x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേരളത്തിലെ വിദ്യാഭ്യാസ മേഖലയും ക്രൈസ്തവരും

റ​​വ. ഡോ. ​​പ​​യ​​സ് മ​​ലേ​​ക്ക​​ണ്ട​​ത്തി​​ല്‍
Published: November 2, 2025 06:35 AM IST | Updated: November 2, 2025 06:35 AM IST

1956 ന​​​​​​​വം​​​​​​​ബ​​​​​​​ര്‍ ഒ​​​​​​​ന്നി​​​​​​​ന് കേ​​​​​​​ര​​​​​​​ള സം​​​​​​​സ്ഥാ​​​​​​​നം രൂ​​​​​​​പ​​​​​​​മെ​​​​​​​ടു​​​​​​​ത്ത​​​​​​​പ്പോ​​​​​​​ള്‍ സാ​​​​​​​ക്ഷ​​​​​​​ര​​​​​​​ത​​​​​​​യി​​​​​​​ല്‍ ഇ​​​​​​​ന്ത്യ​​​​​​​യി​​​​​​​ല്‍ ഏ​​​​​​​റ്റ​​​​​​​വും മു​​​​​​​ന്നി​​​​​​​ല്‍ നി​​​​​​​ല്‍ക്കു​​​​​​​ന്ന സം​​​​​​​സ്ഥാ​​​​​​​നം എ​​​​​​​ന്ന സ്ഥാ​​​​​​​ന​​​​​​​വു​​​മു​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്നു. 1951ലെ ​​​​​​​സെ​​​​​​​ന്‍സ​​​​​​​സി​​​​​​​ല്‍ വെ​​​​​​​റും 18.33 ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു ദേ​​​ശീ​​​യ സാ​​​ക്ഷ​​​ര​​​ത. 1956ല്‍ ​​​​​​​കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​ന്‍റെ ഭാ​​​​​​​ഗ​​​​​​​മാ​​​​​​​യി​​​​​​​ത്തീ​​​​​​​ര്‍ന്ന പ്ര​​​​​​​ദേ​​​​​​​ശ​​​​​​​ത്തി​​​​​​​ന്‍റെ സാ​​​​​​​ക്ഷ​​​​​​​ര​​​​​​​ത​​​യാ​​​ക​​​ട്ടെ 47.18 ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​​​​വും. 1956 ആ​​​​​​​യ​​​​​​​പ്പോ​​​​​​​ഴേ​​​​​​​ക്കും കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ല്‍ സാ​​​ക്ഷ​​​ര​​​ത​​​യു​​​ടെ വി​​​പ്ല​​​വ​​​ക​​​ര​​​മാ​​​യ കു​​​തി​​​പ്പ് ഉ​​​​​​​ണ്ടാ​​​​​​​കാ​​​​​​​ന്‍ മു​​​​​​​ഖ്യ കാ​​​​​​​ര​​​​​​​ണം ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​ര്‍ തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണ്.


പാ​​​​​​​ശ്ചാ​​​​​​​ത്യ വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ സ​​​​​​​മ്പ്ര​​​​​​​ദാ​​​​​​​യ​​​​​​​വും ഘ​​​​​​​ട​​​​​​​ന​​​​​​​യും രീ​​​​​​​തി​​​​​​​യും കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ലേ​​​​​​​ക്ക് ആ​​​​​​​ദ്യ​​​​​​​മാ​​​​​​​യെ​​​​​​​ത്തു​​​​​​​ന്ന​​​​​​​ത് പോ​​​​​​​ര്‍ച്ചു​​​​​​​ഗീ​​​​​​​സ് ക്രൈ​​​​​​​സ്ത​​​​​​​വ മി​​​​​​​ഷ​​​​​​ണ​​​​​​​റി​​​​​​​മാ​​​​​​​രി​​​​​​​ലൂ​​​​​​​ടെ​​​​​​​യാ​​​​​​​ണ്. യൂ​​​​​​​റോ​​​​​​​പ്പി​​​​​​​ലെ ന​​​​​​​വോ​​​​​​​ത്ഥാ​​​​​​​ന സ്‌​​​​​​​കൂ​​​​​​​ളു​​​​​​​ക​​​​​​​ളു​​​​​​​ടെ മാ​​​​​​​തൃ​​​​​​​ക​​​​​​​യി​​​​​​​ല്‍ 1510ല്‍ ​​​​​​​കൊ​​​​​​​ച്ചി​​​​​​​യി​​​​​​​ല്‍ തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ സ്‌​​​​​​​കൂ​​​​​​​ളി​​​​​​​ല്‍ പ​​​​​​​ണി​​​​​​​ക്ക​​​​​​​ര്‍, മു​​​​​​​സ്‌ലിം വി​​​​​​​ഭാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളി​​​​​​​ല്‍പ്പെ​​​​​​​ട്ട വി​​​​​​​ദ്യാ​​​​​​​ര്‍ഥി​​​​​​​ക​​​​​​​ള്‍ പ​​​​​​​ഠി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു​​​​​​​വെ​​​​​​​ന്നു രേ​​​​​​​ഖ​​​​​​​ക​​​​​​​ളി​​​​​​​ല്‍ കാ​​​​​​​ണു​​​​​​​ന്നു. കൊ​​​​​​​ടു​​​​​​​ങ്ങ​​​​​​​ല്ലൂ​​​​​​​രും കൊ​​​​​​​ല്ല​​​​​​​ത്തും ക​​​​​​​ണ്ണൂ​​​​​​​രി​​​​​​​ലും ഈ ​​​​​​​മാ​​​​​​​തൃ​​​​​​​ക​​​​​​​യി​​​​​​​ലു​​​​​​​ള്ള സ്‌​​​​​​​കൂ​​​​​​​ളു​​​​​​​ക​​​​​​​ള്‍ ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്ന​​​​​​​താ​​​​​​​യി പോ​​​​​​​ര്‍ച്ചു​​​​​​​ഗീ​​​​​​​സ് രേ​​​​​​​ഖ​​​​​​​ക​​​​​​​ള്‍ സാ​​​​​​​ക്ഷ്യ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തു​​​​​​​ന്നു. കൊ​​​​​​​ച്ചി​​​​​​​യി​​​​​​​ല്‍ 1518ല്‍ ​​​​​​​ആ​​​​​​​രം​​​​​​​ഭി​​​​​​​ച്ച സെ​​​​​​ന്‍റ് ആ​​​​​​​ന്‍റ​​​​​​​ണീ​​​​​​​സ് കോ​​​​​​​ള​​​​​​​ജും 1549ല്‍ ​​​​​​​വി​​​​​​ശു​​​​​​ദ്ധ ഫ്രാ​​​​​​​ന്‍സി​​​​​​​സ് സേ​​​​​​​വ്യ​​​​​​​റി​​​​​​​ന്‍റെ ശ്ര​​​​​​​മ​​​​​​​ഫ​​​​​​​ല​​​​​​​മാ​​​​​​​യി ഈ​​​​​​​ശോ​​​​​​​സ​​​​​​​ഭ​​​​​​​ക്കാ​​​​​​​ര്‍ ആ​​​​​​​രം​​​​​​​ഭി​​​​​​​ച്ച മാ​​​​​​​ദ്ര് ദെ ​​​​​​​ദേ​​​​​​​വൂ​​​​​​​സ് കോ​​​​​​​ള​​​​​​​ജും 1552ല്‍ ​​​​​​​ഡൊ​​​​​​​മി​​​​​​​നി​​​​​​​ക്ക​​​​​​​ന്‍ കോ​​​​​​​ള​​​​​​​ജും 1572ല്‍ ​​​​​​​ആ​​​​​​​രം​​​​​​​ഭി​​​​​​​ച്ച അ​​​​​​​ഗ​​​​​​​സ്റ്റീ​​​​​​​നി​​​​​​​യ​​​​​​​ൻ കോ​​​​​​​ള​​​​​​​ജും ഉ​​​​​​​പ​​​​​​​രി​​​​​​​വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സം ന​​​​​​​ല്‍കു​​​​​​​ന്ന കൊ​​​​​​​ച്ചി​​​​​​​യി​​​​​​​ലെ സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ളാ​​​​​​​യി​​​​​​​രു​​​​​​​ന്നു.


