ​​​​​യി​​​​​രു​​​​​ന്നു മ​​​​​ര​​​​​ണാ​​​​​ന​​​​​ന്ത​​​​​ര ച​​​​​ട​​​​​ങ്ങു​​​​​ക​​​​​ൾ ന​​​​​ട​​​​​ന്ന​​​​​ത്. എ​​​​​ന്നാ​​​​​ൽ, ച​​​​​ട​​​​​ങ്ങു​​​​​ക​​​​​ൾ​​​​​ക്കു​​​​​ശേ​​​​​ഷം എ​​​​​ല്ലാ​​​​​വ​​​​​രും മ​​​​​ട​​​​​ങ്ങി​​​​​പ്പോ​​​​​യി​​​​​ട്ടും ലി​​​​​ങ്ക​​​​​ൺ അ​​​​​വി​​​​​ടെ​​​​​നി​​​​​ന്നു പോ​​​​​യി​​​​​ല്ല. ശ​​​​​വ​​​​​പ്പെ​​​​​ട്ടി പ​​​​​ല പ്രാ​​​​​വ​​​​​ശ്യം തു​​​​​റ​​​​​ന്ന് മ​​​​​ക​​​​​ന്‍റെ ശ​​​​​രീ​​​​​രം ആ ​​​​​പി​​​​​താ​​​​​വ് വീ​​​​​ണ്ടും​​​​​ വീ​​​​​ണ്ടും ചും​​​​​ബി​​​​​ച്ചു​​​​​കൊ​​​​​ണ്ടി​​​​​രു​​​​​ന്നു. തീ​​​​​വ്ര വൈ​​​​​കാ​​​​​രി​​​​​ക​​​​​ത​​​​​യോ​​​​​ടെ​​​​​യാ​​​​​ണ് സോ​​​​​ണ്ടേ​​​​​ഴ്സ് ആ ​​​​​രം​​​​​ഗം അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്. പി​​​​​തൃ-​​​​​പു​​​​​ത്ര ബ​​​​​ന്ധ​​​​​ത്തി​​​​​ന്‍റെ ആ​​​​​ഴം വാ​​​​​യ​​​​​ന​​​​​ക്കാ​​​​​രു​​​​​ടെ ഹൃ​​​​​ദ​​​​​യ​​​​​ത്തെ​​​​​ക്കൂ​​​​​ടി വ​​​​​ല്ലാ​​​​​തെ മു​​​​​റി​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്നു​​​​​ണ്ട്. അ​​​​​തു വാ​​​​​യി​​​​​ച്ച് ഞാ​​​​​ൻ ക​​​​​ര​​​​​ഞ്ഞു​​​​​പോ​​​​​യി. പു​​​​​സ്ത​​​​​കം വാ​​​​​യി​​​​​ച്ചു ക​​​​​ര​​​​​യു​​​​​ന്ന സ​​​​​ന്ദ​​​​​ർ​​​​​ഭ​​​​​ങ്ങ​​​​​ൾ എ​​​​​ന്‍റെ വാ​​​​​യ​​​​​ന​​​​​യി​​​​​ൽ കു​​​​​റ​​​​​വാ​​​​​ണ്. എ​​​​​ങ്കി​​​​​ലും ക​​​​​ര​​​​​ഞ്ഞു.