1557ല്‍ ​​​​​​​ഈ​​​​​​​ശോ​​​​​​​സ​​​​​​​ഭ​​​​​​​ക്കാ​​​​​​​രു​​​​​​​ടെ കൊ​​​​​​​ച്ചി​​​​​​​യി​​​​​​​ലെ മാ​​​​​​​ദ്ര് ദെ ​​​​​​​ദേ​​​​​​​വൂ​​​​​​​സ് കോ​​​​​​​ള​​​​​​​ജി​​​​​​​ല്‍ 300 വി​​​​​​​ദ്യാ​​​​​​​ര്‍ഥി​​​​​​​ക​​​​​​​ള്‍ പ​​​​​​​ഠി​​​​​​​ക്കു​​​​​​​ന്നു​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്നു. അ​​​​​​​ന്ന് അ​​​​​​​വി​​​​​​​ടെ മ​​​​​​​ല​​​​​​​യാ​​​​​​​ളം പ​​​​​​​ഠി​​​​​​​ച്ച ഫാ. ​​​​​​​ഹെ​​​​​​​ന്റി​​​​​​​ക് ബാ​​​​​​​ന്റി​​​​​​​ക്‌​​​​​​​സ് ആ​​​​​​​ണ് 1578ല്‍ ​​​​​​​ആ​​​​​​​ദ്യ​​​​​​​ത്തെ അ​​​​​​​ച്ച​​​​​​​ടി​​​​​​​യ​​​​​​​ന്ത്രം മ​​​​​​​ല​​​​​​​യാ​​​​​​​ളി​​​​​​​യാ​​​​​​​യ ഫാ. ​​​​​​​പെ​​​​​​​ദ്രോ ലൂ​​​​​​​യി​​​​​​​സി​​​​​​​ന്‍റെ സ​​​​​​​ഹാ​​​​​​​യ​​​​​​​ത്തോ​​​​​​​ടെ കൊ​​​​​​​ല്ല​​​​​​​ത്തെ സ​​​​​​​ല്‍വ​​​​​​​ദോ​​​​​​​ര്‍ എ​​​​​​​ന്ന ഈ​​​​​​​ശോ​​​​​​​സ​​​​​​​ഭാ കോ​​​​​​​ള​​​​​​ജി​​​​​​​ല്‍ സ്ഥാ​​​​​​​പി​​​​​​​ക്കു​​​​​​​ന്ന​​​​​​​തും ‘ത​​​​​​​മ്പു​​​​​​​രാ​​​​​​​ന്‍ വ​​​​​​​ണ​​​​​​​ക്കം’ എ​​​​​​​ന്ന ആ​​​​​​​ദ്യ​​​​​​​പു​​​​​​​സ്ത​​​​​​​കം അ​​​​​​​ച്ച​​​​​​​ടി​​​​​​​ക്കു​​​​​​​ന്ന​​​​​​​തും. ല​​​​​​​ത്തീ​​​​​​​ന്‍, ഗ്രീ​​​​​​​ക്ക്, ക്ലാ​​​​​​​സി​​​​​​​ക്ക​​​​​​​ല്‍ സാ​​​​​​​ഹി​​​​​​​ത്യം, ക​​​​​​​വി​​​​​​​ത, ത​​​​​​​ത്വ​​​​​​​ശാ​​​​​​​സ്ത്രം, ശാ​​​​​​​സ്ത്ര​​​​​​​വി​​​​​​​ഷ​​​​​​​യ​​​​​​​ങ്ങ​​​​​​​ള്‍, ത​​​​​​​ദ്ദേ​​​​​​​ശീ​​​​​​​യ ഭാ​​​​​​​ഷ​​​​​​​ക​​​​​​​ള്‍ എ​​​​​​​ന്നി​​​​​​​വ​​​​​​​യും ദൈ​​​​​​​വ​​​​​​​ശാ​​​​​​​സ്ത്ര​​​​​​​വും വി​​​​​​​ഷ​​​​​​​യ​​​​​​​ങ്ങ​​​​​​​ളാ​​​​​​​യി പ​​​​​​​ഠി​​​​​​​പ്പി​​​​​​​ച്ചി​​​​​​​രു​​​​​​​ന്ന ഈ ​​​​​​​കോ​​​​​​​ള​​​​​​​ജു​​​​​​​ക​​​​​​​ളി​​​​​​​ല്‍ യൂ​​​​​​​റോ​​​​​​​പ്യ​​​ൻ ന​​​​​​​വോ​​​​​​​ത്ഥാ​​​​​​​ന പ്ര​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ വ​​​​​​​ന്‍ സ്വാ​​​​​​​ധീ​​​​​​​നം ശ്ര​​​​​​​ദ്ധേ​​​​​​​യ​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു.

കൊ​​​​​​​ച്ചി​​​​​​​യി​​​​​​​ലെ ഈ​​​​​​​ശോ​​​​​​​സ​​​​​​​ഭ​​​​​​​ക്കാ​​​​​​​രു​​​​​​​ടെ മാ​​​​​​​ദ്ര് ദെ ​​​​​​​ദേ​​​​​​​വൂ​​​​​​​സ് (Madre de Deus) കോ​​​​​​​ള​​​​​​​ജി​​​​​​​ല്‍ കു​​​​​​​റ​​​​​​​ച്ചു​​​​​​​കാ​​​​​​​ല​​​​​​​മു​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്നി​​​​​​​ട്ട് മ​​​​​​​ധു​​​​​​​ര​​​​​​​യി​​​​​​​ലേ​​​​​​​ക്കു പോ​​​​​​​യ റോ​​​​​​​ബ​​​​​​​ര്‍ട്ട് ഡി ​​​​​​​നോ​​​​​​​ബി​​​​​​​ലി​​​​​​​, ചൈ​​​​​​​ന​​​​​​​യി​​​​​​​ല്‍ വ​​​​​​​ലി​​​​​​​യ ശാ​​​​​​​സ്ത്രീ​​​​​​​യ- സാം​​​​​​​സ്‌​​​​​​​കാ​​​​​​​രി​​​​​​​ക സം​​​​​​​ഭാ​​​​​​​വ​​​​​​​ന​​​​​​​ക​​​​​​​ള്‍ ന​​​​​​​ല്‍കി​​​​​​​യ മ​​​​​​​ത്തേ​​​​​​​യോ റി​​​​​​​ച്ചി​​​​​​​, ഈ​​​​​​​ശോ​​​​​​​സ​​​​​​​ഭ​​​​​​​ക്കാ​​​​​​​രു​​​​​​​ടെ അ​​​​​​​മ്പ​​​​​​​ഴ​​​​​​​ക്കാ​​​​​​​ട് കോ​​​​​​​ള​​​​​​​ജി​​​​​​​ല്‍ താ​​​​​​​മ​​​​​​​സി​​​​​​​ക്കു​​​​​​​ക​​​​​​​യും ത​​​​​​​മി​​​​​​​ഴ് ഭാ​​​​​​​ഷ​​​​​​​യി​​​​​​​ലും ത​​​​​​​മി​​​​​​​ഴ്‌​​​​​​​നാ​​​​​​​ട്ടി​​​​​​​ലും വ​​​​​​​ലി​​​​​​​യ സാം​​​​​​​സ്‌​​​​​​​കാ​​​​​​​രി​​​​​​​ക സം​​​​​​​ഭാ​​​​​​​വ​​​​​​​ന​​​​​​​ക​​​​​​​ള്‍ ന​​​​​​​ല്‍കു​​​​​​​ക​​​​​​​യും ചെ​​​​​​​യ്ത കോ​​​​​​​ണ്‍സ്റ്റ​​​​​​​ന്‍റ​​​​​​യി​​​​​​​ല്‍ ബെ​​​​​​​സ്‌​​​​​​​കി തു​​​​​​​ട​​​​​​​ങ്ങി അ​​​​​​​നേ​​​​​​​കം പ​​​​​​​ണ്ഡി​​​​​​​ത​​​​​​​ർ യൂ​​​​​​​റോ​​​​​​​പ്യൻ‍ ന​​​​​​​വോ​​​​​​​ത്ഥാ​​​​​​​ന കാ​​​​​​​ഴ്ച​​​​​​​പ്പാ​​​​​​​ടി​​​​​​​ല്‍ വി​​​​​​​വി​​​​​​​ധ സാം​​​​​​​സ്‌​​​​​​​കാ​​​​​​​രി​​​​​​​ക പ​​​​​​​രീ​​​​​​​ക്ഷ​​​​​​​ണ​​​​​​​ങ്ങ​​​​​​​ളും സാ​​​​​​​ധ്യ​​​​​​​ത​​​​​​​ക​​​​​​​ളും ദി​​​​​​​ശ​​​​​​​ക​​​​​​​ളും രൂ​​​​​​​പ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യെ​​​​​​​ടു​​​​​​​ത്ത​​​​​​​ത് കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ലെ ഈ​​​​​​​ശോ​​​​​​​സ​​​​​​​ഭ​​​​​​​ക്കാ​​​​​​​രു​​​​​​​ടെ കോ​​​​​​​ള​​​​​​​ജു​​​​​​​ക​​​​​​​ളി​​​​​​​ല്‍വ​​​​​​​ച്ചാ​​​​​​​യി​​​​​​​രു​​​​​​​ന്നു എ​​​​​​​ന്ന് എ​​​​​​​ടു​​​​​​​ത്തുപ​​​​​​​റ​​​​​​​യേ​​​​​​​ണ്ടി​​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​ന്നു.