നോ​​​​​വ​​​​​ൽ പി​​​​​ന്നെ​​​​​യും ഏ​​​​​റെദൂ​​​​​രം സ​​​​​ഞ്ച​​​​​രി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. ടി​​​​​ബ​​​​​റ്റ​​​​​ൻ മ​​​​​ത​​​​​വി​​​​​ശ്വാ​​​​​സ​​​​​പ്ര​​​​​കാ​​​​​രം, മ​​​​​രി​​​​​ച്ച​​​​​വ​​​​​രു​​​​​ടെ ആ​​​​​ത്മാ​​​​​ക്ക​​​​​ൾ എ​​​​​ത്തി​​​​​ച്ചേ​​​​​രു​​​​​ന്ന ‘ബാ​​​​​ർ​​​​​ഡോ’ എ​​​​​ന്ന ഇ​​​​​ട​​​​​ത്താ​​​​​വ​​​​​ള​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ചും അ​​​​​വി​​​​​ടെ ത​​​​​ന്‍റെ പ്രി​​​​​യ​​​​​പ്പെ​​​​​ട്ട മ​​​​​ക​​​​​നെ കാ​​​​​ണാ​​​​​നെ​​​​​ത്തു​​​​​ന്ന ലി​​​​​ങ്ക​​​​​ണെ​​​​​ക്കു​​​​​റി​​​​​ച്ചും പി​​​​​താ​​​​​വി​​​​​നെ കാ​​​​​ത്തി​​​​​രി​​​​​ക്കു​​​​​ന്ന വി​​​​​ല്ലി​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​മെ​​​​​ല്ലാം സോ​​​​​ണ്ടേ​​​​​ഴ്സ് സ​​​​​ങ്ക​​​​​ട​​​​​ഭാ​​​​​ഷ​​​​​യി​​​​​ലാ​​​​​ണ് എ​​​​​ഴു​​​​​തു​​​​​ന്ന​​​​​ത്. അ​​​​​തു​​​​​കൊ​​​​​ണ്ടു​​​​​ത​​​​​ന്നെ ഒ​​​​​രു​​​​​ട​​​​​ഞ്ഞ ശം​​​​​ഖി​​​​​ന്‍റെ തേ​​​​​ങ്ങ​​​​​ൽ വാ​​​​​യ​​​​​ന​​​​​യി​​​​​ലു​​​​​ട​​​​​നീ​​​​​ളം ഉ​​​​​യ​​​​​ർ​​​​​ന്നുകേ​​​​​ൾ​​​​​ക്കാ​​​​​നാ​​​​​കും.

മ​​​​​ഴ മ​​​​​ണ​​​​​ക്കു​​​​​ന്ന ഒ​​​​​രു സ​​​​​ന്ധ്യ​​​​​ക്കാ​​​​​ണ് ജാ​​​​​പ്പ​​​​​നീ​​​​​സ് എ​​​​​ഴു​​​​​ത്തു​​​​​കാ​​​​​ര​​​​​ൻ ക​​​​​വാ​​​​​ബാ​​​​​ത്ത​​​​​യു​​​​​ടെ ‘ബ്യൂ​​​​​ട്ടി ആ​​​​​ൻ​​​​​ഡ് സാ​​​​​ഡ്നെ​​​​​സ്’ (Beauty and Sadness) വാ​​​​​യി​​​​​ച്ചു​​​​​തു​​​​​ട​​​​​ങ്ങു​​​​​ന്ന​​​​​ത്. പ്ര​​​​​ക്ഷു​​​​​ബ്ധ​​​​​മാ​​​​​യി​​​​​രു​​​​​ന്നു