അ​​​​​​​ത്ര​​​​​​​യും ഉ​​​​​​​ദാ​​​​​​​ത്ത​​​​​​​മാ​​​​​​​യ നി​​​​​​​ല​​​​​​​വാ​​​​​​​രം ഈ ​​​​​​​കോ​​​​​​​ള​​​​​​​ജു​​​​​​​ക​​​​​​​ള്‍ അ​​​​​​​ന്നു പു​​​​​​​ല​​​​​​​ര്‍ത്തി​​​​​​​യി​​​​​​​രു​​​​​​​ന്നു.
ഈ ​​​​​​​അ​​​​​​​ടി​​​​​​​ത്ത​​​​​​​റ​​​​​​​യി​​​​​​​ലാ​​​​​​​ണ് 19-ാം നൂ​​​​​​​റ്റാ​​​​​​​ണ്ടി​​​​​​​ല്‍ ഇം​​​​​​​ഗ്ലീ​​​​​​​ഷ് ലി​​​​​​​ബ​​​​​​​റ​​​​​​​ല്‍ വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ രീ​​​​​​​തി ന​​​​​​​ട​​​​​​​പ്പാ​​​​​​​ക്കി​​​​​​​യ​​​​​​​ത്. 1817ല്‍ ​​​​​​​ആ​​​​​​​രം​​​​​​​ഭി​​​​​​​ച്ച സി​​​​​​​എം​​​​​​​എ​​​​​​​സ് കോ​​​​​​​ള​​​​​​​ജ് 1837 ആ​​​​​​​യ​​​​​​​പ്പോ​​​​​​​ഴേ​​​​​​​ക്കും 100 കു​​​​​​​ട്ടി​​​​​​​ക​​​​​​​ളു​​​​​​​ള്ള കോ​​​​​​​ള​​​​​​​ജാ​​​​​​​യി മാ​​​​​​​റി​​​​​​​യി​​​​​​​രു​​​​​​​ന്നു. 931 കു​​​​​​​ട്ടി​​​​​​​ക​​​​​​​ളു​​​​​​​ള്ള 30 സ്‌​​​​​​​കൂ​​​​​​​ളു​​​​​​​ക​​​​​​​ള്‍ അ​​​​​​​ക്കാ​​​​​​​ല​​​​​​​മാ​​​​​​​യ​​​​​​​പ്പോ​​​​​​​ഴേ​​​​​​​ക്കും സി​​​​​​​എം​​​​​​​എ​​​​​​​സ് മി​​​​​​​ഷ​​​​​​​ണ​​​​​​​റി​​​​​​​മാ​​​​​​​ര്‍ ആ​​​​​​​രം​​​​​​​ഭി​​​​​​​ച്ചു​​​​​​​ക​​​​​​​ഴി​​​​​​​ഞ്ഞി​​​​​​​രു​​​​​​​ന്നു. 1891ല്‍ ​​​​​​​സി​​​​​​​എം​​​​​​​എ​​​​​​​സ് സ്‌​​​​​​​കൂ​​​​​​​ളു​​​​​​​ക​​​​​​​ളു​​​​​​​ടെ എ​​​​​​​ണ്ണം 164 ആ​​​​​​​യി.

എ​​​​ണ്ണം മാ​​​​​​​ത്ര​​​​​​​മ​​​​​​​ല്ല, തോ​​​​​​​മ​​​​​​​സ് നോ​​​​​​​ര്‍ട്ട​​​​​​​ന്‍, ബ​​​​​​​ഞ്ച​​​​​​​മി​​​​​​​ന്‍ ബെ​​​​​​​യ്‌​​​​​​​ലി, ഹെ​​​​​​​ന്‍‌​​​റി ​​​​ബേ​​​​​​​ക്ക​​​​​​​ര്‍, ജോ​​​​​​​സ​​​​​​​ഫ് പീ​​​​​​​റ്റ് എ​​​​​​​ന്നീ മി​​​​​​​ഷ​​​​​​​ണ​​​​​​റി​​​​​​​മാ​​​​​​​രു​​​​​​​ടെ ശ്ര​​​​​​​മ​​​​​​​ഫ​​​​​​​ല​​​​​​​മാ​​​​​​​യി ഇ​​​​​​​വ​​​​​​​യു​​​​​​​ടെ അ​​​​​​​ക്കാ​​​​​​​ദ​​​​​​​മി​​​​​​​ക നി​​​​​​​ല​​​​​​​വാ​​​​​​​ര​​​​​​​വും ഏ​​​​​​​റെ ഉ​​​​​​​യ​​​​​​​ര്‍ന്നു. ഒ​​​​​​​പ്പം ഹെ​​​​​​​ര്‍മ​​​​​​​ന്‍ ഗു​​​​​​​ണ്ട​​​​​​​ര്‍ട്ടി​​​​​​​ന്‍റെ​​​​​​യും മ​​​​​​​റ്റു ബാ​​​​​​​സ​​​​​​​ല്‍ മി​​​​​​​ഷ​​​​​​​ണ​​​​​​​റി​​​​​​​മാ​​​​​​​രു​​​​​​​ടെ​​​​​​​യും ശ്ര​​​​​​​മ​​​​​​​ഫ​​​​​​​ല​​​​​​​മാ​​​​​​​യി വ​​​​​​​ട​​​​​​​ക്കാ​​​​​​​ഞ്ചേ​​​​​​​രി മു​​​​​​​ത​​​​​​​ല്‍ കാ​​​​​​​സ​​​​​​​ര്‍ഗോ​​​​​​​ഡ് വ​​​​​​​രെ സ്‌​​​​​​​കൂ​​​​​​​ളു​​​​​​​ക​​​​​​​ളു​​​​​​​ടെ ഒ​​​​​​​രു നീ​​​​​​​ണ്ട നി​​​​​​​ര രൂ​​​​​​​പ​​​​​​​പ്പെ​​​​​​​ട്ടു​​​​​​​വ​​​​​​​ന്നു. സാ​​​​​​​ങ്കേ​​​​​​​തി​​​​​​​ക പ​​​​​​​രി​​​​​​​ശീ​​​​​​​ല​​​​​​​നം ന​​​​​​​ല്‍കു​​​​​​​ന്ന വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ​​​​​​​രീ​​​​​​​തി​​​​​​​യും​​​​​​ അ​​​​​​​വ​​​​​​​ര്‍ കൊ​​​​​​​ണ്ടു​​​​​​​വ​​​​​​​രി​​​ക​​​​​​​യും അ​​​​​​​ച്ച​​​​​​​ടി, തു​​​​​​​ണി​​​​​​​നെ​​​​​​​യ്ത്ത്, മ​​​​​​​ര​​​​​​​പ്പ​​​​​​​ണി, വാ​​​​​​​ച്ച് നി​​​​​​​ര്‍മാ​​​​​​​ണം, ഓ​​​​​​​ട് നി​​​​​​​ര്‍മാ​​​​​​​ണം തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ തൊ​​​​​​​ഴി​​​​​​​ല്‍സാ​​​​​​​ധ്യ​​​​​​​ത​​​​​​​യു​​​​​​​ള്ള പ​​​​​​​രി​​​​​​​ശീ​​​​​​​ല​​​​​​​ന പ​​​​​​​രി​​​​​​​പാ​​​​​​​ടി​​​​​​​യും ത​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ സ​​​​​​​മ്പ്ര​​​​​​​ദാ​​​​​​​യ​​​​​​​ത്തി​​​​​​​ന്‍റെ ഭാ​​​​​​​ഗ​​​​​​​മാ​​​​​​​ക്കി ബാ​​​​​​​സ​​​​​​​ല്‍ മി​​​​​​​ഷ​​​​​​​ന​​​​​​​റി​​​​​​​മാ​​​​​​​ര്‍ ഈ ​​​​​​​മേ​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ല്‍ ആവിഷ്ക്കരിക്കുകയുണ്ടാ യി.


1860ല്‍ ​​​​​​​ബാ​​​​​​​സ​​​​​​​ല്‍ മി​​​​​​​ഷ​​​​​​​ണ​​​റി ജോ​​​​​​​ര്‍ജ് പ്​​​​​​​ളെ​​​​​​​ബ്സ്റ്റ് ജ​​​​​​​ര്‍മ​​​​​​​നി​​​​​​​യി​​​​​​​ലെ ഓ​​​​​​​ട് നി​​​​​​​ര്‍മാ​​​​​​​ണ രീ​​​​​​​തി​​​​​​​യും ഇ​​​​​​​ന്ത്യ​​​​​​​ന്‍ കു​​​​​​​ശ​​​​​​​വ​​​​​​​ര്‍ അ​​​​​​​വ​​​​​​​ലം​​​​​​​ബി​​​​​​​ച്ചി​​​​​​​രു​​​​​​​ന്ന പ​​​​​​​ര​​​​​​​മ്പ​​​​​​​രാ​​​​​​​ഗ​​​​​​​ത ഓ​​​​​​​ട് നി​​​​​​​ര്‍മാ​​​​​​​ണ ജ്ഞാ​​​​​​​ന​​​​​​​വും​​​​ കൂ​​​​​​​ട്ടി​​​​​​​ച്ചേ​​​​​​​ര്‍ത്ത് മേ​​​​​​​ച്ചി​​​​​​​ലോടു​​​​​​​ക​​​​​​​ള്‍ നി​​​​​​​ര്‍മി​​​​​​​ക്കു​​​​​​​ന്ന സാ​​​​​​​ങ്കേ​​​​​​​തി​​​​​​​ക​​​​​​​വി​​​​​​​ദ്യ വി​​​​​​​ക​​​​​​​സി​​​​​​​പ്പി​​​​​​​ച്ചെ​​​​​​​ടു​​​​​​​ത്ത​​​​​​​തോ​​​​​​​ടെ വി​​​​​​​പ്ല​​​​​​​വ​​​​​​​ക​​​​​​​ര​​​​​​​മാ​​​​​​​യ മാ​​​​​​​റ്റ​​​​​​​മാ​​​​​​​ണ് ഭ​​​​​​​വ​​​​​​​ന​​​​​​​നി​​​​​​​ര്‍മാ​​​​​​​ണ മേ​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ലു​​​​​​​ണ്ടാ​​​​​​​യ​​​​​​​ത്. 1961ലെ ​​​​​​​സെ​​​​​​​ന്‍സ​​​​​​​സി​​​​​​​ല്‍ 168.75 ല​​​​​​​ക്ഷ​​​​​​​മാ​​​​​​​യി ഉ​​​​​​​യ​​​​​​​ര്‍ന്ന കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ലെ ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ ഇ​​​​​​​ട​​​​​​​യി​​​​​​​ല്‍ 33.80 ല​​​​​​​ക്ഷം ‘വീ​​​​​​​ടു​​​​​​​ക​​​​​​​ള്‍’ (സ്വാ​​​​​​​ഭാ​​​​​​​വി​​​​​​​ക​​​​​​​മാ​​​​​​​യും ഓ​​​​​​​ടി​​​​​​​ട്ട വീ​​​​​​​ടു​​​​​​​ക​​​​​​​ള്‍) ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്ന​​​​​​​താ​​​​​​​യി കാ​​​​​​​ണു​​​​​​​ന്നു. ഓ​​​​​​​ടി​​​​​​​ട്ട വീ​​​​​​​ടു​​​​​​​ക​​​​​​​ള്‍ വ​​​​​​​ള​​​​​​​രെ വേ​​​​​​​ഗം കേ​​​​​​​ര​​​​​​​ള​​​​​​​മാ​​​​​​​കെ പ്ര​​​​​​​ച​​​​​​​രി​​​​​​​ച്ച​​​​​​​ത് ​​​​ബാ​​​​​​​സ​​​​​​​ല്‍ മി​​​​​​​ഷ​​​​​​​ന​​​​​​​റി​​​​​​​മാ​​​​​​​രു​​​​​​​ടെ സാ​​​​​​​ങ്കേ​​​​​​​തി​​​​​​​ക വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ ചാ​​​​​​​ലു​​​​​​​ക​​​​​​​ളി​​​​​​​ലൂ​​​​​​​ടെ​​​​​​​യാ​​​​​​​ണ് എ​​​​​​​ന്ന​​​​​​​ത് നി​​​​​​​സ്ത​​​​​​​ര്‍ക്ക​​​​​​​മാ​​​​​​​യ കാ​​​​​​​ര്യ​​​​​​​മാ​​​​​​​ണ്.