ആ ​​​​​രാ​​​​​വ്. തു​​​​​വ​​​​​ർ​​​​​ത്തി തീ​​​​​രാ​​​​​ത്ത​​​​​ത്ര മ​​​​​ഴ. അ​​​​​ല​​​​​റി വീ​​​​​ശു​​​​​ന്ന കാ​​​​​റ്റി​​​​​ൽ മേ​​​​​ഘ​​​​​ദു​​​​​ന്ദു​​​​​ഭി​​​​​യു​​​​​ടെ മു​​​​​ഴ​​​​​ക്കം. ഭ​​​​​യം തോ​​​​​ന്നാ​​​​​തി​​​​​രു​​​​​ന്നി​​​​​ല്ല. വാ​​​​​യി​​​​​ക്കു​​​​​ന്ന​​​​​ത് ക​​​​​വാ​​​​​ബാ​​​​​ത്ത​​​​​യെ​​​​​യാ​​​​​ണ്. അ​​​​​പ​​​​​ക​​​​​ട​​​​​കാ​​​​​രി​​​​​യാ​​​​​യ ഒ​​​​​രെ​​​​​ഴു​​​​​ത്തു​​​​​കാ​​​​​ര​​​​​ൻ. എ​​​​​ഴു​​​​​തി​​​​​യ​​​​​ത​​​​​ത്ര​​​​​യും വ​​​​​ന്യ​​​​​മാ​​​​​യ ച​​​​​ര​​​​​മ​​​​​രേ​​​​​ഖ​​​​​ക​​​​​ൾ​​​​​പോ​​​​​ലെ​​​​​യാ​​​​​ണ് എ​​​​​നി​​​​​ക്ക​​​​​നു​​​​​ഭ​​​​​വ​​​​​പ്പെ​​​​​ട്ടി​​​​​ട്ടു​​​​​ള്ള​​​​​ത്. നോ​​​​​വ​​​​​ലി​​​​​ലെ നാ​​​​​യ​​​​​ക​​​​​ൻ ‘ഒ​​​​​ക്കി’ ഒ​​​​​രെ​​​​​ഴു​​​​​ത്തു​​​​​കാ​​​​​ര​​​​​നാ​​​​​ണ്. അ​​​​​യാ​​​​​ൾ ഭ​​​​​ഗ്ന​​​​​പ്ര​​​​​ണ​​​​​യ​​​​​ത്തി​​​​​ന്‍റെ മു​​​​​റി​​​​​വു​​​​​ക​​​​​ളും പേ​​​​​റി കി​​​​​യോ​​​​​ട്ട എ​​​​​ന്ന സ്ഥ​​​​​ല​​​​​ത്തെ​​​​​ത്തു​​​​​ന്നു. പ​​​​​തി​​​​​ന​​​​​ഞ്ചു വ​​​​​യ​​​​​സു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന ‘ഒ​​​​​ട്ടോ​​​​​ക്കി’ എ​​​​​ന്ന പെ​​​​​ൺ​​​​​കു​​​​​ട്ടി​​​​​യെ പ്ര​​​​​ണ​​​​​യി​​​​​ച്ചു ന​​​​​ശി​​​​​പ്പി​​​​​ച്ച ഓ​​​​​ർ​​​​​മ​​​​​ക​​​​​ളും പേ​​​​​റി​​​​​യാ​​​​​ണ് അ​​​​​യാ​​​​​ൾ അ​​​​​വി​​​​​ടേ​​​​​ക്കെ​​​​​ത്തു​​​​​ന്ന​​​​​ത്. ഓ​​​​​ട്ടോ​​​​​ക്കി​​​​​യെ അ​​​​​യാ​​​​​ൾ​​​​​ക്കു വീ​​​​​ണ്ടും കാ​​​​​ണ​​​​​ണം.