1855ല്‍ ​​​തി​​​​​​​രു​​​​​​​വി​​​​​​​താം​​​​​​​കൂ​​​​​​​റി​​​​​​​ല്‍ ​​​​അ​​​​​​​ടി​​​​​​​മ​​​​​​​ത്തം നി​​​​​​​രോ​​​​​​​ധി​​​​​​​ച്ച​​​​​​​പ്പോ​​​​​​​ള്‍ സ്വ​​​​​​​ത​​​​​​​ന്ത്ര​​​​​​​രാ​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ട അ​​​​​​​ടി​​​​​​​മ​​​​​​​ക​​​​​​​ളു​​​​​​​ടെ മ​​​​​​​ക്ക​​​​​​​ളെ, പ്ര​​​​​​​ത്യേ​​​​​​​കി​​​​​​​ച്ചു പ​​​​​​​റ​​​​​​​യ-പു​​​​​​​ല​​​​​​​യ വി​​​​​​​ഭാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളി​​​​​​​ല്‍പ്പെ​​​​​​​ട്ട കു​​​​​​​ട്ടി​​​​​​​ക​​​​​​​ളെ, ത​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ സ്‌​​​​​​​കൂ​​​​​​​ളു​​​​​​​ക​​​​​​​ളി​​​​​​​ല്‍ ചേ​​​​​​​ര്‍ത്ത് പ​​​​​​​ഠി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന ഒ​​​​​​​രു രീ​​​​​​​തി ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​ര്‍ കൊ​​​​​​​ണ്ടു​​​​​​​വ​​​​​​​ന്ന​​​​​​​തോ​​​​​​​ടെ വി​​​​​​​പ്ല​​​​​​​വ​​​​​​​ക​​​​​​​ര​​​​​​​മാ​​​​​​​യ ഒ​​​​​​​രു മാ​​​​​​​റ്റ​​​​​​​മാ​​​​​​​ണ് മു​​​​​​​ഖ്യ​​​​​​​ധാ​​​​​​​രാ പൊ​​​​​​​തു​​​​​​​വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ മേ​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ലു​​​​​​​ണ്ടാ​​​​​​​യ​​​​​​​ത്. ഇ​​​​​​​ങ്ങ​​​​​​​നെ​​​​​​​യൊ​​​​​​​രു പൊ​​​​​​​തു​​​​​​​വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​സ സം​​​​​​​സ്‌​​​​​​​കാ​​​​​​​രം ഉ​​​​​​​ണ്ടാ​​​​​​​യ​​​​​​​തു​​​​​​​ത​​​​​​​ന്നെ മാ​​​​​​​ന്നാ​​​​​​​ന​​​​​​​ത്തു പു​​​​​​​ല​​​​​​​യ വി​​​​​​​ഭാ​​​​​​​ഗ​​​​​​​ത്തി​​​​​​​ല്‍പ്പെ​​​​​​​ട്ട കു​​​​​​​ട്ടി​​​​​​​ക​​​​​​​ളെ​​​​​​​യും ചേ​​​​​​​ര്‍ത്ത് വി​​​​ശു​​​​ദ്ധ ​​​ചാ​​​​​​​വ​​​​​​​റ കു​​​​​​​ര്യാ​​​​​​​ക്കോ​​​​​​​സ് ഏ​​​​​​​ലി​​​​​​​യാ​​​​​​​സ​​​​​​​ച്ച​​​​​​​ന്‍ സ്‌​​​​​​​കൂ​​​​​​​ള്‍ ആ​​​​​​​രം​​​​​​​ഭി​​​​​​​ച്ച​​​​​​​തോ​​​​​​​ടെ​​​​​​​യാ​​​​​​​ണ്.

സ​​​​​​​വ​​​​​​​ര്‍ണ​​​​​​​ സ്‌​​​​​​​കൂ​​​​​​​ളു​​​​​​​ക​​​​​​​ളി​​​​​​​ലും മ​​​​​​​റ്റി​​​​​​​ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും ഈ ​​​​​​​വി​​​​​​​ഭാ​​​​​​​ഗം മാ​​​​​​​റ്റി​​​​​​​നി​​​ർ​​​​​​​ത്ത​​​​​​​പ്പെ​​​​​​​ട്ട ആ ​​​​​​​കാ​​​​​​​ല​​​​​​​യ​​​​​​​ള​​​​​​​വി​​​​​​​ല്‍ ഇ​​​​​​​തൊ​​​​​​​രു വി​​​​​​​പ്ല​​​​​​​വ​​​​​​​ക​​​​​​​ര​​​​​​​മാ​​​​​​​യ തു​​​​​​​ട​​​​​​​ക്ക​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു. 1927 ആ​​​​​​​യ​​​​​​​പ്പോ​​​​​​​ഴേ​​​​​​​ക്കും സീ​​​​​​​റോ മ​​​​​​​ല​​​​​​​ബാ​​​​​​​ര്‍ രൂ​​​​​​​പ​​​​​​​ത​​​​​​​ക​​​​​​​ള്‍ ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന സ്‌​​​​​​​കൂ​​​​​​​ളു​​​​​​​ക​​​​​​​ളി​​​​​​​ല്‍ പ​​​​​​​ഠി​​​​​​​ച്ച​​​​​​​വ​​​​​​​രി​​​​​​​ല്‍ 12 ശ​​​​​​​ത​​​​​​​മാ​​​​​​​നം പേ​​​​​​​രും ഇ​​​​​​​ങ്ങ​​​​​​​നെ അ​​​​​​​ടി​​​​​​​മ​​​​​​​ത്ത നി​​​​​​​രോ​​​​​​​ധ​​​​​​​നം​​​​​​​ മൂ​​​​​​​ലം സ്വ​​​​​​​ത​​​​​​​ന്ത്ര​​​​​​​രാ​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ട​​​​​​​വ​​​​​​​രു​​​​​​​ടെ സ​​​​​​​ന്ത​​​​​​​തി​​​​​​​പ​​​​​​​ര​​​​​​​മ്പ​​​​​​​ര​​​​​​​ക​​​​​​​ളോ പ​​​​​​​റ​​​​​​​യ-പു​​​​​​​ല​​​​​​​യ വി​​​​​​​ഭാ​​​​​​​ഗ​​​​​​​ത്തി​​​​​​​ല്‍പ്പെ​​​​​​​ട്ട​​​​​​​വ​​​​​​​രോ​​​​ ആ​​​​​​​യി​​​​​​​രു​​​​​​​ന്നു​​​​​​​വെ​​​​​​​ന്ന് ‘ക​​​​​​​ലെ​​​​​​​ന്താ​​​​​​​രി​​​​​​​യ’ക​​​​​​​ള്‍ (രൂപതാ കലണ്ടർ) സാ​​​​​​​ക്ഷ്യ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തു​​​​​​​ന്നു.


1880 മു​​​​​​​ത​​​​​​​ല്‍ ക​​​​​​​ണ്ണൂ​​​​​​​ര്‍, ആ​​​​​​​ല​​​​​​​പ്പു​​​​​​​ഴ, കൊ​​​​​​​ല്ലം, തി​​​​​​​രു​​​​​​​വ​​​​​​​ന​​​​​​​ന്ത​​​​​​​പു​​​​​​​രം, തൃ​​​​​​​ശൂ​​​​​​​ര്‍, ച​​​​​​​ങ്ങ​​​​​​​നാ​​​​​​​ശേ​​​​​​​രി എ​​​​​​​ന്നി​​​​​​​വി​​​​​​​ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ല്‍ ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​ര്‍ ആ​​​​​​​രം​​​​​​​ഭി​​​​​​​ച്ച സ്‌​​​​​​​കൂ​​​​​​​ളു​​​​​​​ക​​​​​​​ള്‍ ഇ​​​​​​​ന്നും കേ​​​​​​​ര​​​​​​​ള വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ സൗ​​​​​​​ധ​​​​​​​ത്തി​​​​​​​ന്‍റെ നെ​​​​​​​ടും​​​​​​​തൂ​​​​​​​ണു​​​​​​​ക​​​​​​​ളാ​​​​​​​യി നി​​​​​​​ല​​​​​​​കൊ​​​​​​​ള്ളു​​​​​​​ന്നു. 1895 ആ​​​​​​​യ​​​പ്പോഴേ​​​​​​​ക്കും ഇ​​​​​​​ന്ന​​​​​​​ത്തെ തൃ​​​​​​​ശൂ​​​​​​​ര്‍ ജി​​​​​​​ല്ല ഉ​​​​​​​ള്‍പ്പെ​​​​​​​ടു​​​​​​​ന്ന തൃ​​​​​​​ശൂ​​​​​​​ര്‍ വി​​​​​​​കാ​​​​​​​രി​​​​​​​യാ​​​​​​​ത്തി​​​​​​​ല്‍ 10 ഇം​​​​​​​ഗ്ലീ​​​​​​​ഷ് സ്‌​​​​​​​കൂ​​​​​​​ളു​​​​​​​ക​​​​​​​ളും 150 മ​​​​​​​ല​​​​​​​യാ​​​​​​​ളം വെ​​​​​​​ര്‍ണാ​​​​​​​കു​​​​​​​ല​​​​​​​ര്‍ സ്‌​​​​​​​കൂ​​​​​​​ളു​​​​​​​ക​​​​​​​ളും ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​ര്‍ സ്ഥാ​​​​​​​പി​​​​​​​ച്ച​​​​​​​താ​​​​​​​യി ‘ക​​​​​​​ലെ​​​​​​​ന്താ​​​​​​​രി​​​​​​​യ’​​​ക​​​​​​​ള്‍ സാ​​​​​​​ക്ഷ്യ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തു​​​​​​​ന്നു.