എ​​​​​ല്ലാം തു​​​​​റ​​​​​ന്നു​​​​​പ​​​​​റ​​​​​ഞ്ഞ് അ​​​​​വ​​​​​ൾ​​​​​ക്കു മു​​​​​മ്പി​​​​​ൽ കു​​​​​മ്പ​​​​​സാ​​​​​രി​​​​​ക്ക​​​​​ണം. അ​​​​​വ​​​​​ൾ​​​​​ക്കൊ​​​​​പ്പം ശി​​​​​ഷ്‌​​​​​ട​​​​​കാ​​​​​ലം ജീ​​​​​വി​​​​​ക്ക​​​​​ണം. അ​​​​​താ​​​​​ണ് ഒ​​​​​ക്കി​​​​​യു​​​​​ടെ ആ​​​​​ഗ്ര​​​​​ഹം. അ​​​​​യാ​​​​​ൾ കി​​​​​യോ​​​​​ട്ട​​​​​യി​​​​​ലെ ഒ​​​​​രു ഹോ​​​​​ട്ട​​​​​ലി​​​​​ൽ താ​​​​​മ​​​​​സി​​​​​ച്ച് ഒ​​​​​ട്ടേ​​​​​ക്കി​​​​​യെ ടെ​​​​​ലി​​​​​ഫോ​​​​​ണി​​​​​ൽ ബ​​​​​ന്ധ​​​​​പ്പെ​​​​​ടു​​​​​ന്നു. അ​​​​​വ​​​​​ളു​​​​​ടെ ശ​​​​​ബ്‌​​​​​ദം ദുഃ​​​​​സ്വ​​​​​പ്ന​​​​​ങ്ങ​​​​​ൾ തു​​​​​ട​​​​​രെ കാ​​​​​ണു​​​​​ന്ന ഒ​​​​​രാ​​​​​ളു​​​​​ടെ ന​​​​​ര​​​​​ച്ച ശ​​​​​ബ്‌​​​​​ദം പോ​​​​​ലെ വി​​​​​വ​​​​​ർ​​​​​ണ​​​​മാ​​​​​യി​​​​​രു​​​​​ന്നു. വാ​​​​​ക്കു​​​​​ക​​​​​ൾ​​​​​ക്കൊ​​​​​ന്നും വ്യ​​​​​ക്ത​​​​​ത​​​​​യു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല. അ​​​​​വ​​​​​ളു​​​​​ടെ ശ​​​​​ബ്‌​​​​​ദം പ​​​​​തി​​​​​യെ ഗ​​​​​ദ്ഗ​​​​​ദ​​​​​മാ​​​​​യി മാ​​​​​റു​​​​​ന്ന​​​​​ത് ഒ​​​​​ക്കി അ​​​​​റി​​​​​യു​​​​​ന്നു.

താ​​​​​ൻ ന​​​​​ശി​​​​​പ്പി​​​​​ച്ച അ​​​​​വ​​​​​ളു​​​​​ടെ ജീ​​​​​വി​​​​​തം അ​​​​​വ​​​​​ളെ ക​​​​​ടു​​​​​ത്ത മ​​​​​നോ​​​​​വി​​​​​ഭ്രാ​​​​​ന്തി​​​​​യി​​​​​ൽ എ​​​​​ത്തി​​​​​ച്ചു​​​​​വെ​​​​​ന്നും അ​​​​​വ​​​​​ളി​​​​​ൽ പി​​​​​റ​​​​​ന്ന ത​​​​​ന്‍റെ കു​​​​​ഞ്ഞ് അ​​​​​കാ​​​​​ല​​​​​ത്തി​​​​​ൽ മ​​​​​രി​​​ച്ചു​​​​​വെ​​​​​ന്നും അ​​​​​വ​​​​​ളി​​​​​പ്പോ​​​​​ൾ പ്ര​​​​​ശ​​​​​സ്ത​​​​​യാ​​​​​യൊ​​​​​രു ചി​​​​​ത്ര​​​​​കാ​​​​​രി​​​​​യാ​​​​​ണെ​​​​​ന്നും ഒ​​​​​ക്കി പി​​​​​ന്നീ​​​​​ട് അ​​​​​ന്വേ​​​​​ഷി​​​​​ച്ച​​​​​റി​​​​​യു​​​​​ന്നു​​​​​ണ്ട്. ഈ ​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ ‘കീ​​​​​ക്കോ’ എ​​​​​ന്നൊ​​​​​രു പെ​​​​​ൺ​​​​​കു​​​​​ട്ടി, ഒ​​​​​ട്ടോ​​​​​ക്കി​​​​​യു​​​​​ടെ ചി​​​​​ത്ര​​​​​മെ​​​​​ഴു​​​​​ത്തി​​​​​ലു​​​​​ള്ള ആ​​​​​രാ​​​​​ധ​​​​​ന മൂ​​​​​ത്ത് അ​​​​​വ​​​​​ൾ​​​​​ക്കൊ​​​​​പ്പം താ​​​​​മ​​​​​സി​​​​​ക്കാ​​​​​നെ​​​​​ത്തു​​​​​ന്നു. ഒ​​​​​ട്ടോ​​​​​ക്കി​​​​​ക്കൊ​​​​​പ്പം പാ​​​​​ർ​​​​​പ്പു​​​​​റ​​​​​പ്പി​​​​​ച്ച അ​​​​​വ​​​​​ൾ പ​​​​​തി​​​​​യെ ഒ​​​​​ട്ടോ​​​​​ക്കി​​​​​യു​​​​​ടെ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ലേ​​​​​ക്കും അ​​​​​തു​​​​​വ​​​​​ഴി അ​​​​​വ​​​​​ളു​​​​​ടെ ജീ​​​​​വി​​​​​തം എ​​​​​ന്നെ​​​​​ന്നേ​​​​​ക്കു​​​​​മാ​​​​​യി ന​​​​​ശി​​​​​പ്പി​​​​​ച്ച ഒ​​​​​ക്കി​​​​​യി​​​​​ലേ​​​​​ക്കു​​​​​മെ​​​​​ത്തു​​​​​ന്നു. അ​​​​​ത​​​​​വ​​​​​ളെ ക​​​​​ടു​​​​​ത്ത ഭ​​​​​യ​​​​​സം​​​​​ഭ്ര​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കും പ​​​​​ക​​​​​യി​​​​​ലേ​​​​​ക്കു​​​​​മെ​​​​​ത്തി​​​​​ക്കു​​​​​ന്നു. ഒ​​​​​ക്കി​​​​​യെ​​​​​യും അ​​​​​യാ​​​​​ളു​​​​​ടെ കു​​​​​ടും​​​​​ബ​​​​​ത്തെ​​​​​യും ന​​​​​ശി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് ത​​​​​ന്‍റെ ല​​​​​ക്ഷ്യ​​​​​മെ​​​​​ന്ന് ഒ​​​​​ട്ടോ​​​​​ക്കി​​​​​യോ​​​​​ട് അ​​​​​വ​​​​​ൾ പ​​​​​റ‍​യു​​​​​ന്നു.

പ​​​​​ക്ഷേ, അ​​​​​തി​​​​​ൽ​​​​​നി​​​​​ന്നു പി​​​​​ന്മാ​​​​​റ​​​​​ണ​​​​​മെ​​​​​ന്ന് ഒ​​​​​ട്ടോ​​​​​ക്കി അ​​​​​വ​​​​​ളോ​​​​​ട് അ​​​​​ഭ്യ​​​​​ർ​​​​​ഥി​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ങ്കി​​​​​ലും അ​​​​​വ​​​​​ള​​​​​തു കേ​​​​​ട്ട മ​​​​​ട്ട് കാ​​​​​ണി​​​​​ക്കു​​​​​ന്നി​​​​​ല്ല. അ​​​​​വ​​​​​ൾ ഒ​​​​​ട്ടോ​​​​​ക്കി വ​​​​​ര​​​​​ച്ച ചി​​​​​ത്ര​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി ആ​​​​​ദ്യം