1905ഓ​​​​​​​ടു​​​​​​​കൂ​​​​​​​ടി ഇ​​​​​​​ന്ന​​​​​​​ത്തെ എ​​​​​​​റ​​​​​​​ണാ​​​​​​​കു​​​​​​​ളം ജി​​​​​​​ല്ല ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന എ​​​​​​​റ​​​​​​​ണാ​​​​​​​കു​​​​​​​ളം വി​​​​​​​കാ​​​​​​​രി​​​​​​​യ​​​​​​​ത്തി​​​​​​​ൽ വി​​​​​​​വി​​​​​​​ധ ത​​​​​​​ട്ടി​​​​​​​ലു​​​​​​​ള്ള 175 സ്കൂ​​​​​​​ളു​​​​​​​ക​​​​​​​ൾ ആ​​​​​​​രം​​​​​​​ഭി​​​​​​​ക്കു​​​​​​​ക​​​​​​​യു​​​​​​​ണ്ടാ​​​​​​​യി. 1910 ആ​​​​​​​യ​​​​​​​പ്പോ​​​​​​​ഴേ​​​​​​​ക്കും ഇ​​​​​​​ന്ന​​​​​​​ത്തെ കോ​​​​​​​ട്ട​​​​​​​യം ജി​​​​​​​ല്ല ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന ച​​​​​​​ങ്ങ​​​​​​​നാ​​​​​​​ശേ​​​​​​​രി വി​​​​​​​കാ​​​​​​​രി​​​​​​​യാ​​​​​​​ത്തി​​​​​​​ൽ വി​​​​​​​വി​​​​​​​ധ ഗ്രേ​​​​​​​ഡി​​​​​​​ലു​​​​​​​ള്ള 418 സ്കൂ​​​​​​​ളു​​​​​​​ക​​​​​​​ൾ​​​​​​​ക്ക് തു​​​​​​​ട​​​​​​​ക്ക​​​​​​​മി​​​​​​​ടു​​​​​​​ക​​​​​​​യു​​​​​​​ണ്ടാ​​​​​​​യി. തൃ​​​​​​​ശൂ​​​​​​​ർ, ച​​​​​​​ങ്ങ​​​​​​​നാ​​​​​​​ശേ​​​​​​​രി, ആ​​​​​​​ലു​​​​​​​വ പോ​​​​​​​ലു​​​​​​​ള്ള പ്ര​​​​​​​ധാ​​​​​​​ന ന​​​​​​​ഗ​​​​​​​ര​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ അ​​​​​​​ധ്യാ​​​​​​​പ​​​​​​​ക​​​​​​​രി​​​​​​​ൽ ഏ​​​​​​​റെ​​​​​​​യും അ​​​​​​​യ്യ​​​​​​​ർ​​​​​​​മാ​​​​​​​രോ പി​​​​​​​ള്ള​​​​​​​മാ​​​​​​​രോ ത​​​​​​​മി​​​​​​​ഴ് പ​​​​​​​ട്ട​​​​​​​ർ​​​​​​​മാ​​​​​​​രോ ആ​​​​​​​യി​​​​​​​രു​​​​​​​ന്നു എ​​​​​​​ന്ന് രേ​​​​​​​ഖ​​​​​​​ക​​​​​​​ൾ കാ​​​​​​​ണി​​​​​​​ക്കു​​​​​​​ന്നു. അ​​​​​​​വ​​​​​​​രി​​​​​​​ലേ​​​​​​​റെ​​​​​​​യും മ​​​​​​​ദ്രാ​​​​​​​സി​​​​​​​ലോ തൃ​​​​​​​ശി​​​​​​​നാ​​​​​​​പ്പ​​​ള്ളി​​​​​​​യി​​​​​​​ലോ ഉ​​​​​​​പ​​​​​​​രി​​​​​​​വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സം നേ​​​​​​​ടി​​​​​​​യ​​​​​​​വ​​​​​​​രു​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു.


1937 ആ​​​​​​​യ​​​​​​​പ്പോ​​​​​​​ഴേ​​​​​​​ക്കും ഏ​​​​​​​ഴ് ഇം​​​​​​​ഗ്ലീ​​​​​​​ഷ് സ്കൂ​​​​​​​ളു​​​​​​​ക​​​​​​​ളും 26 ലോ​​​​​​​വ​​​​​​​ർ സെ​​​​​​​ക്ക​​​​​​​ൻ​​​​​​​ഡ​​​​​​​റി സ്കൂ​​​​​​​ളു​​​​​​​ക​​​​​​​ളും 15 പ്രൈ​​​​​​​മ​​​​​​​റി ഇം​​​​​​​ഗ്ലീ​​​​​​​ഷ് സ്കൂ​​​​​​​ളു​​​​​​​ക​​​​​​​ളും 107 പ്രൈ​​​​​​​മ​​​​​​​റി മ​​​​​​​ല​​​​​​​യാ​​​​​​​ളം സ്കൂ​​​​​​​ളു​​​​​​​ക​​​​​​​ളും ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്ന തൃ​​​​​​​ശൂ​​​​​​​ർ രൂ​​​​​​​പ​​​​​​​ത​​​​​​​യി​​​​​​​ൽ 41,787 വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ൾ വി​​​​​​​ദ്യ അ​​​​​​​ഭ്യ​​​​​​​സി​​​​​​​ക്കു​​​​​​​ന്നു​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്നു. ഇ​​​​​​​ത് അ​​​​​​​ന്ന​​​​​​​ത്തെ രൂ​​​​​​​പ​​​​​​​ത​​​​​​​യു​​​​​​​ടെ ജ​​​​​​​ന​​​​​​​സം​​​​​​​ഖ്യ​​​​​​​യി​​​ൽ 25 ശ​​​​​​​ത​​​​​​​മാ​​​​​​​നം വ​​​​​​​രു​​​​​​​ന്ന​​​താ​​​​​​​യി​​​​​​​രു​​​​​​​ന്നു. വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ വ​​​​​​​ൻ​​​​​​​തോ​​​​​​​തി​​​​​​​ൽ വ്യാ​​​​​​​പി​​​​​​​ച്ച​​​​​​​തോ​​​​​​​ടെ ഇം​​​​​​​ഗ്ലീ​​​​​​​ഷ് വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സം കി​​​​​​​ട്ടി​​​​​​​യ ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​രു​​​​​​​ടെ എ​​​​​​​ണ്ണം 1931ലെ ​​​​​​​സെ​​​​​​​ൻ​​​​​​​സ​​​​​​​സ് പ്ര​​​​​​​കാ​​​​​​​രം 27,196 ആ​​​​​​​യി ഉ​​​​​​​യ​​​​​​​ർ​​​​​​​ന്നു​​​​​​​ക​​​​​​​ഴി​​​​​​​ഞ്ഞി​​​​​​​രു​​​​​​​ന്നു.
(തു​​​​ട​​​​രും)

(ജെ​​​​​​എ​​​​​​ന്‍യു ച​​​​​​രി​​​​​​ത്ര​​​​​​വി​​​​​​ഭാ​​​​​​ഗ​​​​ത്തി​​​​ലെ
മു​​​​​​ന്‍ പ്ര​​​​​​ഫ​​​​​​സ​​​​​​റും കോ​​​​​​ത​​​​​​മം​​​​​​ഗ​​​​​​ലം രൂ​​​​​​പ​​​​​​ത
വി​​​​​​കാ​​​​​​രി ജ​​​​​​ന​​​​​​റാ​​​​​​ളു​​​​മാ​​​​ണ് ലേ​​​​ഖ​​​​ക​​​​ൻ)

Tags : education sector

Recent News

Corehub Up