ഒ​​​​​ക്കി​​​​​യി​​​​​ലേ​​​​​ക്കും പി​​​​​ന്നീ​​​​​ട് അ​​​​​യാ​​​​​ളു​​​​​ടെ മ​​​​​ക​​​​​നി​​​​​ലേ​​​​​ക്കു​​​​​മെ​​​​​ത്തു​​​​​ന്നു. കീ​​​​​ക്കോ​​​​​യു​​​​​ടെ സാ​​​​​ന്നി​​​​​ധ്യം ഒ​​​​​ക്കി​​​​​യി​​​​​ൽ ആ​​​​​ശ്വാ​​​​​സ​​​​​വും മ​​​​​ക​​​​​നി​​​​​ൽ പ്ര​​​​​ണ​​​​​യ​​​​​വു​​​​​മാ​​​​​യി മാ​​​​​റു​​​​​ന്നു. അ​​​​​ത​​​​​വ​​​​​ൾ പ​​​​​തി​​​​​യെ മു​​​​​ത​​​​​ലെ​​​​​ടു​​​​​ക്കു​​​​​ന്നു. നോ​​​​​വ​​​​​ലി​​​​​ന്‍റെ ഒ​​​​​ന്നാം​​​​​ഘ​​​​​ട്ടം അ​​​​​ങ്ങ​​​​​നെ പ​​​​​ര്യ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. ര​​​​​ണ്ടാം​​​​​ ഘ​​​​​ട്ട​​​​​ത്തി​​​​​ലാ​​​​​ണ് ക​​​​​വാ​​​​​ബാ​​​​​ത്ത​​​​​യു​​​​​ടെ പ്ര​​​​​തി​​​​​ഭ നി​​​​​റ​​​​​ഞ്ഞാ​​​​​ടു​​​​​ന്ന​​​​​ത്. വി​​​​​സ്താ​​​​​ര​​​​​ഭ​​​​​യ​​​​​ത്താ​​​​​ൽ ഞാ​​​​​ന​​​​​തി​​​​​ലേ​​​​​ക്ക് ക​​​​​ട​​​​​ക്കു​​​​​ന്നി​​​​​ല്ല. ചി​​​​​ല​​​​​ത് നി​​​​​ര​​​​​ന്നുനി​​​​​വ​​​​​ർ​​​​​ന്ന് അ​​​​​ല​​​​​റു​​​​​ന്ന​​​​​ത് വാ​​​​​യ​​​​​ന​​​​​ക്കാ​​​​​ർ അ​​​​​തേ നോ​​​​​വോ​​​​​ടെ അ​​​​​നു​​​​​ഭ​​​​​വി​​​​​ക്കേ​​​​​ണ്ട​​​​​താ​​​​​ണ്.

പ​​​​​ക​​​​​ൽ​​​​​വെ​​​​​ട്ട​​​​​ത്തി​​​​​ൽ റാ​​​​​ന്ത​​​​​ൽ​​​​​വി​​​​​ള​​​​​ക്ക് ക​​​​​ത്തി​​​​​ച്ചു​​​​​പി​​​​​ടി​​​​​ച്ച് ആ​​​​​ളു​​​​​ക​​​​​ളു​​​​​ടെ മു​​​​​ഖ​​​​​ത്തേ​​​​​ക്ക് ഡ​​​​​യോ​​​​​ജ​​​​​നി​​​​​സ് നോ​​​​​ക്കും​​​​​പോ​​​​​ലെ​​​​​യാ​​​​​ണ് ചി​​​​​ല എ​​​​​ഴു​​​​​ത്തു​​​​​കാ​​​​​ർ വാ​​​​​യ​​​​​ന​​​​​ക്കാ​​​​​രു​​​​​ടെ ഹൃ​​​​​ദ​​​​​യ​​​​​ത്തി​​​​​ലേ​​​​​ക്കു നോ​​​​​ക്കു​​​​​ന്ന​​​​​ത്. എ​​​​​നി​​​​​ക്ക​​​​​ക​​​​​മേ അ​​​​​വ​​​​​രോ​​​​​ട് വ​​​​​ല്ലാ​​​​​ത്തൊ​​​​​രി​​​​​ഷ്‌​​​​​ട​​​​​മാ​​​​​ണ്. എ​​​​​നി​​​​​ക്കി​​​​​ന്നും പൊ​​​​​രു​​​​​ത്ത​​​​​പ്പെ​​​​​ടാ​​​​​നാ​​​​​കാ​​​​​ത്ത ഒ​​​​​രു നോ​​​​​വ​​​​​ൽ​​​​​രം​​​​​ഗ​​​​​മു​​​​​ണ്ട്. ഫ്രാ​​​​​ൻ​​​​​സ് കാ​​​​​ഫ്ക​​​​​യു​​​​​ടെ ‘മെ​​​​​റ്റ​​​​​മോ​​​​​ർ​​​​​ഫോ​​​​​സി​​​​​സി’​​​​​ൽ. ആ​​​​​ർ​​​​​ക്കും വേ​​​​​ണ്ടാ​​​​​ത്ത​​​​​വ​​​​​നെ​​​​​പ്പോ​​​​​ലെ, എ​​​​​ല്ലാ​​​​​വ​​​​​രാ​​​​​ലും വെ​​​​​റു​​​​​ക്ക​​​​​പ്പെ​​​​​ട്ട്, പ​​​​​ട്ടി​​​​​ണി​​​​​കി​​​​​ട​​​​​ന്ന് മ​​​​​രി​​​​​ക്കു​​​​​ന്ന ഗ്ര​​​​​ഗ​​​​​ർ സാം​​​​​സ​​​​​യെ​​​​​ന്ന കീ​​​​​ട​​​​​ത്തെ ഉ​​​​​പേ​​​​​ക്ഷി​​​​​ച്ച് സാം​​​​​സ​​​​​യു​​​​​ടെ കു​​​​​ടും​​​​​ബം മ​​​​​റ്റൊ​​​​​രു ഗ്രാ​​​​​മ​​​​​ത്തി​​​​​ലേ​​​​​ക്ക് ഉ​​​​​ല്ലാ​​​​​സ​​​​​യാ​​​​​ത്ര പോ​​​​​കു​​​​​ന്ന രം​​​​​ഗ​​​​​ത്തോ​​​​​ടെ​​​​​യാ​​​​​ണ് നോ​​​​​വ​​​​​ൽ അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ന്ന​​​​​ത്. ഒ​​​​​രു പ്രാ​​​​​ണ​​​​​ൻ പി​​​​​ട​​​​​ഞ്ഞു​​​​​തീ​​​​​രു​​​​​ന്ന​​​​​ത് ക​​​​​ണ്ടു​​​​​കൊ​​​​​ണ്ട് ര​​​​​ക്ത​​​​​ബ​​​​​ന്ധ​​​​​മു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് എ​​​​​ങ്ങ​​​​​നെ ഉ​​​​​ല്ലാ​​​​​സ​​​​​യാ​​​​​ത്ര​​​​​യ്ക്കു പോ​​​​​കാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​ന്നു എ​​​​​ന്ന​​​​​താ​​​​​ണ് എ​​​​​ന്നെ ഏ​​​​​റെ അ​​​​​സ്വ​​​​​സ്ഥ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​ത്. അ​​​​​തെ​​​​​ന്നെ ഇ​​​​​ന്നും വേ​​​​​ദ​​​​​നി​​​​​പ്പി​​​​​ക്കു​​​​​ന്ന ഒ​​​​​രു രം​​​​​ഗ​​​​​മാ​​​​​ണ്. കാ​​​​​ല​​​​​മി​​​​​ത്ര ക​​​​​ഴി​​​​​ഞ്ഞി​​​​​ട്ടും ഉ​​​​​ള്ളി​​​​​ൽ നൊ​​​​​ന്തു​​​​​നൊ​​​​​ന്തി​​​​​രി​​​​​ക്കു​​​​​ന്ന വേ​​​​​ദ​​​​​ന​​​​​യാ​​​​​ണ് സാ​​​​​ഹി​​​​​ത്യം എ​​​​​ന്നു​​​​​പ​​​​​റ​​​​​ഞ്ഞ​​​​​ത് ബോ​​​​​ദ്‌​​​​​ല​​​​​യ​​​​​ർ അ​​​​​ല്ലേ?

Tags : Nove Kadarsis

Recent News

Corehub Up